visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Vava Suresh ,Snake Bite  Vava Suresh in Hospital
Vava Suresh ,Snake Bite Vava Suresh in HospitalPhoto Credit : Siju Kuriyedam Sreekumar

പാമ്പുപിടിത്തത്തിനിടെ കോട്ടയത്ത് വാവ‌ സുരേഷിനെ മൂർഖൻ കടിച്ചു; നില ഗുരുതരം - Video

By - Siju Kuriyedam Sreekumar -- Monday, January 31, 2022 , 09:44 PM

കോട്ടയം ∙ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് വാവാ സുരേഷ് ഗുരുതരാവസ്ഥയില്‍. കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടിക്കുന്നതിനിടെയാണ്  വാവ സുരേഷിന് പാമ്പു കടിയേറ്റത്.  ഗുരുതരാവസ്ഥയിൽ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുരേഷിനെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വൈകുന്നേരം നാലരയോടെയാണ് സംഭവം.

വാവ സുരേഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ആശുപത്രിയിൽ എത്തുന്നതിന് 10 മിനിറ്റ് മുൻപ് ബോധം നഷ്ടപ്പെട്ടു. നാഡിമിടിപ്പ് 20ലേക്കു താഴ്ന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആന്റിവെനം നൽകി. കടിച്ച പാമ്പുമായാണ് ആശുപത്രിയിൽ എത്തിച്ചത്. പാമ്പിനെ ചാക്കിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണു വാവ സുരേഷിന് കടിയേറ്റത്. 

മൂന്നുദിവസം മുൻപ് കുറിച്ചി പാട്ടശേരിയിലെ വീടിനു സമീപത്താണ് മൂർഖനെ കണ്ടത്. വാവ സുരേഷിനെ വിളിച്ച് അറിയിച്ചിരുന്നെങ്കിലും ആശുപത്രിയിലായിരുന്നതിനാൽ തിങ്കളാഴ്ച രാവിലെയാണ് എത്തിയത്. കല്ലുകള്‍ക്ക് ഇടയിലുണ്ടായിരുന്ന പാമ്പിനെ പിടികൂടി ചാക്കിനുള്ളില്‍ കയറ്റുന്നതിനിടെ പെട്ടെന്ന് കടിയേല്‍ക്കുകയായിരുന്നു. വലുതുകാലിലാണ് പാമ്പ് കടിച്ചത്‌. ചാക്കിലാക്കാൻ നാലുതവണ ശ്രമിച്ചെങ്കിലും പാമ്പ് തിരിച്ചിറങ്ങുകയായിരുന്നു. വീണ്ടും ചാക്കിലേക്കു കയറ്റാൻ ശ്രമിക്കുന്നതിനിടെയാണു സുരേഷിന്റെ മുട്ടിനുമുകളിൽ കടിയേറ്റത്.  അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. മന്ത്രി വാസവൻ അടക്കമുള്ളവർ ആശുപത്രിയിലെത്തിയിരുന്നു.  

വാവ സുരേഷ് അപകടനില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായിട്ടുണ്ട്. സിപിആർ നൽകിയത് ഗുണമായി. അടുത്ത 5 മണിക്കൂർ നിർണായകമാണ്. അതിനു ശേഷമേ തലച്ചോറിന്റെ പ്രവർത്തനം സംബന്ധിച്ച് പറയാനാകൂ. ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് പരിശോധിക്കുന്നതെന്നും വാസവൻ വ്യക്തമാക്കി.


 


Snake bite, Vava Suresh hospitalized , Critical stage 



LEAVE A REPLY

Security code:

COMMENTS

Be the first to comment