visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
B.Ramanpillai , Dileep, Justice Kemal Pasha
B.Ramanpillai , Dileep, Justice Kemal PashaPhoto Credit : Siju Kuriyedam Sreekumar

ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻപിള്ളയെ മൊഴി രേഖപ്പെടുത്താൻ വിളിച്ചത് വിവരക്കേടാണെന്നു മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ

By - Siju Kuriyedam Sreekumar -- Tuesday, February 22, 2022 , 02:37 PM

കൊച്ചി∙ ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻപിള്ളയെ മൊഴി രേഖപ്പെടുത്താൻ വിളിച്ചത് വിവരക്കേടാണെന്നു മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ.
നടൻ ദിലീപിനെതിരായ കേസിൽ സാക്ഷിയെ സ്വാധീനിച്ചെന്ന പരാതിയിൽ ആണ് ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻപിള്ളയെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് വിളിപ്പിച്ചത് .  ഒരു കേസിൽ അഭിഭാഷകനെ വിളിച്ച് മൊഴിയെടുക്കുന്നതു തെറ്റാണെന്നും നിയമത്തിൽ കേട്ടുകേൾവി പോലുമില്ലാത്തതാണെന്നും  തലയ്ക്ക് ഓളമുള്ളവരുടെ നിയമോപദേശം ആകാം എന്നും  കെമാൽ പാഷ പറഞ്ഞു.  

ഒരു അഭിഭാഷകൻ കക്ഷിയുമായി നടത്തുന്ന സംഭാഷണം സവിശേഷ അധികാരമുള്ളതാണ്. അത് ഒരിക്കലും പുറത്തു പറയാൻ പാടില്ലെന്നു മാത്രമല്ല, എവിടെയും പറയേണ്ടതുമില്ല. അഭിഭാഷകന്റെ മൊഴിയെടുക്കാനാണെങ്കിൽ കൊലക്കേസുകളിലൊക്കെ അഭിഭാഷകരെ വിളിച്ചു സാക്ഷിയാക്കിയാൽ മതിയാവും. അതു ചെയ്യാൻ പാടില്ലാത്തതാണ്. ഇവിടെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചെയ്തത് ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റുന്നതല്ല. തെറ്റായ നടപടിക്രമമാണത്. ഈ കേസ് നശിപ്പിക്കാൻ വേണ്ടി ഉദ്യോഗസ്ഥർ ചെയ്ത പണിയാണ്. വിവരമുള്ള ആരും ഇങ്ങനെ ചെയ്യാൻ ഉപദേശം നൽകില്ല. തലയ്ക്ക് ഓളമുള്ളവരുടെ നിയമോപദേശമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബി. രാമൻപിള്ളയെ മൊഴിയെടുക്കാൻ വിളിപ്പിച്ചതിൽ അഭിഭാഷകർക്കിടയിൽനിന്നു കടുത്ത വിമർശനമാണ് ഉയരുന്നത്. പൊലീസ് നടപടി അഭിഭാഷകരുടെ തൊഴിൽപരമായ സ്വാതന്ത്ര്യത്തിലുള്ള ഇടപെടലാണെന്നു വ്യാഖ്യാനിക്കാൻ ഇടയുണ്ടെന്ന് അഖിലേന്ത്യാ അഭിഭാഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് സി.പി. പ്രമോദ് പ്രതികരിച്ചു.

സിആർപിസി 160 പ്രകാരമാണ് നോട്ടിസ് കൊടുത്തിരിക്കുന്നതെന്നു പ്രമോദ് പറഞ്ഞു. ഒരു സാക്ഷിയെ സ്വാധീനിക്കാനുള്ള ശ്രമം മറ്റൊരു വ്യക്തി വഴി നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ റജിസ്റ്റർ ചെയ്ത കേസിന്റെ വിവരങ്ങൾ ചോദിച്ചറിയണം എന്നുമാണ് നോട്ടിസിലുള്ളത്. രാമൻപിള്ള സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ആരോപണമില്ലെങ്കിലും കോടതിയിൽ വിചാരണ നേരിടുന്ന ഒരു പ്രതിയുടെ അഭിഭാഷകൻ എന്ന നിലയിൽ അദ്ദേഹം ആ രീതിയിൽ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ട്. അഭിഭാഷകർക്കു നോട്ടിസ് കൊടുക്കുന്ന സംഭവം മുൻപും ഉണ്ടായിട്ടുണ്ട്. സാക്ഷിയെ സ്വാധീനിക്കുന്ന സാഹചര്യമുണ്ടായാൽ ഇരയ്ക്കു നീതി നിഷേധിക്കപ്പെടും എന്ന പ്രശ്നമുണ്ട്. വാളയാർ കേസ് പോലെയുള്ള സാഹചര്യം നിലനിൽക്കുന്നതായിരിക്കാം പൊലീസിനെ ഇത്തരത്തിൽ ഒരു നോട്ടിസ് നൽകാൻ പ്രേരിപ്പിച്ചതെന്നും പ്രമോദ് പറഞ്ഞു.


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു     


Actress Attack case  Justice Kemal Pasha against crime branch notice to record statement of B.Ramanpillai



LEAVE A REPLY

Security code:

COMMENTS

Be the first to comment