visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
SI Arun Kumar hacked to death in Alappuzha
SI Arun Kumar hacked to death in AlappuzhaPhoto Credit : Kerala police FB Post

തല്ലുകേസ് പ്രതി ജീപ്പ് തടഞ്ഞ് എസ്ഐയെ വടിവാളിന് വെട്ടി അതുവകവയ്കാതെ എസ് ഐ അരുൺകുമാർ പ്രതിയെ കീഴടക്കിയത് അതിസാഹസികമായി; സംഭവത്തിന്റെ വീഡിയോ കാണാം.

By - Siju Kuriyedam Sreekumar -- Saturday, June 18, 2022 , 01:44 PM
Input From Kerala Police FB Post 

ആലപ്പുഴ: വടിവാളിന് വെട്ടേറ്റിട്ടും പരിക്ക് വകവെക്കാതെ പ്രതിയെ സാഹസികമായി കീഴടക്കി എസ് ഐ. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയുടെ ചാർജുള്ള എസ്ഐ തിരുവനന്തപുരം മലയിൻകീഴ് കുഴിവിള അകത്തു വീട്ടിൽ വി ആർ അരുൺ കുമാറിനാണ് വെട്ടേറ്റത്. പരിക്ക് വകവെക്കാതെയാണ് എസ് ഐ പ്രതിയെ സാഹസികമായി കീഴടക്കിയത്.

നൂറനാട് മുതുകാട്ടുകര എള്ളുംവിളയിൽ സുഗതൻ (48) ആണ് പോലീസി​ന്റെ പിടിയിലായത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ പൊലീസ് സ്റ്റേഷനു സമീപം പാറ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. സാരമായി പരിക്കേറ്റ അരുൺ കുമാറിനെ നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാളുകൊണ്ടുള്ള വെട്ടേറ്റ് എസ് ഐയുടെ ഇടതു കൈപ്പത്തിക്കാണ് പരിക്കേറ്റത്. വെയിൻ കട്ടായതോടെ ഏഴ് തുന്നലുകൾ വേണ്ടി വന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മദ്യപാനിയായ സുഗതൻ സഹോദരനോടും ഭാര്യയോടും സ്ഥിരമായി വഴക്കിനെത്തുന്നതായി പരാതി ലഭിച്ചിരുന്നു. തുടർന്ന് പരാതിയിൽ ഞായറാഴ്ച സുഗതനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഉച്ചയോടെ മാതാപിതാക്കൾക്കൊപ്പം സ്റ്റേഷനിലെത്തിയ ഇയാളുടെ പെരുമാറ്റം മോശമായി തോന്നിയതോടെ തിങ്കളാഴ്ച വരാൻ പറഞ്ഞ് വിട്ടയച്ചിരുന്നു.

വൈകിട്ട് പട്രോളിങ് ഡ്യൂട്ടിക്കായി എസ് ഐ ജീപ്പിൽ വരികയായിരുന്നു. ഡ്രൈവർ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ജീപ്പിന് പിന്നാലെ സ്കൂട്ടറിൽ വന്ന പ്രതി പാറ ജംഗ്ഷനിൽ വെച്ച്‌ ജീപ്പ് വേഗത കുറച്ച സമയം സ്കൂട്ടർ വട്ടം വെച്ചു . ജീപ്പിൽ നിന്നും ഇറങ്ങിയ എസ് ഐയെ വാൾ ഉപയോഗിച്ച്‌ കഴുത്തിന്‌ വെട്ടാൻ ശ്രമിച്ചത് കൈകൊണ്ട് തടയുമ്പോൾ വിരലുകളിൽ പരിക്കേൽക്കുകയായിരുന്നു. പരിക്ക് വകവെയ്ക്കാതെ മൽപ്പിടിത്തത്തിലൂടെ എസ് ഐ അക്രമിയെ സാഹസികമായി പിടികൂടി. വിരലുകളിൽ മുറിവേറ്റത് കാരണം ഏഴ് സ്റ്റിച്ച് ഇടേണ്ടി വന്നിട്ടുണ്ട്.

പരിക്ക് വകവെയ്ക്കാതെ മൽപ്പിടിത്തത്തിലൂടെ എസ് ഐ അക്രമിയെ പിടികൂടി ജീപ്പിൽ കയറ്റിയ ശേഷമാണ് ചികിത്സക്കായി ആശുപത്രിയിലേക്ക് പോയത്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ എസ്.ഐയെ ആശുപത്രിയിൽ സന്ദർശിച്ചു. ഒരു വർഷം മുമ്പാണ് അരുൺ കുമാർ നൂറനാട് സ്റ്റേഷനിൽ ചാർജ് എടുത്തത്.

Kerala police FB post 

വെട്ടിയ പ്രതിയെ മല്പിടുത്തതിലൂടെ സാഹസികമായി കീഴടക്കി എസ് ഐ
സ്കൂട്ടറില്‍ പൊലീസ് വാഹനത്തെ  പിന്തുടര്‍ന്നെത്തിയയാള്‍ എസ് ഐയെ വാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചു.  പരിക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെ എസ് ഐ പ്രതിയെ പിടികൂടി. ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിലെ എസ് എച്ച്‌ ഒയുടെ ചാര്‍ജുള്ള എസ് ഐ  വി ആര്‍ അരുണ്‍ കുമാറിനാണ് (37) പരിക്കേറ്റത്. 

നൂറനാട് മുതുകാട്ടുകര എള്ളുംവിളയില്‍ സുഗതന്‍ (48) ആണു പിടിയിലായത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ പൊലീസ് സ്റ്റേഷനു സമീപം പാറ ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം. 
വൈകിട്ട് പട്രോളിങ് ഡ്യൂട്ടിക്കായി എസ് ഐ ജീപ്പില്‍ വരികയായിരുന്നു. ഡ്രൈവര്‍ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ജീപ്പിന് പിന്നാലെ സ്കൂട്ടറില്‍ വന്ന പ്രതി പാറ ജംഗ്ഷനില്‍ വെച്ച്‌ ജീപ്പ് വേഗത കുറച്ച സമയം സ്കൂട്ടര്‍ വട്ടം വെച്ചു . ജീപ്പില്‍ നിന്നും ഇറങ്ങിയ എസ് ഐയെ വാള്‍ ഉപയോഗിച്ച്‌ കഴുത്തിന്‌ വെട്ടാന്‍ ശ്രമിച്ചത് കൈകൊണ്ട് തടയുമ്പോൾ  വിരലുകളിൽ പരിക്കേൽക്കുകയായിരുന്നു.  പരിക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെ എസ് ഐ അക്രമിയെ സാഹസികമായി പിടികൂടി. വിരലുകളിൽ മുറിവേറ്റത് കാരണം ഏഴ് സ്റ്റിച്ച് ഇടേണ്ടി വന്നിട്ടുണ്ട്.   ഒരു വര്‍ഷം മുൻപാണ് അരുണ്‍ കുമാര്‍ നൂറനാട് സ്റ്റേഷനില്‍ ചാര്‍ജ് എടുത്തത്.

വീഡിയോ കാണാം..

https://fb.watch/dJf6TxeRXz/

SI Arun Kumar hacked to death in Alappuzha; Watch the video
 



LEAVE A REPLY

Security code:

COMMENTS

Be the first to comment