visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
BJP worker Sharath Chandran
BJP worker Sharath ChandranPhoto Credit : Siju Kuriyedam Sreekumar

ആലപ്പുഴയിൽ ഹരിപ്പാട്ട് ലഹരി മരുന്ന് സംഘത്തെ എതിർത്ത ബി​ജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു; നാല് പേർ കസ്റ്റഡിയിൽ

By - Siju Kuriyedam Sreekumar -- Thursday, February 17, 2022 , 09:25 AM

ആലപ്പുഴ:ഹരിപ്പാട്ട്  കുമാരപുരത്ത് ബിജെപി പ്രവർത്തകൻ കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യംകോട്  സ്വദേശി ശരത് ചന്ദ്രനാണ്  (26) കൊല്ലപ്പെട്ടത്.  കാട്ടിൽ മാർക്കറ്റിലുള്ള ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെയുണ്ടായ തര്‍ക്കമാണ്  കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.  ലഹരിമരുന്ന് സംഘമാണ് ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇനിയുള്ള  പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. 

മാവേലിക്കരയിലും കഴിഞ്ഞ ദിവസങ്ങളിൽ സമാന സംഭവങ്ങൾ ഉണ്ടായിരുന്നു. രണ്ടു യുവാക്കളെ ലഹരി മരുന്ന് സംഘം കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു.

ആലപ്പുഴ ജില്ലയിൽ ലഹരി മാഫിയ സംഘങ്ങൾ തുടർച്ചയായി പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് നേരത്തെ തന്നെ പരാതികളുയർന്നിരുന്നു. അതിൽ ഒടുവിലത്തേതാണ് ഈ സംഭവം. ഇന്നലെ രാത്രി പന്ത്രണ്ടരയോട് കൂടിയായിരുന്നു കൊലപാതകം. നന്ദു പ്രകാശ് എന്നയാളുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 



Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    

BJP worker stabbed to death in haripad Alappuzha 



LEAVE A REPLY

Security code:

COMMENTS

Be the first to comment