visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
From the railway track to life
From the railway track to life

ഒല്ലൂർ പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് റെയിൽവേ ട്രാക്കിൽ നിന്ന് ജീവിതത്തിലേക്ക്

By - Siju Kuriyedam Sreekumar -- Monday, March 14, 2022 , 10:59 PM

റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ട്രാക്കിൽ ഒരാൾ തലവച്ച് കിടക്കുന്നു. വേഗം വരണം സാർ…റെയിൽവേ സ്റ്റേഷൻ ഓഫീസറാണ്  കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ ഒല്ലൂർ സ്റ്റേഷനിലേക്ക് വിളിച്ച് വിവരം അറിയിച്ചത്. സംഭവം അറിഞ്ഞ ഉടൻതന്നെ  സിവിൽ പോലീസ് ഓഫീസർമാരായ ആസാദും, രാഹുൽ എം.എയും ചേർന്ന് സ്ഥലത്തെത്തി സ്റ്റേഷൻ ഓഫീസറോട് വിവരങ്ങൾ അന്വേഷിച്ചു.  

സാർ ഇവിടെ ഒരാൾ ട്രാക്കിൽ തലവച്ച് കിടന്നിരുന്നു ഞങ്ങൾ ബഹളംവച്ചപ്പോൾ അയാൾ നേരെ നടന്നുപോയിട്ടുണ്ട്. ട്രാക്കിലേക്ക് ചൂണ്ടി ഓഫീസർ പറഞ്ഞു.അയാൾ തിരിച്ചു പോയെന്നറിഞ്ഞപ്പോൾ പോലീസുദ്യോഗസ്ഥരായ ആസാദും രാഹുലും സ്റ്റേഷനിലേക്ക് തിരിക്കുകയല്ല ചെയ്തത്. അയാൾ പോയ ദിക്കുനോക്കി അവരും കൂരിരുട്ടിലേക്ക് നടന്നു പോയി. കുറച്ചു ദൂരം നടന്നപ്പോൾ അയാൾ ട്രാക്കിലെ ഇരുട്ടിൽ അടുത്ത ട്രെയിനും കാത്ത് ഇരിക്കുകയായിരുന്നു.ട്രെയിൻ വരാൻ അധികം സമയമില്ല. ഉടൻതന്നെ രണ്ടുപേരും അയാളുടെ അടുത്തെത്തി. തിരിച്ചുപോകാനും ട്രാക്കിൽ നിന്നും മാറാനും പറഞ്ഞപ്പോൾ അയാൾ അനുസരിച്ചില്ല. പോലീസുകാർ അയാളുമായി കുറച്ചു സംസാരിച്ചു. എന്തു പ്രശ്നങ്ങൾ ഉണ്ടെങ്കിലും നമുക്ക് തീർപ്പാക്കാം എന്നെല്ലാം പറഞ്ഞ് അയാളെ അനുനയിപ്പിച്ച് ട്രാക്കിൽ നിന്നും കൊണ്ടുവരികയും ആയാളെ ആശ്വസിപ്പിച്ചുകൊണ്ട് ഒല്ലൂർ ജംഗ്ഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജയപാൽ വി.ബിയുടെ സമീപം എത്തിക്കുകയും ചെയ്തു. ജയപാൽ അയാളുടെ കുടുംബ പശ്ചാതലവും മറ്റും ചോദിച്ചു മനസ്സിലാക്കി.

തലശ്ശേരി സ്വദേശിയായ അയാൾ ഒരു സിമൻറ് കമ്പനിയിലെ വാഹനത്തിൻെറ ഡ്രൈവറാണ്. കുടുംബവഴക്കിനെ തുടർന്ന് ഭാര്യ വീട്ടിൽ നിന്നും പിണങ്ങിപോയിരുന്നു. മാത്രമല്ല വളരെയധികം സാമ്പത്തിക  ബുദ്ധിമുട്ടും ഉണ്ടായിരുന്നു  അതിനെ തുടർന്ന് മദ്യപാനവും തുടങ്ങി. ജോലി സംബന്ധമായാണ് ഒല്ലൂരിലെത്തിയത്.കുടുംബ പശ്ചാത്തലവും മറ്റു വിശേഷങ്ങളും ചോദിച്ചറിഞ്ഞ ശേഷം അയാൾ ജോലി ചെയ്തിരുന്ന കമ്പനിയിലേക്ക് വിളിച്ച് വിവരം ധരിപ്പിക്കുകയും കമ്പനിയിൽ നിന്ന് സഹപ്രവർത്തകരെ സ്ഥലത്തേക്ക് അയക്കാൻ കമ്പനി ഉടമസ്ഥനെ വിവരം അറിയിക്കുകയും ചെയ്തു. സഹപ്രവർത്തകർ വരുന്നതുവരെ അയാളെ ജീവിതവുമായി ബന്ധപ്പെട്ട ആത്മവിശ്വാസം നിറയ്ക്കുന്ന പല സംഭവങ്ങളും പറഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുനടക്കാനുള്ള ചെറിയ ചെറിയ സംഭാഷണങ്ങളുമായി പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയ്ക്കിടെ അയാളെ പുനരുജ്ജീവിപ്പിക്കുകയായിരുന്നു. പുലർച്ചയോടുകൂടി എത്തിയ സഹപ്രവർത്തകരുടെ കൂടെ യാത്രയാക്കുമ്പോൾ അയാളുടെ മുഖത്ത് ഏറെ ആശ്വസം കണ്ടിരുന്നു. ഇത്തരം പ്രവൃത്തികൾ ഇനി ആവർത്തിക്കില്ല എന്നും ഉറപ്പുനൽകിയാണ് അയാൾ യാത്രതിരിച്ചത്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ വിളിക്കണമെന്നും നല്ലൊരു കൌൺസിലിങ്ങിനായി അടുത്തുള്ളവരുമായി ഉടൻ ബന്ധപെടണമെന്നു അറിയിച്ച് പോലീസ് ഉദ്യാഗസ്ഥർ അയാളെ പുതിയൊരു ജീവിതത്തിലേക്ക് യാത്രയാക്കി.

From the railway track to life following the timely intervention of the Ollur police

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   https://twitter.com/VisumExpresso  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment