visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Dr Jo Joseph FB Post
Dr Jo Joseph FB PostPhoto Credit : Siju Kuriyedam Sreekumar

മതമില്ലാത്ത ഹൃദയ പക്ഷത്തെ ഇടതു സ്ഥാനാർഥിയായ ഡോ ജോ ജോസേപ്പിന്റെ വയറലായ മതവികാരം ഒട്ടും ഇല്ലാത്ത പോസ്റ്റ്

By - Siju Kuriyedam Sreekumar -- Saturday, May 07, 2022 , 01:57 PM
ഏതൊരു വ്യക്തിയും സ്ഥാനാർഥി ആയി വരുമ്പോൾ ചർച്ചയാകുക അവരുടെ ഫേസ്ബുക് പോസ്റ്റുകൾ ആണ് . ഇപ്പോൾ തൃക്കാക്കരയിലെ ഇടതു സ്ഥാനാർഥി ഡോ ജോ ജോസപ്പിന്റെ പോസ്റ്റ് ആണ് ചർച്ച . എന്തെന്ന് നോക്കാം . 

പോസ്റ്റ് എപ്പോൾ വേണമെങ്കിലും മുങ്ങാം എന്നത് കൊണ്ട് അതിന്റെ സ്ക്രീൻ ഷോട്ടും ചുവടെ കൊടുക്കുന്നു 

പോസ്റ്റിന്റെ പൂർണ രൂപം 

ക്രൈസ്തവ യുവത്വം കുടിക്കുന്ന കൈപ്പുനീർ.

2019 ജനുവരി മാസം അവസാനം ജീവിതത്തിലെ അവിസ്മരണീയമായ ഒരു യാത്ര നടത്തി. പനാമ എന്ന മധ്യ അമേരിക്കൻ രാജ്യത്തിലേക്ക് -  അവിടെ പനാമ സിറ്റിയിൽ നടന്ന ലോകയുവജന സമ്മേളനത്തിൽ പങ്കെടുക്കാൻ. ഓരോ നാലുവർഷവും ക്രൈസ്തവസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ലോക യുവത്വത്തിന്റെ മഹത്തായ ആഘോഷം. ഈ ലോകത്തിലെ എല്ലാ രാജ്യങ്ങളിൽ നിന്നും ലക്ഷക്കണക്കിന് യുവജനങ്ങൾ പങ്കെടുക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ജന സംഗമം. പനാമ എന്ന രാജ്യം ലോകത്തിന്റെ അങ്ങേ മൂലയിൽ ആയതുകൊണ്ടുതന്നെ സാധാരണയിൽ നിന്നും വ്യത്യസ്തമായി പങ്കെടുത്തവരുടെ എണ്ണം അല്പം കുറവായിരുന്നുവെങ്കിലും ഔദ്യോഗിക കണക്ക് പ്രകാരം ഏഴുലക്ഷം ആണ്. ആ അവസരത്തിൽ കേരളത്തിൽ നിന്ന് പങ്കെടുക്കാൻ അവസരം ലഭിച്ച അപൂർവം യുവാക്കളിൽ ഒരാൾ. ആ യാത്രയിലും അതിനുശേഷവും കേരളത്തിലെ ക്രൈസ്തവ യുവത അഭിമുഖീകരിക്കുന്ന ചില സാമ്പത്തിക, വിദ്യാഭ്യാസ, രാഷ്ട്രീയ, സാമുദായിക പ്രശ്നങ്ങൾ ആഴത്തിൽ പഠിച്ചു. 

ഒരുപക്ഷേ ,അരാഷ്ട്രീയത സമൂഹത്തിൽ വേരു പിടിക്കുന്നതു പോലെ തന്നെ,ചില സമൂഹങ്ങളിൽ വേരുപിടിക്കാൻ ശ്രമിക്കുന്ന ഒരു പ്രവണതയാണ് നിരീശ്വരവാദവും എന്ന് പറയാം. എന്നാൽ ഇതിൽ തികച്ചും വ്യത്യസ്തമാണ് ക്രൈസ്തവ യുവത്വം എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ പള്ളികളിലും കുർബാനയ്ക്കും, പെരുന്നാൾ ആഘോഷങ്ങൾക്കും യുവാക്കളുടെ സാന്നിധ്യം നിഷേധിക്കാനാവാതെ ഇപ്പോഴും തുടരുന്നു. ഇതിനെ വിശ്വാസത്തിന്റെ ആഴമായി കണക്കാക്കാനാവില്ല. എങ്കിലും വിശ്വാസത്തിന്റെ പ്രകടനമായി കാണാതിരുന്നുകൂടാ. ഒരുപക്ഷേ, ലാറ്റിൻ അമേരിക്കക്കു ശേഷം ആഗോളസഭയിൽ ഏറ്റവുമധികം വളർച്ച ഉണ്ടാകുന്ന സഭകളിൽ ഒന്നാണ് കേരളത്തിലെ ക്രൈസ്തവ സഭ.
എന്നാൽ ഈ സഭയിലെ അംഗങ്ങളായ യുവജനങ്ങൾ നേരിടുന്നത് അവരുടെ ഒന്നോ രണ്ടോ തലമുറ മുമ്പ് നേരിട്ടതിനേക്കാൾ രൂക്ഷമായ പ്രതിസന്ധികളാണ്. ഈ പ്രതിസന്ധികൾ ജീവിതത്തിലെ എല്ലാ മേഖലകളിലേക്കും കരിനിഴൽ വീഴ്ത്തി നിൽക്കുന്നു എന്നതും, പ്രത്യാശയുടെ ഉദയം വിദൂര ദർശനത്തിൽ പോലും പ്രകടമാകുന്നില്ല എന്നതും ഈ പ്രതിസന്ധിയുടെ ആഴവും പരപ്പും വർദ്ധിപ്പിക്കുന്നു.

ഒരു ശരാശരി ക്രൈസ്തവ കുടുംബത്തിന്റെ അഭിമാനത്തിന്റെയും ഉയർച്ചയുടെയും ആധാരശില ഈ അടുത്തിടെ വരെ കൃഷിയായിരുന്നു. പ്രത്യേകിച്ച് ക്രൈസ്തവർ ധാരാളമായി വസിക്കുന്ന മദ്ധ്യതിരുവതാംകൂറിൽ. കൃഷിയിൽ തന്നെ നാണ്യവിളകൾക്കായിരുന്നു കൂടുതൽ പ്രാമുഖ്യം. പക്ഷേ അവയുടെ വിലയിടിച്ചിൽ പല കുടുംബങ്ങളുടെയും സാമ്പത്തിക നട്ടെല്ലിന് ക്ഷതം ഏൽപ്പിച്ചു. പല കാരണങ്ങളാലും, ഇതുവരെയുള്ള അനുഭവം വെച്ചും ഇനി ഒരു തിരിച്ചുവരവിനുള്ള ബാല്യം ഇവക്കുണ്ടോ എന്നതും സംശയം ജനിപ്പിക്കുന്നതാണ്. ഒരിക്കലും ചതിക്കില്ല എന്ന് വിചാരിച്ച പലരെയും റബർ ചതിച്ചു എന്ന് മാത്രമല്ല കുഴിയിൽ ചാടിക്കുകയും ചെയ്തു. നല്ല വില ലഭിച്ചിരുന്ന കാലത്ത് കാർഷികവൃത്തിയിലേക്ക് എടുത്തുചാടിയ ക്രൈസ്തവ യുവത്വത്തിൻറെ കൈ പൊള്ളിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ പണ്ട് ലഭിച്ചിരുന്ന സാമ്പത്തിക സുരക്ഷിതത്വവും, സാമ്പത്തിക മേൽക്കോയ്മയും ക്രൈസ്തവ സമൂഹത്തിനു ലഭിക്കില്ല എന്നതും ഒരു പച്ചയായ യാഥാർഥ്യം. കോട്ടയം പട്ടണത്തിലും പാലാ സിറ്റിക്കും ഉണ്ടായിക്കൊണ്ടിരിക്കുന്ന ശോഷിപ്പ് ഒരു ഉദാഹരണം മാത്രമാണ്.

ക്രൈസ്തവ സമൂഹത്തിൻറെ മറ്റൊരു 'wow factor' ആയിരുന്നു വിദ്യാഭ്യാസം. വിദ്യാഭ്യാസം ലഭിക്കുന്നവരുടെ എണ്ണത്തിൽ ഈ സമൂഹം ഏറെ മുന്നിലാണെങ്കിലും വിദ്യാഭ്യാസത്തിന്റെ നിലവാരത്തിൽ മുന്നോട്ടുപോയോ എന്ന് നാം ഉറക്കെ ചിന്തിക്കണം. ഉത്തരം ഇല്ല എന്നു തന്നെയായിരിക്കും. ഈ "ക്വാളിറ്റിയിൽ "പല ക്രൈസ്തവ കുടുംബങ്ങളും ശ്രദ്ധയൂന്നിയില്ല. ആൺകുട്ടികളെ എല്ലാം എൻജിനീയർമാരും പെൺകുട്ടികളെ എല്ലാം നേഴ്സുമാരും ആക്കി തീർക്കുക എന്ന സാമാന്യ വിദ്യാഭ്യാസതത്വത്തിലേക്ക് നാം ചുരുങ്ങി. ഇത് ചില താത്കാലികലാഭങ്ങൾ നേടി തരുകയും ചെയ്തു. പ്രത്യേകിച്ച് നഴ്സുമാരായി ലോകത്തിന്റെ എല്ലാ കോണുകളിലേക്കും പറന്നുപോയ നമ്മുടെ കൊച്ചുമാലാഖമാർ ഈ സമൂഹത്തിന് ഒരു സാമ്പത്തിക ഉന്നമനം മാത്രമല്ല കൊണ്ടുവന്നത് ,ഒപ്പം ഒരു മൂല്യ വർധനയുമായിരുന്നു. പക്ഷേ എൻജിനീയർമാരായി പുറത്തിറങ്ങിയ അനേകം ക്രൈസ്തവയുവാക്കൾക്ക് ഈ മാലാഖമാരെ പോലെ , സമൂഹത്തിന്റെ മൊത്തം value addition നിലോ, സാമ്പത്തിക വളർച്ചക്കോ ഊർജ്ജം പകരാൻ ആയില്ല താനും.അതിനു ഒരു കാരണം ന്യൂനപക്ഷപദവി ഉപയോഗിച്ച് ഈ സമൂഹം തന്നെ കെട്ടിപ്പടുത്ത, വിദ്യാഭ്യാസ നിലവാരത്തിൽ ശരാശരി മാത്രമായ, സ്ഥാപനങ്ങളായിരുന്നു എന്നു പറയുന്നതും ഒട്ടും തെറ്റായ വസ്തുതയല്ല. ഇന്ത്യയിലെ തന്നെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ. ഐ. ടി കളിലും ഐ. ഐ .എം കളിലും പ്രവേശനം ലഭിക്കുന്ന ക്രൈസ്തവ യുവതി- യുവാക്കളുടെ എണ്ണം വർഷാവർഷം പരിമിതമായി കൊണ്ടിരിക്കുന്നു. എങ്ങനെയെങ്കിലും വിദേശത്ത് കടക്കുക, അതിന് ഉപകരിക്കുന്ന ഏതെങ്കിലും 'ലൊട്ടുലൊടുക്ക്' കോഴ്സ് പഠിക്കുക/ പഠിപ്പിക്കുക; ഇതിലേക്ക് നമ്മുടെ വിദ്യാഭ്യാസ നയരേഖ ചുരുങ്ങി പോയിരിക്കുന്നു.അതുകൊണ്ടുതന്നെ ഇന്ത്യയുടെ ഭരണ ചക്രത്തെ നിയന്ത്രിക്കുന്ന സിവിൽ സർവീസ് സർവീസിലേക്കും ഇത്രമാത്രം വിദ്യാഭ്യാസ ഉന്നതിയിൽ നിൽക്കുന്ന ഒരു സമൂഹത്തിൽ നിന്നും ഉണ്ടാകേണ്ട പ്രാതിനിധ്യം ഉണ്ടായിട്ടില്ല. എന്തിനധികം കേരള സർവീസുകളിൽ പോലും ക്രൈസ്തവ യുവത്വത്തിന്റെ പ്രാതിനിധ്യം ഗണ്യമായി കുറയപ്പെടുന്നു.

ഈ സമൂഹം നേരിടുന്ന മറ്റൊരു പ്രതിസന്ധി ആണ് രാഷ്ട്രീയമേഖലയിൽ ദിനംപ്രതി നഷ്ടമായിക്കൊണ്ടിരിക്കുന്ന ഇടം. (മതത്തെ രാഷ്ട്രീയത്തിൽ നിന്നും തീർച്ചയായിട്ടും മാറ്റി നിർത്തേണ്ടതാണ്. ക്രൈസ്തവസമൂഹത്തെ പ്രതിപാദിക്കുന്നതുകൊണ്ടുതന്നെ ഈ കുറിപ്പിനെ മതത്തിന്റെ രാഷ്ട്രീയമായി ചിത്രീകരിക്കുകയും ചെയ്യരുത്.ഒരുവന്റെ രാഷ്ട്രീയ കാഴ്ചപ്പാടിൽ മത വിശ്വാസത്തിനു യാതൊരു പങ്കും ഇല്ല എന്ന് വിശ്വസിക്കുന്ന ആളുമാണ് ഞാൻ.ഒരു മതേതര രാഷ്ട്രത്തിൽ ജീവിക്കുന്ന ഒരു സമൂഹം എന്ന നിലയിൽ ക്രൈസ്തവ സമൂഹത്തിന് രാഷ്ട്രീയം വിശകലനം ചെയ്യാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. അതേസമയം മത മേലധ്യക്ഷന്മാർ രാഷ്ട്രീയത്തിൽ സമ്മർദതന്ത്രങ്ങൾ പ്രയോഗിക്കുകയും ചെയ്യരുത്) 
ഒരുകാലത്ത് കേരളരാഷ്ട്രീയത്തിൽ അവഗണിക്കാൻ പറ്റാത്ത ഒരു ശക്തിയായിരുന്നു ക്രൈസ്തവ സമൂഹം. എന്നാൽ സങ്കുചിതമായ രാഷ്ട്രീയ ചിന്തകളും നിലപാടില്ലാത്ത രാഷ്ട്രീയ പ്രവർത്തനങ്ങളും മൂലവും, രാഷ്ട്രീയത്തെ സ്വയം വികസനത്തിനായുള്ള മാർഗ്ഗം ആക്കിയതിനാലും, ദീർഘവീഷണം ഇല്ലാത്ത രാഷ്ട്രീയനിലപാടുകളാലും ഈ സമൂഹം കേരളത്തിലെ രാഷ്ട്രീയ മൈതാനിയിൽ ഔട്ട് പെറുക്കി മാത്രമായി മാറി. മറ്റു സമുദായങ്ങൾ കുശാഗ്രബുദ്ധിയോടെയും ചടുലമായും, ചിലപ്പോഴെങ്കിലും അധാർമികമായും രാഷ്ട്രീയ മണ്ഡലത്തിൽ ഇടപെട്ട് തങ്ങളുടെ നില ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും മെച്ചപ്പെടുത്തി. അപ്പോഴും നമ്മൾ ധാർമികതയും, രാഷ്ട്രീയ സദാചാരവും കടതിണ്ണകളിൽ അയവിറക്കിക്കൊണ്ട് വർത്തമാനം തുടർന്നു. ഒലിച്ചു പോയതോ_ സമൂഹത്തിൽ മൂല്യപരമായി ഇടപെടാനുള്ള നമ്മുടെ കഴിവും. വിമോചനസമരത്തിൻറെ പേരും പറഞ്ഞു ചില രാഷ്ട്രീയ കക്ഷികൾക്ക് മതമേലധികാരികൾ തന്നെ അയിത്തം കൽപ്പിച്ചു. രാഷ്ട്രീയ സാഹചര്യങ്ങൾ മാറി, രാഷ്ട്രീയം മാറി, നിലപാടുകൾ ഇല്ലാതായി, എങ്കിലും മേലധികാരികൾ ഈ അയിത്തം മാറ്റാൻ ശ്രമിച്ചില്ല. ഫലം ലഭിച്ചതോ _ നമ്മുടെ പേരും പറഞ്ഞ് രാഷ്ട്രീയം കളിച്ച മതമേലധ്യക്ഷന്മാർക്കും രാഷ്ട്രീയ കോമരങ്ങൾക്കും.നമുക്കു നഷ്ടപ്പെട്ടതാകട്ടെ,നിലപാടുകളുടെ രാഷ്ട്രീയത്തോട് അടുക്കാനുള്ള അവസരങ്ങളും.
സമുദായം നേരിട്ടുകൊണ്ടിരിക്കുന്ന അജപാലനപരമായ പ്രശ്നങ്ങൾ അനവധിയാണ്. സമൂഹം മൊത്തത്തിലും, സമുദായം പ്രത്യേകിച്ചും അനുഭവിക്കുന്ന പ്രശ്നങ്ങളിലേക്ക് ഒന്നിലേക്കുപോലും പരിഹാരത്തിന്റെയും,പരിശോധനയുടെയും വെളിച്ചം വീശുവാൻ പോലുമാകാത്ത വിധം ചുരുങ്ങിയിരിക്കുന്നു. ഈ കോവിഡ് കാലത്ത് നമുക്ക് നമ്മുടെ സഹോദരന് കൈത്താങ്ങാകാൻ പറ്റിയോ? വിദ്യാഭ്യാസ ബില്ലിനെപറ്റിയോ കാർഷിക ബില്ലിനെപറ്റിയോ ചർച്ചകൾ നടത്തുവാനോ, ഒരു പ്രതിഷേധം സംഘടിപ്പിക്കുവാനോ, നമുക്ക് സാധിച്ചോ? വർഗീയതയുടെയും,വംശീയതയുടെയും, നിലപാടില്ലായ്മയുടെയും രാഷ്ട്രീയം പിന്തുടരുന്നവർക്ക്‌ നേരെ നമ്മുടെ അരമനകളുടെ വാതിൽ അടഞ്ഞു കിടക്കും എന്നൊരു പത്രപ്രസ്താവന ഇറക്കിയോ? മർദ്ദിതർക്കും ചൂഷകർക്കും വേണ്ടിയും യേശു ശബ്ദം ഉയർത്തിയതുപോലെ ചത്തീസ്ഗഡിലെ മർദ്ദിതരേയും, ചൂഷകരെയും ചേർത്തുപിടിച്ച ഫാദർ സ്റ്റാൻ സാമിക്കു വേണ്ടി ഒരു പ്രതിഷേധതിരി കത്തിച്ചോ? ഇല്ല എന്നത് പല പ്രാവശ്യം ആവർത്തിക്കേണ്ടിവരും. ഇനിയും ചോദ്യങ്ങൾ ചോദിച്ചാൽ ഈ "ഇല്ല "എന്ന ഉത്തരങ്ങൾ ഏറിവരും.
നമുക്കു വേണ്ടത് ശരിയായ രാഷ്ട്രീയ നിലപാടാണ്. നമുക്ക് ഇല്ലാത്തതും അതുതന്നെ. ചില രാഷ്രീയ കക്ഷികളോടുള്ള അമിതമായ അകൽച്ച കൊണ്ടും, അതേസമയം ചില രാഷ്ട്രീയ കക്ഷികളോടുള്ള അമിതമായ അഭിനിവേശവും കൊണ്ടും ഈ സമൂഹത്തിന് ഉണ്ടായത് നഷ്ടം മാത്രമാണ്. അതുകൊണ്ടുതന്നെ മറിച്ച് ചിന്തിക്കുന്നതുകൊണ്ട് തെറ്റൊന്നുമില്ല. മാറ്റി കുത്തിയാൽ എന്തു സംഭവിക്കുമെന്ന് നമുക്കൊന്ന് കാണാം.

കുഞ്ഞാടുകൾ സാമ്പത്തികമായും, വിദ്യാഭ്യാസപരമായും, സാമൂഹികപരമായും, രാഷ്ട്രീയപരമായും, ചെന്നായ്കളാൽ വേട്ടയാടപ്പെടുന്നതിനുമുമ്പ് അവരെ ഒരുമിച്ചു കൂട്ടിയാൽ യൂറോപ്പിൽ സംഭവിക്കുന്നതുപോലെ പള്ളികൾ സംഗീതനിശകൾക്കുള്ള വേദിയായി മാറാതിരിക്കും.

Jo Joseph FB Post  Page 1
Jo Joseph FB Post Page 1

Jo Joseph FB Post Page 2
Jo Joseph FB Post Page 2

Jo Joseph FB Post Page 3
Jo Joseph FB Post Page 3

Jo Joseph FB Post Page 4
Jo Joseph FB Post Page 4

Jo Joseph FB Post Page 5
Jo Joseph FB Post Page 5

Jo Joseph FB Post Page 6
Jo Joseph FB Post Page 6

Jo Joseph FB Post Page 7
Jo Joseph FB Post Page 7




LDF Thrikkakara Candidate Doctor Jo Joseph FB Post

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment