visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Venkitachalam V K Activist and Secretary at Heritage Animal Task Force , Vava Suresh , Letter
Venkitachalam V K Activist and Secretary at Heritage Animal Task Force , Vava Suresh , LetterPhoto Credit : Siju Kuriyedam Sreekumar

വാവ സുരേഷിനും പാമ്പിനെ കണ്ടെത്തിയ വീട്ടുകാർക്കും എതിരെ കേസ് എടുക്കണമെന്ന് ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് സെക്രട്ടറി വെങ്കിടാചലം

By - Siju Kuriyedam Sreekumar -- Saturday, February 05, 2022 , 05:59 PM

തൃശൂർ : കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടിക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റു ആശുപത്രിയിലായ വാവ സുരേഷിനും പാമ്പിനെ കണ്ട വീട്ടുകാർക്കും എതിരെ 1972  ലെ  വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 2 (37 ) ,സെക്ഷൻ 2 (16 ) , സെക്ഷൻ 9 (39 ,50 ,51 ) പ്രകാരം കേസെടുക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനും  കേരള വനം മന്ത്രിക്കും കേരള  ഹെഡ് ഓഫ് ഫോറെസ്റ് ഓഫീസിർക്കും കേരള മുഖ്യമത്രിക്കും   കത്തയച്ച്  അനിമൽ  ടാസ്ക്  ഫോഴ്സ്  സെക്രട്ടറി വെങ്കിടാചലം . 

കത്തിൽ പറയുന്ന കാര്യം 

വിഷയം 


കോട്ടയം ജില്ലയിൽ കുറിച്ചിയിൽ കഴിഞ്ഞ ആഴ്ച പാമ്പിനെ വല വച്ച് നാലുദിവസം ബന്ധനസ്ഥനാക്കി പട്ടിണിക്കിട്ടു പിന്നീട് പിടികൂടാൻ വാവ സുരേഷിന്റെ നേതൃത്വത്തിൽ പാമ്പിനെ കണ്ടെത്തിയ വീട്ടുകാർ നടത്തിയ പീഡനം സംബന്ധിച്ച് അന്വേഷണം നടത്തി ആ വീട്ടുകാർക്കെതിരെയും വാവ സുരേഷിന് എതിരെയും പാമ്പു വേട്ടക്ക് കേസ് എടുക്കണം എന്നാണ് കത്തിന്റെ ഉള്ളടക്കം  . സി മലയാളം ടി വി ചാനലിൽ രണ്ടുദിവസം മുൻപ് നടത്തിയ ചർച്ചയിൽ സ്ഥലത്തെ പഞ്ചായത്തു മെമ്പർ മഞ്ജുഷ് നടത്തിയ വെളിപ്പെടുത്തൽ അനുസരിച്ചാണ് കേസിനു ആസ്പദമായ വിവരങ്ങൾ കിട്ടിയത് എന്നും കത്തിൽ പറയുന്നു 

കത്തിന്റെ പ്രധാന  ഉള്ളടക്കം 

കുറിച്ചിയിൽ വാവ സുരേഷും പാമ്പിനെ കണ്ടെത്തിയവരും നടത്തിയത് യഥാർത്ഥത്തിൽ നിയമവിരുദ്ധമായ പാമ്പ് വേട്ടയാണെന്ന് സ്ഥലത്തെ പഞ്ചായത്തു മെമ്പറുടെ സി മലയാളം ചാനലിലൂടെ ഉള്ള വെളിപ്പെടുത്തൽ കണക്കിലെടുത്തു ആ വീട്ടുകാർക്കെതിരെയും വാവ സുരേഷിനെതിരെയും പാമ്പിനെ വലക്കകത്തു അനങ്ങുവാൻ കഴിയാത്ത തരത്തിലും ഭക്ഷണം കഴിക്കാൻ അനുവദിക്കാത്ത തരത്തിലും പീഡിപ്പിച്ചത് കണക്കിലെടുത്തു  1972  ലെ  വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 2 (37 ) ,സെക്ഷൻ 2 (16 ) , സെക്ഷൻ 9 (39 ,50 ,51 ) പ്രകാരംഅവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ഉപയോഗിച്ച്  കേസെടുത്തു ശിക്ഷാനടപടികൾ ആരംഭിക്കണമെന്ന് കത്തിൽ പറയുന്നുണ്ട് .

ആരാണ് ഈ വെങ്കിടാചലം

Venkitachalam V K Activist and Secretary at Heritage Animal Task Force
Venkitachalam V K Activist and Secretary at Heritage Animal Task ForcePhoto Credit : Siju Kuriyedam Sreekumar

 മൃഗങ്ങൾക്കു എതിരെ നടക്കുന്ന പീഡനങ്ങൾക്കും അനീതിക്കും എതിരെ പോരാടുന്ന ഹെറിറ്റേജ്  അനിമൽ  ടാസ്ക്  ഫോഴ്സ് എന്ന തൃശൂർ ആസ്ഥാനമായ സംഘടനയുടെ  സെക്രെട്ടറി ആണ്  വെങ്കിടാചലം . ഇതിനു മുൻപ് ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുമ്പോൾ ഉണ്ടാകുന്ന ക്രൂരമായ പീഡനങ്ങൾ കാണിച്ചു കേസ് നടത്തി അതിനു കൃത്യമായ ചിട്ടയും നിയമങ്ങളും ഉണ്ടാക്കിച്ച വ്യക്തി ആണ് ഇദ്ദേഹം. ഇപ്പോൾ ആനകളെ എഴുന്നള്ളിക്കാൻ ഫോറെസ്റ് ഓഫീസർടെ ലെറ്റർ , അതാതു സ്ഥലത്തെ പോലീസിന്റെ  ലെറ്റർ ,ആനക്ക് കുഴപ്പം  ഇല്ല എന്ന് കാണിക്കുന്ന മൃഗ ഡോക്ടറുടെ ലെറ്റർ ,  ആവശ്യം എങ്കിൽ കളക്ടർ ടെ ലെറ്റർ എന്നിവ  വേണം എന്ന് നിയമമായതു ഇദ്ദേഹത്തിന്റെ ഇടപെടൽ മൂലമാണ് . 

വെങ്കിടാചലം അയച്ച കത്ത് .

Letter by Venkitachalam V K Activist and Secretary at Heritage Animal Task Force
Letter by Venkitachalam V K Activist and Secretary at Heritage Animal Task ForcePhoto Credit : Siju Kuriyedam Sreekumar
  
Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു.  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു.  

Letter to take case aainst Vava suresh by Heritage Animal Task Force Secretary Venkitachalam VK



 



LEAVE A REPLY

Security code:

COMMENTS

Be the first to comment