visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Mullaperiyar Dam Spillway
Mullaperiyar Dam SpillwayPhoto Credit : Photo from Social Media

മുല്ലപ്പെരിയാര്‍ കേസ് ഡാം സുരക്ഷാ അതോറിറ്റിയുടെ മുഴുവൻ ചുമതലകളും മേൽനോട്ട സമിതിക്കു നൽകാമെന്നു സുപ്രീം കോടതി

By - Visum Expresso -- Tuesday, April 05, 2022 , 01:12 PM

ന്യൂഡൽഹി∙ മുല്ലപ്പെരിയാര്‍ കേസില്‍  പുതിയ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിലുള്ള ഡാം സേഫ്റ്റി അതോറിറ്റി നിലവിൽ വരുന്നതു വരെ നിയമത്തിന്റെ പരിധിയിൽപ്പെട്ട ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ നിയമപരമായ അധികാരങ്ങള്‍ താത്കാലികമായി മേല്‍നോട്ട സമിതിക്ക് കൈമാറി ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി. തീരുമാനത്തെ കേന്ദ്ര സര്‍ക്കാര്‍ പിന്തുണച്ചു. മേല്‍നോട്ട സമിതിയില്‍ രണ്ട് സാങ്കേതിക വിദഗ്ദ്ധരേക്കൂടി ഉള്‍പ്പെടുത്തി ശക്തിപ്പെടുത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യവും കോടതി തത്വത്തില്‍ അംഗീകരിച്ചു. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ചീഫ് സെക്രട്ടറിമാരാണ് ഓരോ സാങ്കേതിക വിദഗ്ധരെ സമിതിയിലേക്ക് നോമിനേറ്റ് ചെയ്യേണ്ടതെന്നും കേന്ദ്രം വ്യക്തമാക്കി.

 മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഡാം സുരക്ഷാ നിയമ പ്രകാരം രൂപീകൃതമായ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച്ച കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതോറിറ്റി പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ ഇനിയും ഒരു വർഷംകൂടി സമയം ആവശ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ  അറിയിച്ച പശ്ചാത്തലത്തിലാണ് ഇത്. അതുവരെ അതോറിറ്റിയുടെ അധികാരം മേല്‍നോട്ട സമിതിക്ക് കൈമാറണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. തുടര്‍ന്നാണ് അതോറിറ്റിയില്‍ നിക്ഷിപ്തമായ നിയമപരമായ അധികാരങ്ങള്‍ താത്കാലികമായി മേല്‍നോട്ട സമിതിക്ക് കൈമാറി ഉത്തരവിറക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്.

മുല്ലപ്പെരിയാർ മേൽനോട്ട സമിതിയെ കൂടുതൽ ശാക്തീകരിക്കണമെന്നും പ്രവർത്തനപരിധിയും ചുമതലകളും കൂടുതൽ വിപുലീകരിക്കണമെന്ന ആവശ്യവുമായി കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ. മേൽനോട്ട സമിതിയെ കൂടുതൽ വിപുലീകരിക്കണമെന്ന ആവശ്യം കേരള സർക്കാരും മുന്നോട്ടുവച്ചിരുന്നു. ഈ ആവശ്യത്തെ എതിർക്കുന്ന നിലപാടായിരുന്നു തമിഴ്നാട് സർക്കാരിന്. മേല്‍നോട്ട സമിതി നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നിയമപരമായി കേരളത്തിനും തമിഴ്‌നാടിനും ബാധ്യത ഉണ്ടായിരിക്കും. 

സാങ്കേതിക വിദഗ്ദ്ധരെ കൂടി ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതി ശക്തിപ്പെടുത്തും. മേല്‍നോട്ട സമിതി ശക്തിപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ച്ച പുറത്തിറക്കുമെന്നും കോടതി വ്യക്തമാക്കി. മേൽനോട്ട സമിതിയിലേക്ക് കേരളത്തിനും തമിഴ്നാടിനും ഒരു സാങ്കേതിക വിദഗ്ധനെ കൂടി നിയോഗിക്കാം. ഇക്കാര്യത്തിൽ അതാതു ചീഫ് സെക്രട്ടറിമാർ ശുപാർശ നൽകും. മേൽനോട്ട സമിതിയുടെ നിർദേശം നടപ്പാക്കുന്നതിൽ ഇരു സംസ്ഥാനങ്ങളുടെയും ഭാഗത്തു വീഴ്ചയുണ്ടായാൽ മേൽനോട്ട സമിതിക്കു അപ്പോൾ തന്നെ സുപ്രീം കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. കോടതിയുടെ നിർദേശം പരസ്പരം ചർച്ച ചെയ്തു മിനിട്സ് കൈമാറാൻ ആവശ്യപ്പെട്ട കോടതി, ഹർജി വ്യാഴാഴ്ച വീണ്ടും കേൾക്കും.


അധികാരങ്ങള്‍ ഇല്ലാത്ത സമിതിയെന്നാണ് മേല്‍നോട്ടസമിതിയെ സംസ്ഥാനങ്ങള്‍ കോടതിയില്‍ നടന്ന വാദത്തിനിടയില്‍ വിശേഷിപ്പിച്ചിരുന്നത്. ഡാം സേഫ്റ്റി അതോറിറ്റിയുടെ അധികാരം ലഭിക്കുന്നതോടെ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി കൂടുതല്‍ ശക്തമാവുകയാണ്. അണക്കെട്ടിന്റെ പരിപാലനം, സുരക്ഷ, അറ്റകുറ്റപ്പണികള്‍ തുടങ്ങിയ കാര്യങ്ങളിലൊക്കെ തീരുമാനങ്ങളെടുക്കാനുള്ള അധികാരം സമിതിക്ക് ലഭിക്കും.
supreme court said powers of Mullaperiyar dam safety authority can be handed over to observation council 
Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment