visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KSRTC Swift Bus  Service
KSRTC Swift Bus ServicePhoto Credit : KSRTC website

10 ദിവസത്തെ കെ സ്വിഫ്റ്റ് വരവ് 61 ലക്ഷം ,ചെലവ് : ഡീസലിനും ശമ്പളത്തിനും മാത്രം 73 ലക്ഷം ,വണ്ടി വാങ്ങിയതിന്റെ പലിശയും മറ്റും കൂട്ടിയാൽ 98 ലക്ഷം

By - Siju Kuriyedam Sreekumar -- Friday, April 22, 2022 , 04:02 PM

പത്തു ദിവസം കൊണ്ട് കെ എസ്ആർടിസി സ്വിഫ്റ്റ് ബസ് 61 ലക്ഷം വരുമാനം ഉണ്ടാക്കി എന്ന് കൊട്ടിഘോഷിക്കുന്ന ആരും തന്നെ ചിലവു പറയുന്നില്ല എന്നതാണ് കാണുന്നത് . പത്തു ദിവസം ഓടിയവകയിൽ 73 ലക്ഷം ഡീസലിനും ശമ്പളത്തിനും മാത്രം ആയി എന്നാണ് കണക്കുകൾ നോക്കിയാൽ അറിയാൻ പറ്റുന്നത്  . 

പത്തു ദിവസം കൊണ്ട് കെ സ്വിഫ്റ്റ് ബസ് 1,26,818 കിലോമീറ്റർ സർവീസ് നടത്തി എന്ന് പറയുന്നു . അതിനു ചിലവായ ഡീസലും പിന്നെ ജോലിക്കാരുടെ ശമ്പളവും കൂട്ടിയാൽ തന്നെ 73 ലക്ഷത്തോളം വരും ചെലവ് . പിന്നെ ബസ് വാങ്ങിയ വകയിൽ കൊടുക്കേണ്ട വായ്പ്പയുടെ പലിശയും , തേയ്മാനവും മറ്റുചിലവുകളും ആകുമ്പോൾ ഇത് 98 ലക്ഷത്തോളം വരും . ഇപ്പോൾ 30  ബസ്  ആണ് സർവീസ് നടത്തുന്നത് എന്ന് പറയുന്നു ഇത് 100 ആക്കി ഉയർത്തും എന്നാണ് പറയുന്നത്  അപ്പോൾ നഷ്ട്ടം  3 ഇരട്ടിയാകും .

ഈ കണക്കുകൾ നോക്കിയാൽ തന്നെ  10  ദിവസത്തെ പ്രവർത്തന നഷ്ട്ടം ഏകദേശം  37 ലക്ഷം വരും. 30 ബസുകൾക്കു ഒരുമാസത്തെ നഷ്ട്ടം 1  കോടി 11  ലക്ഷം  . തുടക്കത്തിൽ ആളുകൾ കയറുന്നത്ര പിന്നീട് ഉണ്ടാകണം എന്ന് ഇല്ല എങ്കിലും അങ്ങിനെ  അനുമാനിച്ചാലും ഓരോ മാസവും 1 കോടി 11 ലക്ഷം രൂപ നഷ്ട്ടം ആകും 30 ബസിനു . അപ്പോൾ 100 ബസ് ഓടി തുടങ്ങിയാൽ കെ എസ്ആർടിസി ക്കു ഓരോ മാസവും  നഷ്ട്ടം 3 കോടി 70  ലക്ഷം .    

കെ സ്വിഫ്റ്റിന്റെ 30 ബസുകളാണ് ആദ്യഘട്ടത്തിൽ കെഎസ്ആർടിസിക്കു വാടകയ്ക്കു നൽകിയിരിക്കുന്നത്. മൾട്ടി ആക്സിൽ ബസുകൾക്കു കിലോമീറ്ററിനു 26 രൂപയും മറ്റുള്ള ബസുകൾക്ക് 20 രൂപയും നൽകണമെന്നാണ്  കരാറ് . കെഎസ്ആർടിസിയുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിനു സ്വിഫ്റ്റ് ഫീസ് നൽകണം എന്നും കരാറിൽ പറയുന്നുണ്ട് . 

  കൊട്ടിഘോഷിച്ചു ഇതിനു മുന്പും ഇടതു സർക്കാർ തുടങ്ങിയ ഒട്ടു മിക്ക പദ്ധതിയും നഷ്ട്ടത്തിൽ ആയിരുന്നു എന് കണക്കുകൾ നോക്കിയാൽ അറിയാം പലതും നിർത്തി എന്ന് കാണാം . അതിനിടയിൽ ആണ് കെ റെയിൽ എന്ന വെള്ളാനയെ കൂടി തലയിൽ ഏറ്റി പിടിച്ചിരിക്കുന്നത് . കേരളത്തെ മറ്റൊരു ശ്രീലങ്കയ്ക്കാൻ ഇതിലും കൂടുതൽ ഒന്നും വേണ്ട . 

  KSRTC Swift income 61 Lakhs expense  98 Lakhs for 10 days 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment