visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
BJP protest against remarks of Minister Saji Cheriyan
BJP protest against remarks of Minister Saji CheriyanPhoto Credit : Twitter

കെ റെയിൽ സമരക്കാരെ തീവ്രവാദി എന്ന് വിളിച്ച മന്ത്രി സജി ചെറിയാന്റെ ഓഫിസിലേക്കു ബിജെപിയുടെ പ്രതിഷേധ മാർച്ച്

By - Siju Kuriyedam Sreekumar -- Tuesday, March 22, 2022 , 03:17 PM

ആലപ്പുഴ ∙ സിൽവർ ലൈൻ പദ്ധതിക്കെതിരെ കേരളത്തിൽ നടക്കുന്ന സമരത്തിനെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശം വിവാദമായി .  സിൽവർ‍ലൈനിന് ഒരു കിലോമീറ്റർ ബഫർ സോൺ ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ചാണ് കെ റെയില്‍ വിരുദ്ധ സമരത്തിനായി തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇളക്കി വിടുകയാണെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി പ്രതിഷേധം.  സജി ചെറിയാന്റെ ചെങ്ങന്നൂരിലെ ഓഫിസിലേക്കു ബിജെപിയുടെ പ്രതിഷേധ മാർച്ച് ചെങ്ങന്നൂർ ബസ് സ്റ്റാൻഡിനു സമീപം പൊലീസ് തടഞ്ഞു. പിഴുതെടുത്ത സിൽവർലൈൻ സർവേ കല്ലുമായാണ് പ്രവർത്തകർ പ്രതിഷേധത്തിനെത്തിയത്. 

വൈകാരികത ഇളക്കിവിട്ടും പണം ഉൾപ്പെടെ നൽകിയും സർക്കാരിന്റെ നേട്ടങ്ങളെ തകർ‍ക്കാനുള്ള ബോധപൂർവമായ ശ്രമമാണു നടക്കുന്നതെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. കലാപമുണ്ടാക്കി വികസന പദ്ധതിയെ തകർക്കാനുള്ള ശ്രമത്തിനെതിരെ ജാഗ്രത പുലർത്തും. കല്ല് പിഴുതാൽ വിവരമറിയുമെന്നു മന്ത്രി ഭീഷണി മുഴക്കിയ പശ്ചാത്തലത്തിലാണ് ബിജെപി പ്രതിഷേധം. 

BJP protest against remarks of Minister Saji Cheriyan Support of terrorist outfits 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു



LEAVE A REPLY

Security code:

COMMENTS

Be the first to comment