visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Sanal Sabu Moolamattam
Sanal Sabu MoolamattamPhoto Credit : Siju Kuriyedam Sreekumar

മൂലമറ്റത്ത് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ട സനൽ സാബു ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ബന്ധു, ഇല്ലാതായത് ഒരു കുടുംബത്തിന്റെ ഏക ആശ്രയം

By - Siju Kuriyedam Sreekumar -- Sunday, March 27, 2022 , 11:18 PM

ഇടുക്കി  മൂലമറ്റം ∙ ഇടുക്കി മൂലമറ്റത്ത് നാടിനെ നടുക്കിയ വെടിവെപ്പിൽ ഒരു കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇല്ലാതായത് .  ശനിയാഴ്ച രാത്രി ഫിലിപ്പ് മാർട്ടിൻ നാട്ടുകാര്‍ക്കുനേരെ നടത്തിയ വെടിവയ്‌പ്പിൽ കൊല്ലപ്പെട്ട സനൽ സാബു കിടപ്പുരോഗിയായ അച്ഛന്റെയും അമ്മയുടെയും ഏക ആശ്രയമായിരുന്നു . സനൽ സാബുവിന്റെ ദാരുണാന്ത്യം ഒരു കുടുംബത്തെ അനാഥമാക്കി. കിടപ്പുരോഗിയായ അച്ഛന്റെയും അമ്മയുടെയും ഏക ആശ്രയമായിരുന്നു മുപ്പത്തിനാലുകാരനായ സനൽ കഴിഞ്ഞ മേയിൽ ഇസ്രയേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മാതൃ സഹോദരപുത്രനാണ് . പോസ്റ്റുമോർട്ടത്തിനുശേഷം സനലിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും എന്ന് പോലീസ് പറഞ്ഞു . 

ഇടുക്കി  മൂലമറ്റം വെടിവയ്പ് കേസിലെ പ്രതി ഫിലിപ്പ് മാർട്ടിനും   മറ്റൊരാളും ഭക്ഷണം കഴിക്കാനെത്തിയിരുന്നതായി തട്ടുകടയുടമ സൗമ്യ പറഞ്ഞു . ഭക്ഷണം തീര്‍ന്നെന്ന് അറിയിച്ചതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായെന്ന് തട്ടുകടയുടമ . കടയിലുണ്ടായിരുന്നവര്‍ തടയാന്‍ ശ്രമിച്ചപ്പോൾ അവർ തിരിച്ചു പോയെന്നും പിന്നീട് ഇവര്‍ കാറില്‍ തോക്കുമായി മടങ്ങിയെത്തി . ഇവര്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ട് എന്നും   ദൃക്സാക്ഷികൾ പറഞ്ഞു ശനിയാഴ്ച രാത്രി 9.40നു മൂലമറ്റം ഹൈസ്കൂളിന് മുന്നിലാണ് സംഭവം. വിദേശത്തായിരുന്ന ഫിലിപ് ഈയിടെയാണ് നാട്ടിൽ എത്തിയത്.

മൂലമറ്റത്തെ തട്ടുകടയിൽ ഭക്ഷണത്തിന്റെ പേരിൽ ഫിലിപ്പ് ബഹളമുണ്ടാക്കി. തട്ടുകടയില്‍നിന്ന് പ്രകോപിതനായി വീട്ടിലേക്ക് പോയ ഫിലിപ്പ് മാര്‍ട്ടിന്‍ തോക്കുമായി തിരിച്ചെത്തി വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അഞ്ചു തവണയിൽ കൂടുതല്‍ വെടിയുതിര്‍ത്തയായി ദൃക്സാക്ഷി പറഞ്ഞു.

ഇവിടെനിന്നു പോയ പ്രതി ഹൈസ്കൂൾ ജംക്‌ഷനിലെത്തിയപ്പോൾ സ്കൂട്ടറിലെത്തിയ സനല്‍ ബാബുവിനെയും കൂട്ടുകാരനെയും വെടിവച്ചു. സനലിന്റെ കഴുത്തിനാണ് വെടിയേറ്റത്. വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഫിലിപ്പിനെ മുട്ടത്തുവച്ചാണ് പൊലീസ് പിടികൂടിയത്. പ്രതി ഫിലിപ്പ് മാർട്ടിൻ സനൽ സാബുവിന് നേരെ വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ചത് കൊല്ലന്‍ നിര്‍മിച്ചു നല്‍കിയ തോക്കാണെന്നു കണ്ടെത്തി. 2014ല്‍ എടാട്ട് സ്വദേശിയായ കൊല്ലനാണു തോക്ക് നല്‍കിയത്.തോക്കില്‍ ഒരേസമയം രണ്ടു തിര നിറയ്ക്കാന്‍ കഴിയുമെന്നാണു സൂചന. പ്രതിയെ പിടികൂടുമ്പോള്‍ തോക്കില്‍ രണ്ടുതിര നിറച്ചിരുന്നു. രണ്ടുതിര പ്രതിയുടെ കൈവശവും കണ്ടെത്തി

Valsa Sanal's Mother
Valsa Sanal's MotherPhoto Credit : FB

Soumya Santhosh
Soumya SanthoshPhoto Credit : FB

Culprit philip ,  hotel owner soumya
Culprit philip , hotel owner soumyaPhoto Credit : Screengrab from Video


Sanal Babu shot dead in Idukki Moolamattom

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   https://twitter.com/VisumExpresso  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment