visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
P Rajeev
P Rajeev

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഇടതു സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടൻ; എഴുതിയ പേര് മായ്ക്കണോയെന്ന് പ്രഖ്യാപിക്കുമ്പോള്‍ അറിയാം’ ;പി രാജീവ്

By - Siju Kuriyedam Sreekumar -- Thursday, May 05, 2022 , 02:26 PM
തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഇടതു സ്ഥാനാര്‍ഥി ആരാണെന്ന് ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി പി.രാജീവ്. സ്ഥാനാര്‍ഥി എല്ലാവര്‍ക്കും സ്വീകാര്യനായിരിക്കുമെന്ന് അദ്ദേഹം ഉറപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം തൃക്കാക്കര മണ്ഡലത്തിൽ, സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗം കെ.എസ്. അരുണ്‍കുമാറിനായി ചുവരെഴുത്ത് തുടങ്ങിയതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, എഴുതിയ പേര് മായ്ക്കണോയെന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമ്പോള്‍ അറിയാമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥി ആരെന്നത് ഇടത് മുന്നണി യോഗം ചേർന്ന ശേഷമാകും പ്രഖ്യാപിക്കുക. ഇടത് സ്ഥാനാർഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും സ്ഥാനാർഥി പ്രഖ്യാപനത്തിന് നടപടിക്രമമുണ്ടെന്നും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, മുൻപില്ലാത്ത വിധം സ്ഥാനാർഥി നിർണയത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കിയത് അണികൾക്കിടയിൽ വ്യത്യസ്ത അഭിപ്രായത്തിന് ഇടവരുത്തിയിട്ടുണ്ട്.
 
യുഡിഫിന്റെ പൊന്നാപുരം കോട്ട പൊളിക്കാൻ സർപ്രൈസ് സ്ഥാനാർത്ഥി?


തൃക്കാക്കരയിൽ ഇടതു മുന്നണി സ്ഥാനാർഥി ആരെന്ന് ഇന്നറിയാം. അഡ്വ. കെ. എസ്. അരുൺ കുമാറിന്റെ പേരാണ് പാർട്ടിൽ നിന്നും ഉയർന്നു കേൾക്കുന്നതെങ്കിലും ഉമ തോമസ് സ്ഥാനാർഥിയായതോടെ മണ്ഡലത്തിൽ നിർണായകമായ ക്രൈസ്തവ വോട്ടുകൾ ഇടതിന് അനുകൂലമായി കേന്ദ്രീകരിപ്പിക്കാൻ സർപ്രൈസ് സ്ഥാനാർത്ഥി വേണമോ എന്ന അവസാന ഘട്ട കൂടി ആലോചനയിലാണ് സിപിഎം. രാവിലെയോടെ സ്ഥാനാർഥിയെ തീരുമാനിച്ച് എൽഡിഎഫിൽ അവതരിപ്പിക്കും. പിന്നാലെ മുന്നണി കൺവീനർ ഇ.പി.ജയരാജൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും. അതേസമയം ബിജെപി സ്ഥാനാർഥി നിർണ്ണയം ഇനിയും വൈകും

അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നിയമസഭയിൽ അംഗബലം നൂറ് തികയ്ക്കാൻ ലക്ഷ്യമിട്ട് ഇടതുപക്ഷം. ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്ന ടാഗ്‌ലൈനാണ് പ്രചാരണത്തിന്റെ മുഖ്യ വാചകം. സമൂഹമാധ്യമങ്ങളിൽ നേതാക്കൾ ഇതുമായി ബന്ധപ്പെട്ട കാർഡുകൾ പുറത്തുവിട്ടു. തൃക്കാക്കര മണ്ഡലം ഇക്കുറി പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം.


 കേരള നിയമസഭയിൽ എംഎല്‍എമാരുടെ എണ്ണം നൂറിലെത്തുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. വികസനത്തിന് വേണ്ടിയായിരിക്കും വോട്ട് ചോദിക്കുകയെന്നും പി രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കെ റയില്‍ പ്രചാരണ വിഷയമാക്കാനാണ് സിപിഎം തീരുമാനം. യു‍‍‍ഡിഎഫിന് മേല്‍ക്കോയ്മയുള്ള മണ്ഡലമാണ്, എന്നാല്‍ ഇത്തവണ മണ്ഡലം പിടിക്കണം എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഉന്നത നേതാക്കളുമായുള്ള ആശയവിനിമയത്തില്‍ അതിന് കഴിയുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചതെന്നും രാജീവ് പറഞ്ഞു.

രണ്ടാഴ്ച മുന്‍പ് മുന്നണി കണ്‍വീനറായി ചുമതലയേറ്റെടുത്ത ഇപി ജയരാജന്‍ നേരിട്ട് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഏകോപ്പിപ്പിക്കും. മന്ത്രി പി രാജീവും സെക്രട്ടേറിയറ്റംഗം എം സ്വരാജും മുഴുവന്‍ സമയം മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. കെ റയിലിനെതിരെ സംസ്ഥാന വ്യാപകമായ എതിര്‍പ്പ് മുന്നണിക്കും സര്‍ക്കാരിനുമെതിരെ നില്‍ക്കുമ്പോള്‍ വികസന വിഷയം തന്നെ മുന്നോട്ട് വെക്കാനുള്ള ധൈര്യവും സിപിഎം കാണിക്കുന്നുവെന്ന് പി രാജീവ് പറയുന്നു.

നഗര കേന്ദ്രീകൃത മണ്ഡലത്തില്‍ വികസന അജണ്ടക്ക് പ്രാധാന്യം കിട്ടുമെന്ന കണക്ക് കൂട്ടലിലാണ് സിപിഎം. ഉടക്കി നില്‍ക്കുന്ന കെവി തോമസ് ഘടകം, യുഡിഎഫിലെ സ്ഥാനാര്‍ഥി നിര്‍ണയം ഉണ്ടാക്കാവുന്ന പ്രശ്നങ്ങള്‍, ട്വന്‍റി ട്വന്‍റി – ആപ് സംയുക്ത സ്ഥാനാര്‍ഥി നീക്കം ഇതെല്ലാം പരമാവധി തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് സിപിഎം പ്രതീക്ഷ. തൃക്കാക്കരയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാരിനൊപ്പം നില്‍ക്കുന്നയാളെ വേണോ അതോ വികസനത്തിന് എതിര് നില്‍ക്കുന്ന പ്രതിപക്ഷ പ്രതിനിധി വേണോ എന്ന ചോദ്യമാണ് വോട്ടർമാർക്ക് മുന്നിൽ ഇടതുപക്ഷം വെക്കുന്നത്.

P Rajeev on thrikkakara ldf candidat

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment