visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Arif Mohammed Khan
Arif Mohammed KhanPhoto Credit : Siju Kuriyedam Sreekumar

ഗവർണർക്ക് മറുപടിയുമായി സംസ്ഥാന സർക്കാർ ലോകായുക്ത ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം വേണ്ട

By - Siju Kuriyedam Sreekumar -- Tuesday, February 01, 2022 , 11:36 PM

തിരുവനന്തപുരം∙ ഗവർണർക്ക് മറുപടിയുമായി സംസ്ഥാന സർക്കാർ  ലോകായുക്ത ഭേദഗതി ബില്ലിന്  രാഷ്ട്രപതിയുടെ അംഗീകാരം വേണ്ട  .  ലോകായുക്ത നിയമത്തിൽ ഭരണഘടനാ വിരുദ്ധമായ വകുപ്പുണ്ടെന്നും  നിയമത്തിലെ സെക്ഷൻ 14 ഭരണഘടനാ വിരുദ്ധമാണെന്നും സർക്കാർ മറുപടിയിൽ വിശദീകരിക്കുന്നു. എ.ജിയുടെ നിയമോപദേശവും സർക്കാർ ഗവർണർക്ക് കൈമാറി. ലോകായുക്ത നിയമഭേദഗതി സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞ ഗവർണർക്ക് സർക്കാരിന്റെ മറുപടി.

നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം വേണ്ടെന്നാണ് സർക്കാർ നിലപാട്. ഇതര സംസ്ഥാനങ്ങൾ ലോകായുക്ത നിയമത്തിൽ ഭേദഗതി വരുത്തിയ കാര്യവും മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിനെതിരെ പ്രതിപക്ഷം പരാതി നൽകിയതിനെ തുടർന്നാണ് ഗവർണർ സർക്കാരിനോട് അഭിപ്രായം തേടിയത്.

ലോകായുക്ത നിയമഭേദഗതി രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിടണം എന്നാണ് പ്രതിപക്ഷത്തിന്റെ ഒരു ആവശ്യം. എന്നാൽ ഇതിന് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമില്ലെന്നാണ് ഇപ്പോൾ സർക്കാർ ഗവർണറെ അറിയിച്ചിരിക്കുന്നത്.  സർക്കാർ വിശദീകരണം ലഭിച്ചശേഷം നിയമോപദേശം തേടാനായിരുന്നു രാജ്ഭവന്റെ തീരുമാനം. ലക്ഷദ്വീപ് സന്ദർശനത്തിനുശേഷം ഇന്നാണ് ഗവർണർ രാജ്ഭവനിൽ മടങ്ങിയെത്തിയത്. ഓർഡിനന്‍സ് സംബന്ധിച്ച നിലപാട് നേരത്തെ മന്ത്രി പി.രാജീവ് ഗവർണറോട് വിശദീകരിച്ചിരുന്നു. പിന്നാലെയാണ് ഓർഡിനൻസിൽ ഒപ്പു വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സംഘം ഗവർണറെ കണ്ടത്. നായനാർ സർക്കാർ 1999ൽ കൊണ്ടുവന്ന നിയമത്തിനു രാഷ്ട്രപതിയുടെ അനുമതി തേടിയതിനാൽ ഓർഡിനൻസും രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം.

ലോകായുക്താ നിയമഭേദഗതി നിയമം 1999 നിലവിൽ വന്നപ്പോൾ പലതവണ ഭേദഗതി വരുത്തിയിട്ടുണ്ട്. ഈ ഘട്ടത്തിലൊന്നും രാഷ്ട്രപതിയുടെ അനുമതി ഉണ്ടായിട്ടില്ല. അതുകൊണ്ട് ഇതിനും രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമില്ല എന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ഇതു സംബന്ധിച്ച എജിയുടെ നിയമോപദേശം ലഭിച്ചതെന്ന് സർക്കാരിന്റെ മറുപടിയിൽ പറയുന്നു. മന്ത്രിസഭ ചർച്ച ചെയ്തശേഷമാണ് ഓർഡിനൻസ് കൊണ്ടുവരാൻ തീരുമാനമെടുത്തത്. സർക്കാരിനെ ബാധിക്കുന്ന 14–ാം വകുപ്പ് മറ്റു സംസ്ഥാനങ്ങളിൽ ഭേദഗതി ചെയ്ത കാര്യവും മറുപടിയിൽ വിശദമാക്കുന്നുണ്ട്. ഈ മാസം രണ്ടാം വാരത്തിനുശേഷം നിയമസഭ ചേരാനാണ് സാധ്യത. അങ്ങനെയെങ്കിൽ ബില്ലായി അവതരിപ്പിക്കാൻ ആവശ്യപ്പെട്ട് ഗവർണർക്കു ഓർഡിനൻസ് തിരിച്ചയയ്ക്കാം. തീരുമാനമെടുക്കാതെ നീട്ടുകയുമാകാം. ഓർഡിനൻസ് തിരിച്ചയച്ചാൽ സർക്കാരിനു വീണ്ടും അനുമതിക്കായി അയയ്ക്കാം. ആ സാഹചര്യത്തിൽ ഗവർണർക്ക് ഒപ്പിടേണ്ടിവരും.

Kerala Government Writes to Governor on Lokayukta ordinance-does not need approval of president 



LEAVE A REPLY

Security code:

COMMENTS

Be the first to comment