visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Drugs And Alcohol

Home / News/ Drugs And Alcohol
Drugs smuggling
Drugs smugglingPhoto Credit : Siju Kuriyedam Sreekumar

മയക്കുമരുന്ന് വയറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം വിമാനത്താവളത്തിൽ പ്രവാസി പിടിയിൽ; ഇയാളുടെ വയറ്റിൽ നിന്ന് ഒരു കോടി രൂപയുടെ 39 മയക്കുമരുന്ന് കണ്ടെടുത്തു.

By - Siju Kuriyedam Sreekumar -- Wednesday, April 27, 2022 , 07:29 AM
മനാമ: വയറിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ പ്രവാസി പിടിയിൽ. ബഹ്റൈൻ അന്താരാഷ്‍ട്ര വിമാനത്താവളത്തിലാണ് യുവാവ് പിടിയിലായത്. പിന്നീട് പുറത്തെടുക്കാവുന്ന തരത്തിലുള്ള മയക്കുമരുന്ന് ഗുളികകൾ ഇയാൾ വിഴുങ്ങുകയായിരുന്നു. പ്രവാസിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‍തു.

50,000 ദിനാർ (ഒരു കോടിയിലധികം ഇന്ത്യൻ രൂപ) വിലവരുന്ന മയക്കുമരുന്നാണ് ഇയാൾ കൊണ്ടുവന്നിരുന്നത്. പിടിയിലായ പ്രവാസിയുടെ രാജ്യം ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. വിമാനത്താവളത്തിൽ വെച്ചുള്ള സംശയകരമായ പെരുമാറ്റം കണ്ട് പന്തികേട് തോന്നിയതോടെയാണ് ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തിയത്.

സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ എത്തിച്ച് എക്സ്റേ പരിശോധന നടത്തിയപ്പോൾ വയറിൽ മയക്കുമരുന്ന് ഒളിപ്പിച്ചത് കണ്ടെത്തുകയായിരുന്നു. ക്രിസ്റ്റൽ മെത്ത് എന്ന മയക്കുമരുന്നിന്റെ 39 ഗുളികകളാണ് ഇയാളുടെ ശരീരത്തിലുണ്ടായിരുന്നത്. ഇവയ്‍ക്ക് 300 ഗ്രാം ഭാരമുണ്ടായിരുന്നു.

അധികൃതർ ചോദ്യം ചെയ്‍തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. പിന്നീട് പുറത്തെടുക്കാവുന്ന തരത്തിൽ സജ്ജമാക്കിയ മയക്കുമരുന്ന് ഗുളികകൾ വിഴുങ്ങുകയായിരുന്നുവെന്ന് ഇയാൾ ഉദ്യോഗസ്ഥരോട് പറ‍ഞ്ഞു. പണം വാങ്ങി മയക്കുമരുന്ന് എത്തിച്ചുകൊടുക്കുക മാത്രമായിരുന്നു ഇയാളുടെ ഉത്തരവാദിത്തം. നടപടികൾ പൂർത്തിയാക്കിയ ശേഷം ഇയാളെ പിന്നീട് ഹൈ ക്രിമിനൽ കോടതിയിൽ ഹാജരാക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.


An expatriate was arrested at the airport for trying to smuggle drugs and 39 drugs worth Rs 1 crore were recovered from his stomach

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   



LEAVE A REPLY

Security code:

COMMENTS

Be the first to comment