visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Subramanyam, Dhanya
Subramanyam, DhanyaPhoto Credit : Facebook Post

വിവാഹം നടത്താമെന്ന് ഉറപ്പുനൽകിയിട്ടും പതിനാറുകാരി ധന്യയും സുബ്രമണ്യവും തീകൊളുത്തി ജീവനൊടുക്കിയതിൽ ദുരൂഹത ;അയൽവാസിക്കു പറയാനുള്ളത് കേൾക്കാം

By - Siju Kuriyedam Sreekumar -- Monday, April 25, 2022 , 10:52 AM

കൊച്ചി: നാടിനെ നടുക്കി യുവാവും പതിനാറുകാരിയും തീകൊളുത്തി ജീവനൊടുക്കിയത് ഒരുപാട് ചോദ്യങ്ങൾ ബാക്കിയാക്കി. ഞായറാഴ്ച ഉച്ചയോടെയാണ് തീപ്പൊള്ളലേറ്റ് പാലക്കാട് കൊല്ലങ്കോട് സ്വദേശികളായ സുബ്രമണ്യവും പതിനാറുകാരിയായ ധന്യയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. ഇരുവർക്കും രാവിലെയാണ് പൊള്ളലേറ്റത്. ആത്മഹത്യ ആണെന്ന പ്രാഥമിക നിഗമനത്തിലും ഇതിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. ഏറെക്കാലം കിഴക്കേഗ്രാമത്തിലെ അയൽവീടുകളിൽ താമസിച്ചിരുന്ന സുബ്രഹ്മണ്യനും ധന്യയും പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. ആദ്യം ഇവരുടെ പ്രണയ ബന്ധം വീട്ടുകാർ എതിർത്തിരുന്നെങ്കിലും പിന്നീട് സമ്മതിച്ചിരുന്നു. വീട്ടുകാർ സമ്മതം അറിയിച്ചിട്ടും ഇരുവരും ജീവനൊടുക്കിയതോടെ ചോദ്യങ്ങൾ ബാക്കിയാവുകയാണ്.രാവിലെ ഏഴരയോടെയാണ് ഇരുവരെയും തീപൊള്ളലേറ്റ നിലയിൽ കണ്ടെത്തുന്നത്.


 സംഭവത്തെ കുറിച്ച് സുബ്രഹ്മണ്യത്തിന്റെ അയൽവാസിയും സിവിൽ പോലീസ് ഓഫീസറുമായ സന്തോഷ് പറയുന്നത് ഇങ്ങനെ 

രാവിലെ ഏഴരയോടെയാണ് സുബ്രഹ്മണ്യത്തിന്റെ വീട്ടിൽ നിന്നും പുക ഉയരുന്നത് കാണുന്നത്. ബഹളം കേട്ട് നാട്ടുകാരായ തങ്ങൾ സുബ്രഹ്മണ്യത്തിന്റെ വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു. നാട്ടുകാർ തന്നെയാണ് ഫയർഫോഴ്സിൽ വിവരമറിയിച്ചത്.

അപ്പോഴേക്കും ശരീരമാസകലം പൊള്ളലേറ്റ നിലയിൽ സുബ്രഹ്മണ്യവും പെൺകുട്ടിയും വീടിന്റെ വാതിൽ സ്വയം തുറന്ന് പുറത്തു വരികയായിരുന്നു. പുറത്തെത്തിയ രണ്ടുപേരും ആദ്യം കുടിക്കുവാൻ വെള്ളം ആവശ്യപ്പെട്ടു. ഈ സമയം അവിടെയെത്തിയ നാട്ടുകാരിൽ ചിലർ ഇരുവർക്കും കുടിക്കാൻ വെള്ളവും നൽകി. അപ്പോഴേക്കും ഇരുവരെയും ആശുപത്രിയിൽ എത്തിക്കുവാനായി ആംബുലൻസും സ്ഥലത്തെത്തിയിരുന്നു. ആംബുലൻസിലേക്ക് ഇരുവരും ഒരുമിച്ച് നടന്നാണ് കയറിയത്. പൊള്ളലേറ്റതിന്റെ അസ്വസ്ഥതകൾ ഇരുവരും പ്രകടിപ്പിച്ചിരുന്നു.

എന്നാൽ എന്തിനാണ് അത്മഹത്യക്ക് ശ്രമിച്ചത് എന്നതിനെക്കുറിച്ച് ഇരുവരും ആരോടും പറഞ്ഞതുമില്ല. ഇരുവരെയും ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ശരീരത്തിൽ 50 ശതമാനത്തിലേറെ പൊള്ളലേറ്റതിനാൽ അവിടെ നിന്നും തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചു. സ്ഥിതി ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

എറണാകുളത്തെ ആശുപത്രിയിൽ 12.30 ഓടു കൂടി എത്തിയ ഇരുവരെയും വെന്റിലേറ്ററിലേക്ക് മാറ്റി. ഉച്ചകഴിഞ്ഞ് രണ്ടു മണിക്കും 2. 15 നും ഇടയിൽ മിനുട്ടുകളുടെ വ്യത്യാസത്തിലാണ് ഇരുവരും മരണപ്പെട്ടത്. സുബ്രഹ്മണ്യത്തിന്റെ പിറന്നാൾ ദിനത്തിലാണ് ദാരുണാന്ത്യം സംഭവിച്ചത്. മൃതദേഹം എറണാകുളത്തെ സ്വകാര്യശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാലാക്കാട് നിന്നും പൊലീസ് എത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും. തിങ്കളാഴ്ച രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുമിത്രാദികളും ആണ് ആശുപത്രിയിൽ ഉള്ളത്. സുബ്രഹ്മണ്യത്തിന്റെ പിതാവും ആശുപത്രിയിൽ എത്തിയിരുന്നു.

ഏതാനും മാസം മുൻപാണു ധന്യയുടെ കുടുംബം പാവടിയിലേക്കു മാറിയത്. സ്വകാര്യ സ്റ്റാർട്ടപ് കമ്പനി ജീവനക്കാരനായിരുന്ന സുബ്രഹ്മണ്യൻ വർക്ക് ഫ്രം ഹോം ആയി ജോലി ചെയ്യുകയായിരുന്നു. കൊല്ലങ്കോട് യോഗിനിമാതാ ഹൈസ്കൂളിൽ നിന്ന് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ധന്യ കൊല്ലങ്കോട് ബിഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സയൻസ് വിദ്യാർഥിനിയാണ്. ധന്യ ട്യൂഷനു പോകാനെന്നു പറഞ്ഞാണു രാവിലെ വീട്ടിൽ നിന്നു പോയതെന്നു ബന്ധുക്കൾ പറഞ്ഞു. പഠനത്തിലെ മികവിനൊപ്പം വീട്ടുകാരുമായും ബന്ധുക്കളുമായുമെല്ലാം ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന ധന്യ എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു.

Update on  dhanya subramanyam suicide case

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment