visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Usha George , Pinarayi Vijayan  , Saji Ceriyan
Usha George , Pinarayi Vijayan , Saji CeriyanPhoto Credit : Siju Kuriyedam Sreekumar

കൊന്തയുടെ ശക്തിയിൽ ഉഷ ചേച്ചിക്ക് ഉള്ള വിശ്വാസം പാർട്ടിക്ക് സജി ചെറിയനിലുള്ള വിശ്വാസത്തെക്കാൾ കൂടുതൽ എന്ന് തെളിയിച്ചു ; സജി ചെറിയാന്റെ നാക്കു പിഴയിൽ കാൽ വഴുതി സിപിഎമ്മും മുഖ്യമന്ത്രിയും പ്രതിസന്ധിയിൽ

By - Siju Kuriyedam Sreekumar -- Thursday, July 07, 2022 , 12:01 PM
കോട്ടയം: കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് പി സി ജോർജിന്റെ ഭാര്യയുടെ വാക്കുകൾ ആയിരുന്നു. ‘എന്റെയീ കൊന്ത ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം അയാൾ അനുഭവിക്കും’ എന്നായിരുന്നു പി സി ജോർജിന്റെ ഭാര്യ ഉഷയുടെ പ്രതികരണം. പീഡന കേസുമായി ബന്ധപ്പെട്ട് പിസി ജോർജിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ഭാര്യയുടെ ഈ പ്രതികരണം. തീർത്തും അപ്രതീക്ഷിതമായിരുന്നു ആ നീക്കങ്ങൾ.

ചോദ്യം ചെയ്യലിന് പിസി എത്തിയ ശേഷമായിരുന്നു തട്ടിപ്പുകേസിലെ പ്രതിപരാതിയുമായി മ്യൂസിയം പൊലീസ് സ്‌റ്റേഷനിൽ എത്തിയത്. പെട്ടെന്ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പിന്നാലെ പിസിയെ അറസ്റ്റും ചെയ്തു. ഇത് അറിഞ്ഞാണ് വികാരത്തോടെ പിണറായി സർക്കാരിനെ ചാനൽ ക്യാമറയ്ക്ക് മുമ്പിൽ പിസിയുടെ ഭാര്യ ശപിച്ചത്. പിന്നാലെ പിസിക്ക് ജാമ്യവും കിട്ടി. സർക്കാരിനെ രൂക്ഷമായി വിമർശിച്ചാണ് കോടതി പിസിയെ ജാമ്യത്തിൽ വിട്ടത്.

ഏതായാലും ജോർജിന്റെ ഭാര്യ പൊട്ടിത്തെറിച്ച് അഞ്ചാം ദിനം തന്നെ പിണറായിയെ തേടി വമ്പൻ രാഷ്ട്രീയ വിവാദം എത്തി. സിപിഎം വിപ്ലവ നായകനായി കാണുന്ന ഭരണഘടനാ ശിൽപ്പി അംബേദ്കറിനെ തന്നെ മന്ത്രി സജി ചെറിയാൻ തള്ളി പറഞ്ഞു. കേരളത്തിലെ സിപിഎമ്മിനെ ഇതിന് അപ്പുറം വിവാദത്തിലാക്കിയ മറ്റൊരു പ്രസ്താവനയും ഇല്ല. സമാനതകളില്ലാത്ത രീതിയിൽ ജനരോഷം ഉയർന്നു. അതിനെ നാക്കു പിഴയായി സിപിഎം പിബി അംഗം എംഎ ബേബിയും സമ്മതിച്ചു. ഇതിനൊപ്പമാണ് പിസിയുടെ ഭാര്യയുടെ എന്റെയീ കൊന്ത ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം അയാൾ അനുഭവിക്കും എന്ന പ്രസ്താവനയും ചർച്ചയാകുന്നത്.

പീഡന പരാതി കെട്ടിച്ചമച്ചതാണെന്ന് പി.സി. ജോർജിന്റെ കുടുംബം ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ നീക്കത്തിന് പിന്നിലെന്നും പി.സി. ജോർജിന്റെ ഭാര്യ ഉഷ ജോർജും മകൻ ഷോൺ ജോർജും മരുമകൾ പാർവതി ഷോണും ആരോപിച്ചു. ശബരിമലയിൽ കറുത്ത വസ്ത്രമിട്ട് സ്ത്രീകളെ കയറ്റിയെന്നും അതിന്റെ ദോഷം മാറാനാണ് മുഖ്യമന്ത്രി കറുത്ത കാറിൽ സഞ്ചരിക്കുന്നതുമെന്ന് ഷോണും ആരോപിച്ചിരുന്നു. കറുത്ത കാറിൽ യാത്ര ചെയ്തിട്ടും കഷ്ടകാലം തീരുന്നില്ലെന്നായിരുന്നു ഷോണിന്റെ പ്രതികരണം. ഇതിന് അപ്പുറത്തേക്കായിരുന്നു പിസിയുടെ ഭാര്യയുടെ പ്രതികരണം. പിണറായി വിജയൻ അനുഭവിക്കും എന്ന് തന്നെ ഉഷ ജോർജ് പറഞ്ഞു.

പി.സി. ജോർജിനെതിരായ പീഡന പരാതി മുഖ്യമന്ത്രി പിണറായി വിജയന്റെ കളിയാണ്. ഒരു മനുഷ്യനെ ഇങ്ങനെയൊന്നും ഒതുക്കാൻ കഴിയില്ലെന്നും ഒരാഴ്ചയ്ക്കുള്ളിൽ പിണറായി വിജയൻ ഇതിനെല്ലാം അനുഭവിക്കുമെന്നും അവർ പറഞ്ഞു. ‘ഇത് എവിടുത്തെ ന്യായമാണ്. പിണറായി വിജയനെ ഞാൻ പോയി കാണും. എനിക്ക് അയാളെ വെടിവെച്ച് കൊല്ലണം. എന്റെ അപ്പന്റെ റിവോൾവറാണ് ഇവിടെയിരിക്കുന്നത്. എല്ലാവരും വേദനിക്കുകയാണ്. എന്റെ കൊന്തയുണ്ടെങ്കിൽ ഒരാഴ്ചക്കുള്ളിൽ അദ്ദേഹം അനുഭവിക്കും. ഒരു നിരപരാധിയെ പിടിച്ച് ജയിലിലിടാമോ? പി.സി. തെറ്റ് ചെയ്യാത്തൊരു മനുഷ്യനാണ്. ഇത് പിണറായിയുടെ കളിയാണ്. ഒരു മനുഷ്യനെ ഇങ്ങനെയൊന്നും ഒതുക്കാൻ കഴിയില്ല. ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നത് ശരിയാണോ’ എന്നും പിസിയുടെ ഭാര്യ ചോദിച്ചിരുന്നു.

40 വർഷമായി പുള്ളിയോടൊപ്പം ജീവിക്കുന്നു. എന്നെ നുള്ളിയിട്ട് പോലും നോവിച്ചിട്ടില്ല. മോനെ മോളെ എന്നല്ലാതെ ആരെയും വിളിക്കില്ല. എല്ലാവരോടും സ്നേഹമാണ്. അദ്ദേഹം ശുദ്ധനായതു കൊണ്ട് പറ്റിയതാണ് ഇതെല്ലാം. തന്നെ പീഡിപ്പിക്കാത്ത വ്യക്തിയുണ്ടെങ്കിൽ പി.സി. മാത്രമാണെന്നാണ് പരാതിക്കാരി രണ്ടാഴ്ച മുമ്പ് പറഞ്ഞത്. അദ്ദേഹം അപ്പന് തുല്യമാണെന്നും പറഞ്ഞു. അങ്ങനെ പറഞ്ഞയാൾ ഇപ്പോൾ എങ്ങനെയാണ് മാറിയത്? പരാതിക്കാരി ഒത്തിരി തവണ വീട്ടിൽ വന്നിട്ടുണ്ട്. ഒരുപാട് തവണ കണ്ടിട്ടുള്ളതാണ്. അവരെ കൃത്യമായി ഉപയോഗിക്കുകയാണ്. ഇത് മനുഷ്യമനസാക്ഷിക്ക് നിരക്കുന്നതാണോ.

രണ്ട് മൂന്ന് ദിവസത്തിന് പിണറായിയുടെ പ്രശ്നങ്ങളൊന്നും പുറത്തുവരരുത്. അതിനാണ് ഇതെല്ലാം. ഏത് പൊട്ടനും ഇത് മനസിലാക്കാമല്ലോ. നാളെ ഒരു ഞായറാഴ്ചയാണ്. പുള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയാൽ പിന്നെ ആ വാർത്ത ആയല്ലോ.’- ഉഷ ജോർജ് പ്രതികരിച്ചു. എന്റെയീ കൊന്ത ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം അയാൾ അനുഭവിക്കുമെന്ന് ഉഷ പറഞ്ഞത്. ഇത് അച്ചട്ടാകും വിധമാണ് ചൊവ്വാഴ്ച സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം എത്തിയത്. പിണറായിയുടെ അതിവിശ്വസ്തനായിരുന്നു സജി ചെറിയാൻ. സഭകളെ അടക്കം സിപിഎമ്മനോട് ചേർത്ത് നിർത്താൻ മുമ്പിൽ നിന്ന് മന്ത്രി. ഇതിലുപരി ആലപ്പുഴയിലെ പിണറായി ശത്രുക്കളെ വെട്ടിനിരത്തിയും സജി ചെറിയാനാണ്. മുൻ മന്ത്രി ജി സുധാകരനെ അടക്കം വെട്ടിയൊതുക്കി. ഈ നേതാവിനെ കൈവിടാൻ പിണറായിക്ക് ഒട്ടും മനസ്സില്ല.

എന്നാൽ സജി ചെറിയാനെ  കൈവിടാൻ തല്ക്കാലം പാർട്ടി തീരുമാനിക്കുന്നില്ല  എന്നാണ് അറിയാൻ കഴിഞ്ഞത് .   മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ മുൻ  മന്ത്രി സജി ചെറിയാൻ രാജി വച്ചെങ്കിലും എം ൽ എ സ്ഥാനം രാജിവച്ചിട്ടില്ല പാർശനങ്ങളെല്ലാം പരിഹരിച്ചു വീണ്ടും മന്ത്രി ആക്കാനാണ് ഏതു എന്നാണ് അറിയാൻ കഴിഞ്ഞത് . മന്ത്രി തൽക്കാലം രാജി വയ‍്‍ക്കേണ്ടതില്ലെന്ന് സിപിഎം അവെയ‍്‍ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണഉണ്ടായി എങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ സമ്മർദ്ദം മൂലമാണ് പിണറായി രാജി ആവശ്യപ്പെട്ടത്  .പോരാത്തതിന്  കേസ് കോടതിയിൽ എത്തുകയും കോടതി കേസെടുക്കാൻ ഉത്തരവിടുകയും ആയപ്പോ പാർട്ടി മുഖം രക്ഷിക്കാൻ സജി ചെറിയാന്റെ രാജി ആവശ്യപ്പെടുകയായിരുന്നു . . സിപിഎം അവെ‍യ‍്‍ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ, എന്തിന് രാജി വയ്ക്കണമെന്ന മറുചോദ്യമാണ് സജി ചെറിയാനും ഉന്നയിച്ചത്. എല്ലാം ഇന്നലെ പറഞ്ഞതല്ലേ എന്നും സജി ചെറിയാൻ ചോദിച്ചു. എകെജി സെന്ററിൽ ചേർന്ന സിപിഎം അവെ‍യ‍്‍ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് മന്ത്രി വി.എൻ.വാസവന് ഒപ്പമാണ് സജി ചെറിയാൻ എത്തിയത്. യോഗം തുടങ്ങുമ്പോൾ സെക്രട്ടേറിയറ്റിലെ ഓഫീസിലായിരുന്നു അദ്ദേഹം.

സംഭവിച്ചത് നാക്ക്പിഴയെന്ന് യോഗത്തിൽ സജി ചെറിയാൻ വിശദീകരിച്ചു.വിമർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തെയാണ്. ഭരണഘടനയെന്നത് നാക്കുപിഴ ആണെന്നും സജി ചെറിയാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് മുമ്പാകെ വ്യക്തമാക്കി.

ഭരണഘടനയ‍്‍ക്കെതിരായ ചെറിയാന്‍റെ പ്രസംഗം വിവാദമായതോടെ പരുങ്ങലിലായ സർക്കാർ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. നാക്ക് പിഴയാകാമെന്നും രാജി വേണ്ടെന്നും ആയിരുന്നു സിപിഎം നിലപാട്. പിന്നീട് പ്രസംഗത്തെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ തന്നെ രംഗത്തെത്തി. നിയമസഭയിൽ വിശദീകരണം നടത്തിയ സജി ചെറിയാൻ പറഞ്ഞത് തന്‍റെ പ്രസംഗത്തെ വളച്ചൊടിച്ചു എന്നാണ്. ഭരണകൂടത്തെ ആണ് വിമർശിച്ചത് . ഭരണഘടനയെ അല്ല. തെറ്റിദ്ധാരണ ഉണ്ടാക്കും വിധം തന്‍റെ പ്രസംഗം വ്യാഖ്യാനിക്കാനിടയായതിൽ ഖേദവും ദുഃഖവും രേഖപ്പെടുത്തുവെന്നും മന്ത്രി പറഞ്ഞു.

എന്നാൽ പ്രതിപക്ഷവും നിയമ വിദഗ്‍ധ‍രും അടക്കം സജി ചെറിയാന്‍റെ പ്രസംഗത്തിനെതിരെ രംഗത്തെത്തി. മന്ത്രി രാജി വച്ചില്ലെങ്കിൽ മുഖ്യമന്ത്രി രാജി ചോദിച്ചുവാങ്ങണമെന്നും കടുത്ത സത്യപ്രതിജ്ഞാ ലംഘനം ആണ് നടന്നതെന്നും ആണ് നിയമ വിദഗ്‍ധർ നിലപാടെടുത്തത്. ഗവർണറും വിഷയത്തിൽ ഇടപെട്ടു. അതോടൊപ്പം കോടതി ഇടപെടലും ആയപ്പോൾ ഗത്യന്തരം ഇല്ലാതെ രാജി വെക്കുകയായിരുന്നു അതിനെ ആണ് ഭരണഘടനായി വിശ്വസിച്ചു ഭരണഘടനയെ കാത്തുസൂക്ഷിക്കുന്ന രാഷ്ട്രീയ നേതാവായാൽ  സജി ചെറിയാൻ രാജി വെച്ചു എന്ന് സൈബർ സഖാക്കൾ ന്യായികരിക്കുന്നതു എന്നും വിമർശനം ഉണ്ട് .പ്രസംഗം കേൾക്കുന്ന ഏതൊരാൾക്കും മനസിലാകും അതിലെ വാക്കുകളുടെ അർഥം . പലവട്ടം അത് ആവർത്തിക്കുന്നുണ്ട് . മാത്രമല്ല സജി ചെറിയാൻ ഇപ്പോളും അതിനെ ന്യായികരിക്കുകയാണ് ചെയുന്നത് .

Usha George's words come true against pinarayi vijayan   


 



LEAVE A REPLY

Security code:

COMMENTS

Be the first to comment