visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
Six arrested in molesting 17 year old girl in idukki
Six arrested in molesting 17 year old girl in idukki

​​​​​​​ഇടുക്കിയിൽ 17 കാരിയെ ഒരു വർഷത്തോളം 15 പേർ ചേർന്ന് ദാരിദ്ര്യം മുതലെടുത്ത് ജോലിവാഗ്ദാനംചെയ്തു  പീഡിപ്പിച്ചു , 6 പേർ അറസ്റ്റിൽ

By - Siju Kuriyedam Sreekumar -- Monday, April 11, 2022 , 03:30 PM


ഇടുക്കി: കേരളത്തിൽ നിന്ന് ഈ അടുത്ത കാലത്ത് വരുന്ന വാർത്തകൾ ഞെട്ടിക്കുന്നതും ഭയപ്പെടുത്തുന്നതും ആണ് . സ്ത്രീ  സമത്വം , സുരക്ഷാ , നവോത്ഥാനം എന്നൊക്കെ കൊട്ടി ഘോഷിക്കൽ മാത്രമാകുന്നു . ഇപ്പോൾ ഇടുക്കിയിൽ നടന്ന സംഭവം പെൺകുട്ടികൾക്ക് നേരെയുള്ള ക്രൂരത കേരളത്തിൽ‌ കൂടി വരുന്നു എന്ന് തന്നെ ആണ് കാണിക്കുന്നത് .  കേരളത്തിൽ വീണ്ടും ഞെട്ടിക്കുന്ന ക്രൂരത.  വിവാഹ വാഗ്ദാനങ്ങൾ നൽകി  പെൺകുട്ടികളെ പീ‍ഡിപ്പിക്കുന്ന വാർത്തകൾ ദിവസേന പുറത്ത് വരുന്നുണ്ട്. മീ ടൂ ആരോപണവും തകൃതിയായി നടക്കുന്നു. ഇതിനിടയിൽ പതിനേഴു കാരിയായ പെൺ‌കുട്ടിയെ ഒരു വർഷത്തോളം പീഡിപ്പിച്ചെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇടുക്കി തൊടുപുഴയിൽ നിന്നാണ് ഞെട്ടിക്കുന്ന ക്രൂരത പുറത്ത് വരുന്നത്.

ഇടനിലക്കാരൻ കുമാരമംഗലം മംഗലത്ത് വീട്ടിൽ ബേബി എന്ന് വിളിക്കുന്ന രഘു (51), വർക്‌ഷോപ് ജീവനക്കാരനായ കോടിക്കുളം പാറപ്പുഴ പിണക്കാട്ട് വീട്ടിൽ തോമസ് ചാക്കോ (27), തൊടുപുഴ ടൗണിൽ ലോട്ടറി വിൽപനക്കാരനായ ഇടവെട്ടി വലിയജാരം പോക്കളത്തുവീട്ടിൽ ബിനു (43), വാഴക്കുളത്ത് കെഎസ്ഇബി ജീവനക്കാരനായ കല്ലൂർക്കാട് വെള്ളാരംകല്ല് വാളമ്പിള്ളിൽ വീട്ടിൽ സജീവ് (55), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ ഭാഗത്ത് കൊട്ടൂർ വീട്ടിൽ തങ്കച്ചൻ (56), മലപ്പുറം പെരിന്തൽമണ്ണ ചേതന റോഡിൽ മാളിയേക്കൽ വീട്ടിൽ ജോൺസൺ (50) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നാല് പേരെ കുറിച്ചുള്ള വിവരങ്ങൾ കൂടി പോലീസിന് കിട്ടിയുണ്ട്. പല സ്ഥലങ്ങളിൽ വച്ച് പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഒളിവിലുള്ള പ്രതികൾക്കായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് തൊടുപുഴ പോലീസ്. കുമാരമംഗലം സ്വദേശി ബേബിയെന്ന രഘുവാണ് ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുകൊണ്ടുപോയി പെണ്‍കുട്ടിയെ പലര്‍ക്കും കൈമാറിയത്. ഇതിന് ഇയാൾ പണവും കൈപ്പറ്റി.

പതിനേഴു കാരിയെ ഒരു വർഷത്തോളം പല സ്ഥലങ്ങളിലായി പതിനഞ്ചോളം പേർ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് പരാതി. പെൺകുട്ടിയുടെ ദാരിദ്ര്യാവസ്ഥ മുതലെടുത്താണ് നിരന്തര പീഡനം നടന്നത്. സംഭവത്തിൽ ആറ് പേരാണ് അറസ്റ്റിലായത്. പതിനഞ്ചോളം പേർ‌ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ്  പോലീസ് നൽകുന്ന വിവരം.

പ്രതികളിൽ നിന്ന് വൻ തുക വാങ്ങിയതിന് ശേഷമാണ് പെൺകുട്ടിയെ കൈമാറിയിരുന്നത്. കഴിഞ്ഞ ദിവസം കുട്ടിക്ക് വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. അപ്പോഴാണ് കുട്ടി അഞ്ച് മാസം ഗർഭണിയാമെന്ന് അറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു.

സംഭവം പുറത്ത് പറഞ്ഞാൽ പെണ്‍കുട്ടിയേയും അമ്മയേയും കൊല്ലുമെന്നും ബേബി ഭീഷണപ്പെടുത്തിയിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇടനിലക്കാരനായ ബേബിക്ക് സെക്സ് റാക്കറ്റുമായി ബന്ധമുള്ളതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. അറ് പേർക്ക് പുറമെ മറ്റുള്ളവരെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഒളിവിലുള്ള പ്രതികൾക്കായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് തൊടുപുഴ പോലീസ്.

പെൺകുട്ടിയുടെ പിതാവ് ചെറുപ്പത്തിൽ തന്നെ ഉപേക്ഷിച്ചു പോയിരുന്നു. പെൺകുട്ടിയും രോഗിയായ മാതാവും മാത്രമാണ് വീട്ടിൽ. ഇവരുടെ ദാരിദ്ര്യാവസ്ഥ മുതലെടുത്ത് കുട്ടിക്കു ജോലി വാഗ്ദാനം ചെയ്ത ബേബി ചൂഷണത്തിന് ഒത്താശ ചെയ്യുകയായിരുന്നു. ഇവരുടെ നിർധനാവസ്ഥ അറിയാവുന്ന ബേബി ഇക്കാര്യം മുതലെടുത്ത് ജോലി തരാമെന്ന് തെറ്റിദ്ധരിപ്പിച്ച് ബേബി പരിചയപ്പെടുത്തിയ തങ്കച്ചനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഒരു വർഷത്തോളമായി പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചും ചൂഷണം ചെയ്തു.

Six arrested in molesting 17 year old girl in idukki 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   



LEAVE A REPLY

Security code:

COMMENTS

Be the first to comment