visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
kerala secretariat
kerala secretariatPhoto Credit : Siju Kuriyedam Sreekumar

30 മിനിറ്റിൽ കൂടുതൽ സീറ്റില്‍ ഇല്ലെങ്കില്‍ ഇനി ഒരു ദിവസത്തെ അവധി , പഞ്ച് ചെയ്ത് മുങ്ങുന്ന ജീവനക്കാരെ പിടിക്കാൻ സെക്രട്ടറിയേറ്റിൽ പുതിയ സെന്‍സര്‍ സിസ്റ്റം വരുന്നു

By - Siju Kuriyedam Sreekumar -- Tuesday, April 19, 2022 , 01:45 PM

തിരുവനന്തപുരം : അത്യാധുനിക സെൻസർ സിസ്റ്റത്തിലൂടെ പഞ്ച് ചെയ്തു മുങ്ങുന്ന ജീവനക്കാരെ പിടിക്കാൻ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍ .  സെക്രട്ടറിയേറ്റിലെ ജീവനക്കാർ പഞ്ച് ചെയ്തു മുങ്ങുന്ന പ്രവണത കൂടിയതായോ വായ്‍പകമായ ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് അത്തരം  ജീവനക്കാര്‍ക്കെതിരെ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത് വന്നത് . ജീവനക്കാരെ പൂര്‍ണമായും സെന്‍സര്‍ വലയത്തിലാക്കുന്ന പഞ്ചിങ്ങ് അക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം കൊണ്ടുവരാനാണ് പുതിയ തീരുമാനം. ഇതിനായുള്ള  നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചതായാണ്  റിപ്പോർട്ട് . 

ജീവനക്കാർ  പഞ്ച് ചെയ്ത ശേഷം 30 മിനിറ്റിൽ കൂടുതൽ സീറ്റിൽ ഇല്ല എങ്കിൽ സെൻസർ വഴി പിടിക്കാനാകും . ഒരു കോടി 97 ലക്ഷം രൂപ ചെലവാക്കിയാണ് പുതിയ സെന്‍സര്‍ ഉപകരണങ്ങള്‍ വാങ്ങുന്നത്. ആദ്യഘട്ട സെന്‍സര്‍ ഉപകരണങ്ങള്‍ എത്തി. കെല്‍ട്രോണിനു ആദ്യഗഡുവായ 56 ലക്ഷം രൂപ  നല്‍കി കഴിഞ്ഞു. ബാക്കി ഉപകരണങ്ങള്‍ കൂടി എത്തി പ്രവര്‍ത്തനം തുടങ്ങുന്നതോടെ മുഴുവന്‍ തുകയും നല്‍കും. രാവിലെ പത്തുമണിക്ക്  പഞ്ചു ചെയ്ത് മുങ്ങുന്നവരെ കയ്യോടെ പിടികൂടുന്നതാണു പുതിയ സിസ്റ്റം. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ  പഞ്ച് ചെയ്ത് അരമണിക്കൂര്‍ സീറ്റില്‍ നിന്നു മാറിനിന്നാല്‍ അവധിയായി കണക്കാക്കും.  

സിസ്റ്റം പ്രവർത്തിക്കുന്നത് എങ്ങനെ 

സെക്രട്ടറിയേറ്റിലെ 34 വകുപ്പുകളിലേയും ജീവനക്കാര്‍ സെന്‍സര്‍ വച്ചിട്ടുള്ള  വാതിലിലൂടെ ഓഫീസിലേക്ക് കടക്കുമ്പോള്‍ തന്നെ അവരുടെ  ഹാജര്‍ രേഖപ്പെടുത്തും.  പിന്നീടു ജീവനക്കാര്‍ ഓഫീസില്‍ നിന്ന്  പുറത്തുപോയാലും സമയം രേഖപ്പെടുത്തും. തിരികെ എത്താന്‍ അരമണിക്കൂറില്‍ കൂടുതല്‍ എടുത്താല്‍ അന്നേദിവസം സിസ്റ്റം ശമ്പള സോഫ്ട്‌വെയറായ സ്പാര്‍ക്കിലൂടെ അവധിയും രേഖപ്പെടുത്തും എന്നതാണ് പ്രത്യേകത . ഒരിക്കല്‍ ഇത് രേഖപ്പെടുത്തിയാല്‍ പിന്നീടു സ്വാധീനം ചെലുത്തി അവധി മാറ്റാന്‍  കഴിയില്ല എന്നതും പ്രത്യേകത ആണ് .

ഇടതു സംഘടനകൾ എതിർക്കുന്നു 

പൊതുജനം  മണിക്കൂറുകളോളം യാത്ര ചെയ്ത് അവരുടെ കാര്യങ്ങൾ ശരിയാക്കാനായി  സെക്രട്ടറിയേറ്റിലെത്തുമ്പോള്‍ ജീവനക്കാര്‍ സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് പരാതികിട്ടിയതിനെ തുടർന്നാണ് ഇത്തരം പരിഷ്‌ക്കാരം കൊണ്ട് വരുന്നത്  . ജീവനക്കാർക്കിടയിൽ  യൂണിയന്‍ പ്രവർത്തനം നടത്തുന്നവർക്കാണ്  ഇത് തിരിച്ചടിയായിരിക്കുന്നത്. യൂണിയന്‍ പ്രവര്‍ത്തനത്തിന് പോയാലും തിരികെയെത്തുന്നത് അരമണിക്കൂറിനുശേഷമെങ്കില്‍ അവധിയായി കണക്കാക്കും . ഇതോടെ പുതിയ നിയന്ത്രണങ്ങള്‍ ജീവനക്കാരെ ബന്ധിയാക്കുന്നതാണെന്ന ആരോപണവുമായി സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ഔദ്യോഗിക യോഗങ്ങള്‍ക്കുപോയാലും അവധി മാര്‍ക്ക് ചെയ്യപ്പെടുമെന്നാണ് ആരോപണം. എന്നാല്‍ ഇങ്ങനെയുള്ള ജീവനക്കാര്‍ക്കു പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാരും മറുപടി നല്‍കിയിട്ടുണ്ട്. 

 New punching system for secretariat staff
Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment