visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Drinking water to the police officers on duty
Drinking water to the police officers on dutyPhoto Credit : Thrissur City Police FB post

വേനൽക്കാലത്ത് തളരാതിരിക്കാൻ പോലീസുദ്യോഗസ്ഥർക്ക് ഡ്യൂട്ടി സ്ഥലത്ത് കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി.

By - Siju Kuriyedam Sreekumar -- Saturday, March 05, 2022 , 03:55 PM

വേനൽ കനത്തതോടെ ചൂടിന്റെ കാഠിന്യവും കൂടുകയാണ്. നഗരത്തിൽ ട്രാഫിക് പോയിന്റുകളിൽ ഡ്യൂട്ടിചെയ്യുന്ന പോലീസുദ്യോഗസ്ഥരാണ് വേനൽക്കാലത്ത് ഏറെ കഷ്ടപ്പെടുന്നത്. വെയിലായാലും മഴയായാലും അവർക്ക് ഡ്യൂട്ടിസ്ഥലത്തുനിന്നും മാറി നിൽക്കാനാകില്ല. വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന പുകയും, പൊടിയും മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും സംഭവിക്കാം. വേനൽക്കാലത്ത് മുഴുവൻ സമയവും പകൽച്ചൂടിൽ ഡ്യൂട്ടിചെയ്യുമ്പോൾ പോലീസുദ്യോഗസ്ഥർക്ക് നിർജ്ജലീകരണം ഇല്ലാതിരിക്കുന്നതിനും സൂര്യാതപം പോലുള്ള അപകടങ്ങൾ ഇല്ലാതിരിക്കുന്നതിനും അവർക്ക് ഡ്യൂട്ടിസ്ഥലങ്ങളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്ക് ഇന്ന് തുടക്കമായി. ഇനിമുതൽ തൃശൂർ നഗരത്തിൽ ട്രാഫിക് ഡ്യൂട്ടി നിർവ്വഹിക്കുന്ന എല്ലാ പോലീസുദ്യോഗസ്ഥർക്കും അവരവരുടെ ഡ്യൂട്ടി സ്ഥലങ്ങളിൽ ഇടവിട്ട സമയങ്ങളിൽ കുടിവെള്ളമെത്തിച്ചു നൽകും. കൂടാതെ, ദാഹശമനത്തിനാവശ്യമായ പഴവർഗ്ഗങ്ങളും വിതരണം ചെയ്യും. കേരളാ പോലീസ് അസോസിയേഷൻ തൃശൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് ഇതിന്റെ നിർവ്വഹണം.
ഇന്ന് രാവിലെ തൃശൂർ സ്വരാജ് റൌണ്ട് പരിസരത്തുവെച്ച് പദ്ധതിയ്ക് ഔപചാരിക തുടക്കമായി. തൃശൂർ അസിസ്റ്റൻറ് പോലീസ് കമ്മീഷണർ വി.കെ രാജു, പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് മധു വി.സി, സെക്രട്ടറി കെ.സി. ഗിരീഷ്, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ബിനു ഡേവിസ് തുടങ്ങിയവരും പങ്കെടുത്തു.

Beginning of a project to provide drinking water to the police officers on duty so that they do not get tired in the summer

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  

Drinking water to the police officers on duty

drinking water to the police officers on duty , Thrissur City Police  



LEAVE A REPLY

Security code:

COMMENTS

Be the first to comment