visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Drugs And Alcohol

Home / News/ Drugs And Alcohol
Drug mafia targeting schools and using girls for immorality
Drug mafia targeting schools and using girls for immoralityPhoto Credit : Siju Kuriyedam Sreekumar

കേരളത്തിൽ കൂടിവരുന്ന ലഹരി ഉപയോഗവും ലഹരി മാഫിയ സ്‌കൂൾകളെ കേന്ദ്രികരിച്ചു നടത്തുന്ന വിൽപ്പനയും പെൺകുട്ടികളെ അനാശാസ്യങ്ങൾക്ക് ഉപയോഗിക്കുന്നതും തടയാൻ നിങ്ങൾക്കും പറ്റും ചെയ്യണ്ടത് ഇത്രമാത്രം

By - Siju Kuriyedam Sreekumar -- Saturday, August 27, 2022 , 03:20 PM
ഈ അടുത്തായി കേരളത്തിൽ സ്‌കൂൾകളെ കേന്ദ്രികരിച്ചു ലഹരി വില്പന കൂടുന്ന വിവരം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന്  കേരള എക്‌സൈസ്   ഡിപ്പാർട്മെന്റ് ഡയറക്റ്റ് കോൺടാക്ട് നമ്പർ പരസ്യപ്പെടുത്തിട്ടുണ്ട്  . അത്തരം വിൽപ്പനയോ   ഉപയോഗമോ കണ്ടാൽ അല്ലെങ്കിൽ സംശയം തോന്നിയാൽ താഴെ കൊടുത്തിട്ടുള്ള  നമ്പറിൽ കേരള എക്‌സൈസ്   ഡിപ്പാർട്മെന്റ്നെ  അറിയിക്കുക . ലഹരി മാഫിയയെ ഭയന്ന് അറിയിക്കാതിരിക്കരുത് കാരണം നാളെ നിങ്ങളുടെ കുട്ടികളെയോ കൊച്ചുമക്കൾളെയോ  ബന്ധുക്കളുടെ മക്കളെയോ  കൂട്ടുകാരുടെ മക്കൾക്കളെയോ ഈ മാഫിയ വല വീശി പിടിക്കും അത് ഉറപ്പാണ് . കാരണം അവർക്കു കമ്പോളമാണ് വേണ്ടത് അവിടെ ആരുടെ കുട്ടികൾ എന്ന് ഇല്ല . ആദ്യം ആദ്യം വളരെ ചെറിയ അളവിൽ സൗജന്യം ആയി കൊടുക്കും പിന്നെ ചെറിയ പൈസ ഈടാക്കും പിന്നെ പിന്നെ വലിയ തുകയാണ് ഈടാക്കുക കുട്ടികളിൽ നിന്ന് . ഈ പൈസ സംഘടിപ്പിക്കാൻ കുട്ടികളെ കൊണ്ട് പല രീതിയിൽ ഉള്ള തെറ്റായ മാര്ഗങ്ങളിലൂടെ സഞ്ചരിക്കാൻ പറയുന്നു . അവർ പോലും അറിയാതെ അവർ ലഹരി മാഫിയക്കായി  എല്ലാം ചെയുന്നു കാരണം അപ്പോഴേക്കും  അവർ അതിനു അടിമപ്പെട്ടിരിക്കും . ലഹരി ഇല്ലാതെ വയ്യ എന്ന മട്ടിലാകും അവസ്ഥ  . ഒമ്പതിലും പത്തിലും പന്ത്രണ്ടിലും പഠിക്കുന്ന  പെൺകുട്ടികളെ   ലഹരി കൊടുത്തു പല  ഉന്നതർക്കും  കാഴ്ചവക്കുന്നു  അല്ലെങ്കിൽ പല സ്ഥലങ്ങളിലും കൊണ്ടുപോയി പലർക്കായി വിൽക്കുന്നു . പാതിമയക്കത്തിലും ലഹരിക്ക്‌ അടിമപെട്ടവരും ആയ പെൺകുട്ടികൾ അവരുടെ ഇങ്കിതത്തിനു വഴങ്ങുന്നു . പിന്നീട് പേടികൊണ്ടും അല്ലെങ്കിൽ മാനഹാനി ഭയന്നും ഇവർ പറയുന്നിടത്തൊക്കെ പോകുന്നു . പിന്നീട് ഇതിൽ നിന്ന് ഒരിക്കലും  ഊരി പോരാൻ പറ്റാത്ത വിധം അവർ ആ ചങ്ങലയിലെ ഒരു കണ്ണിയാകുന്നു ചിലർ ആല്മഹത്യ ചെയുന്നു മറ്റുചിലർ ഇവരുടെ വലയിൽ കുടുങ്ങി മരണം വരെ വില്പന ചരക്കായി ജീവിതം ബലികൊടുക്കേണ്ട  അവസ്ഥയിൽ എത്തി പെടുന്നു . ആൺകുട്ടികളെ കൊണ്ട് ലഹരി  വില്പനക്കും കവർച്ചകൾക്കും  അല്ലെങ്കിൽ പുതിയ ഇരകളെ തേടിപിടിക്കാനും ഉപയോഗിക്കുന്നു കൂടാതെ അവരുടെ പെൺ സുഹൃത്തുക്കളെ പ്രേമം നടിച്ചു  വരുതിയിലാക്കി ഇവരുടെ വലയിലാക്കാനും ഉപയോഗിക്കുന്നു . ലഹരി മാഫിയകൾ എല്ലായിടത്തും പിടി മുറുക്കുന്നു.

    ഒരു വലിയ സമൂഹത്തെ എന്നല്ല ഒരു തലമുറയെ തന്നെ നശിപ്പിക്കും . ഇതിന്റെ പിന്നിൽ വലിയ റാക്കറ്റ് തന്നെ ഉണ്ട് . പല രക്ഷിതാക്കളും അപമാനം ഭയന്ന് ഇത്തരക്കാരെ പറ്റി പുറത്തു പറയില്ല അല്ലെങ്കിൽ അറിഞ്ഞാൽ പേടിച്ചു മിണ്ടില്ല . അത് ഇത്തരക്കാർക്ക് നിർഭയം  തഴച്ചു വളരാൻ  കൂടുതൽ വളം ഇട്ട് കൊടുക്കുന്നു .   അതിനാൽ നിങ്ങൾ അറിയിക്കാതിരിക്കുന്നതിലൂടെ  ഒരു തലമുറയെ ആണ് നശിപ്പിക്കുന്നത് കൂടാതെ ലഹരി മാഫിയയെ പരോക്ഷമായി സഹായിക്കുകയും ചെയുന്നു . അറിയിക്കുന്ന ആളുടെ പേരുവിവരങ്ങൾ രഹസ്യമായിരിക്കും എന്ന്  കേരള എക്‌സൈസ്   ഡിപ്പാർട്മെന്റ് ഉറപ്പു നൽകുന്നുണ്ട് . ഒരു പ്രത്യേക  സംവിധാനത്തിലൂടെ ആണ് അന്വേഷണവും അതിനാൽ നിങ്ങൾക്ക് പേടിക്കേണ്ട ആവശ്യം ഇല്ല .

നമ്മുടെ  കുടുംബ ബന്ധങ്ങളിൽ വിശേഷിച്ച് കുട്ടികളുമായും തിരിച്ചു കുട്ടികൾ രക്ഷിതാക്കളുമായും  ഊഷ്മളവും ദൃഢവുമായ ആത്മബന്ധം നിലനിർത്തുകയും വളർത്തിയെടുക്കുകയും ചെയ്യുക . ഇതിലൂടെ കുട്ടികളെ അടുത്തറിയാനും അവരുടെ കൂടെ നമ്മൾ ഉണ്ട് എന്ന് തോന്നൽ അവരിൽ വളർത്തി എടുക്കാനും സഹായിക്കും .ആവശ്യമായ   വിഷയങ്ങളിലും അത്യാവശ്യ സന്ദർഭങ്ങളിലും നല്ല രീതിയിൽ   ബന്ധുസഹജമായ സഹകരണം  ഉറപ്പാക്കുക .  കുടുംബബന്ധങ്ങളിൽ അന്യൂനമായ സൗഹൃദവും സുരക്ഷിതത്വബോധവും   ഊട്ടി ഉറപ്പിക്കുവാനും പരസ്പരമൊരു കൈത്താങ്ങെന്നോണം തുറന്ന മനസ്സോടെ ഇടപെടുവാനും അവസരമൊരുക്കുക തന്നെയാണ് പ്രധാനം . അവർക്കു എന്തിനും നമ്മൾ കൂടെ ഉണ്ട് എന്ന ബോധം ഉണ്ടാക്കി എടുക്കുക  . നമ്മുടെ  അഹന്താക്രാന്തങ്ങൾ വെടിഞ്ഞാൽ ഈയൊരു സാഹചര്യം വളരെ എളുപ്പത്തിൽ ഒരുക്കിയെടുക്കാനാകും . വരാൻ പോകുന്ന തലമുറയെയും നമ്മുടെ നാടിനെയും രാജ്യത്തെയും  ലഹരിമുക്തമാക്കി നമ്മുടെ കുട്ടികളെ പലവിധ ആപത്തിൽ നിന്നും രക്ഷിക്കാൻ കൈകോർക്കാം .   നമ്പറുകൾ ചുവരെ കൊടുത്തിട്ടുണ്ട് എന്തെങ്കിലും സംശയം ഉണ്ടായാൽ അരുതാത്തതു കണ്ടാൽ ഈ നമ്പറിൽ വിളിച്ചു അരിക്കുകയോ ഈ ഇമെയിൽ ഐഡിലേക്ക് മെയിൽ ചെയ്യുകയോ ചെയ്യുക ഇത് നമ്മുടെ വിഷയമായി കാണുക .   

സ്‌കൂൾ പരിസരത്ത് മയക്കുമരുന്ന് വില്പന സംശയം തോന്നിയാൽ Excise Department ( എക്‌സൈസ് ഡിപ്പാർട്മെന്റിനെ ) നെ അറിയിക്കാൻ മടിക്കരുത്. അറിയിക്കാനുള്ള നമ്പറുകൾ :- 
Landline: 04712322825
Mob: 9447178000  , 9061178000
email : cru.excise@kerala.gov.in


എക്‌സൈസ് ഡിപ്പാർട്മെന്റിനെ ഫേസ്ബുക്ക് മെസഞ്ചർ, ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിവ വഴിയും പരാതികൾ അറിയിക്കാം. ഈ വിവരം പരമാവധി ആളുകളിലേക്ക് എത്തിക്കുക നമ്മുടെ കുട്ടികളെ വലിയ ആപത്തിൽ നിന്ന് രക്ഷിക്കുക 

This is all you can do to stop drug mafia targeting schools and using girls for immorality



LEAVE A REPLY

Security code:

COMMENTS

Be the first to comment