visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Gopalan
GopalanPhoto Credit : SMP

കോവിഡിൽ ഉപജീവനമായിരുന്ന ഹോട്ടൽ പൂട്ടി; ക്യാൻസർ ചികിത്സയിലായിരുന്ന ഭാര്യയുടെ രോഗം മൂര്‍ച്ഛിച്ചു; വടകരയിൽ ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ നാട്ടുകാർ പറയുന്നതിങ്ങനെ

By - Siju Kuriyedam Sreekumar -- Tuesday, June 07, 2022 , 12:59 PM
കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. വടകര തിരുവള്ളൂർ കാഞ്ഞിരാട്ടുതറ കുയ്യാലിൽ മീത്തൽ ഗോപാലൻ(68) ആണ് ഭാര്യ ലീല(63)യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാവിലെയാണ് ദമ്പതിമാരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ലീലയുടെ മൃതദേഹം ഓഫീസ് മുറിയിലെ കട്ടിലിലും ഗോപാലനെ വരാന്തയിലെ സൺഷേഡിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

കാൻസറിന് ചികിത്സയിലായിരുന്ന ഭാര്യയ്ക്ക് രോഗം മൂർച്ഛിച്ചതും കോവിഡ് കാരണം നേരത്തെ നടത്തിയിരുന്ന ഹോട്ടൽ അടച്ചുപൂട്ടേണ്ടിവന്നതുമാകാം സംഭവത്തിന് കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്. മക്കളില്ലാത്ത ഇരുവരും അനുജന്റെ കൂടെയായിരുന്നു താമസം.

നേരത്തെ വടകരയ്ക്ക് സമീപം ഹോട്ടൽ നടത്തുകയായിരുന്നു ഗോപാൽ. കോവിഡ് കാരണം ഹോട്ടൽ അടച്ചുപൂട്ടി. പുതിയ സ്ഥലത്ത് വീണ്ടും ഹോട്ടൽ തുടങ്ങാനിരിക്കെയാണ് കാൻസർ രോഗിയായ ഭാര്യയ്ക്ക് അസുഖം മൂർച്ഛിച്ചത്. ഇതേത്തുടർന്ന് ഗോപാലൻ ഏറെ മാനസികപ്രയാസത്തിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു


What the locals say about the incident where the husband killed his wife
 



LEAVE A REPLY

Security code:

COMMENTS

Be the first to comment