visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KST Employees Sangh
KST Employees SanghPhoto Credit : Siju Kuriyedam Sreekumar

കെ സ്വിഫ്റ്റിനെതിരെ കെ എസ് ടി എംപ്ലോയീസ് സംഘ് ( BMS ) കേരള ഹൈക്കോടതിയിൽ നൽകിയ കേസിൽ അന്തിമ വിധിക്കായി കേസ് 28ലേക്ക് മാറ്റിവെച്ചു

By - Siju Kuriyedam Sreekumar -- Wednesday, June 08, 2022 , 05:37 PM
തിരുവനന്തപുരം: കെ സ്വിഫ്റ്റിനെതിരെ കെ എസ് ടി എംപ്ലോയീസ് സംഘ് കേരള ഹൈക്കോടതിയിൽ നൽകിയ കേസിൽ ഇന്ന് വാദം നടന്നു. അന്തിമ വിധിക്കായി കേസ് 28ലേക്ക് മാറ്റിവെച്ചു.

അതേസമയം കെഎസ്ആർടിസിയെ പൊതുമേഖലയിൽ സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പൊതു ഗതാഗത വകുപ്പായി മാറ്റി സർക്കാർ ഏറ്റെടുക്കണമെന്ന് സിപിഐ കേന്ദ്ര കമ്മറ്റിയംഗം പന്ന്യൻ രവീന്ദ്രൻ. കെഎസ്ആർടിസിയെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്നാവിശ്യപ്പെട്ട് ട്രാൻസ്പോർട്ട് എംപ്ലോയിസ് യൂണിയൻ (എഐടിയുസി) സംഘടിപ്പിച്ച ബഹുജന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യ വകുപ്പ് പോലെ വിദ്യാഭ്യാസ വകുപ്പ് പോലെ കെഎസ്ആർടിസിയെ പൊതുഗതാഗത വകുപ്പായി പരിഗണിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇടത് പക്ഷ സർക്കാർ കേരളം ഭരിക്കുമ്പോൾ ജോലി ചെയ്തിട്ട് കൂലിക്കായി കെഎസ്ആർടിസി തൊഴിലാളികൾ സമരം ചെയ്യുന്നത് സർക്കാറിന് അപമാനകരമാണ്. ശമ്പളം കൊടുക്കേണ്ടത് മാനേജ്മെന്റിന്റെ ഉത്തരവാദിത്വമാണെന്നും അതിൽ സർക്കാറിന് പങ്കില്ല എന്ന് പറയുന്ന വകുപ്പ് മന്ത്രിക്ക് സ്വന്തം വകുപ്പിൽ ഇടപെടാനുളള ശേഷി കുറവാണ് കാണിക്കുന്നതെന്നും പന്ന്യൻ രവീന്ദ്രൻ ചൂണ്ടിക്കാട്ടി. ഇത്തരം പ്രസ്താവനകൾ നടത്തുന്നതിൽ നിന്നും മന്ത്രി മാറി നിൽക്കണമെന്നും ഈ സർക്കാറിനെ കേരളത്തിൽ രണ്ടാമതും അധികാരത്തിൽ കൊണ്ട് വരുന്നതിൽ മുഖ്യ പങ്ക് വഹിച്ച കെഎസ്ആർടിസി തൊഴിലാളിക്ക് കൂലി നൽകാത്ത നടപടി നീതിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളിൽകൂടി തൊഴിലാളികളെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചാൽ പലതും പരസ്യമായി പറയാൻ ഞങ്ങളും തയ്യാറാകുമെന്നും അത് വേണോയെന്ന് ബന്ധപ്പെട്ടർ ആലോചിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. പങ്കാളിത്ത പെൻഷൻ അവസാനിപ്പിച്ച് സ്റ്റാറ്റുട്ടറി പെൻഷൻ പുനസ്ഥാപിക്കണമെന്നും Kകെഎസ്ആർടിസിയെയും തൊഴിലാളികളെയും സംരക്ഷിക്കാൻ ആവശ്യമായ ഇടപെടലുകൾ സിപിഐ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെഎസ്ആർടിസിയെ പൊതു ഗതാഗത വകുപ്പായി മാറ്റുന്നതിന് എല്ലാ ജില്ലകളിലും ബഹുജന കൺവെൻഷൻ സംഘടിപ്പിക്കുമെന്ന് എഐടിയുസി ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ പറഞ്ഞു. എല്ലാ മേഖലയിലുളളവരെയും പങ്കെടുപ്പിച്ചു കൊണ്ട് സെമിനാറുകളും പൊതുയോഗങ്ങളും സംഘടിപ്പിക്കും. കെഎസ്ആർടിസിയിലെയും കേരളത്തിലെയും മുഴുവൻ പാർട്ടികളുടെയും വർഗ്ഗ ബഹുജന സംഘടനകളെയും കൂട്ടിയോജിപ്പിച്ച് ഈ ആവിശ്യം നേടിയെടുക്കാൻ എഐടിയുസി നേത്യത്വം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ശമ്പളം തരാൻ തയ്യാറാകാത്ത മാനേജ്മെന്റിന്റെയും ഇടപെടാൻ തയ്യാറാകാത്ത സർക്കാറിന്റെയും നിലപാടിൽ പ്രതിക്ഷേധിച്ച് അനിശ്ചിത കാല പണിമുടക്കിന് തയ്യാറെടുക്കാൻ കെഎസ്ആർടിസി തൊഴിലാളികളോട് എംപ്ലോയിസ് യുണിയൻ ജനറൽ സെക്രട്ടറി എം ജി രാഹുൽ ആഹ്വാനം ചെയ്തു. പണിമുടക്കില്ല എന്ന മന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. Kകെഎസ്ആർടിസിയിലെ മറ്റു സംഘടനകളുമായി ആലോചിച്ച് തീയതി പ്രഖ്യാപിക്കും. വ്യാഴാഴ്ച മുതൽ ജില്ലാ അടിസ്ഥാനത്തിൽ ശമ്പളം നൽകുന്നത് വരെ അനിശ്ചിത കാല ധർണ്ണ നടത്തും. കെഎസ്ആർടിസിയിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കണമെന്നും ഈ സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകൾ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

Save KSRTC, Save Employee എന്ന മുദ്യാവാക്യയുർത്തി ആക്ഷൻ കൗൺസിൽ രൂപികരിക്കാൻ ഇന്ന് നടന്ന ബഹുജന കൺവെൻഷൻ തീരുമാനിച്ചു. അതിന്റെ പ്രസിഡന്റായി പന്ന്യൻ രവീന്ദ്രൻ Ex. MP യെയും സെക്രട്ടറിയായി വാഴുർ സോമൻ എംഎൽഎയെയും കൺവീനറായി എം.ജി രാഹുലിനെയും 101അംഗ കമ്മിറ്റിയെയും തെരെഞ്ഞെടുത്തു.

Case against K Swift  given by KST employee sangh (BMS) was  adjourned for final judgment


 



LEAVE A REPLY

Security code:

COMMENTS

Be the first to comment