visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Kodiyeri Balakrishnan
Kodiyeri BalakrishnanPhoto Credit : Facebook

ഒരു മാതൃക കൂടിയാണ് അദ്ദേഹം സൃഷ്ടിച്ചത്’; സജി ചെറിയാന്റെ രാജി ഉചിതമെന്ന് സിപിഎം

By - Siju Kuriyedam Sreekumar -- Friday, July 08, 2022 , 06:37 PM
തിരുവനന്തപുരം: തെറ്റ് പറ്റിയതുകൊണ്ടാണ് സജി ചെറിയാൻ രാജി വെച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭരണഘടനയെ വിമര്‍ശിച്ചതില്‍ തെറ്റു പറ്റിയെന്ന് സജി ചെറിയാന്‍ പാര്‍ട്ടിയോട് സമ്മതിച്ചതായും കോടിയേരി കൂട്ടിച്ചേർത്തു.

മന്ത്രിയുടെ രാജി സന്ദര്‍ഭോചിതമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നിലപാടിന്റെ കൂടി അടിസ്ഥാനത്തിലാണ് അദ്ദേഹം രാജിവെച്ചത്. രാജിയോടെ ഇതുസംബന്ധിച്ച ചര്‍ച്ചയ്ക്ക് പ്രസക്തി നഷ്ടമായതായും കോടിയേരി പറഞ്ഞു.

തന്റെ പ്രസംഗത്തില്‍ വീഴ്ചകള്‍ സംഭവിച്ചു എന്ന് മനസിലാക്കിയ സജി ചെറിയാന്‍ പെട്ടെന്ന് തന്നെ രാജിവെയ്ക്കാന്‍ സന്നദ്ധത കാണിക്കുകയായിരുന്നു. ഉന്നത ജനാധിപത്യ മൂല്യമാണ് അദ്ദേഹം ഉയര്‍ത്തിപിടിച്ചത്. ഒരു മാതൃക കൂടിയാണ് അദ്ദേഹം സൃഷ്ടിച്ചത്. ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിച്ച പാര്‍ട്ടിയാണ് സിപിഎം. പാര്‍ട്ടിയുടെ ഭരണഘടനയില്‍ ഇക്കാര്യം പറയുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

മന്ത്രിസഭാ വികസന കാര്യം പാര്‍ട്ടി ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ല. സജി ചെറിയാന്റെ വകുപ്പുകള്‍ മറ്റു മന്ത്രിമാര്‍ക്ക് വീതിച്ചു കൊടുക്കും. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയെന്നും കോടിയേരി അറിയിച്ചു.

Kodiyeri Balakrishnan about  Saji Cheriyan

 Tag CPM , Kodiyeri Balakrishnan , Saji Cheriyan

ഡൽഹി ആപ് സർക്കാരിന്റെ അഴിമതി    

ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് മോശമായ അവസ്ഥയിൽ .കോടികളുടെ പണം പാഴാക്കിയ AAP സർക്കാർ ഇപ്പോൾ 9000 പുതിയ ഇലക്ട്രിക് ബസ് വാങ്ങുന്നു 



ഡല്‍ഹി സര്‍ക്കാര്‍  പണി കഴിപ്പിച്ച് ബില്ല് കൈ പറ്റിയ ഒരു  ആശുപത്രി , തരിപോലും കാണുന്നില്ല ആശുപത്രിയുടെ  



 



LEAVE A REPLY

Security code:

COMMENTS

Be the first to comment