visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Balachandran Chullikkadu asking vote for LDF candidate Dr Jo Joseph in Thrikkakara
Balachandran Chullikkadu asking vote for LDF candidate Dr Jo Joseph in ThrikkakaraPhoto Credit : Siju Kuriyedam Sreekumar

എൽഡിഎഫ് സ്ഥാനാർഥി ഡോ ജോ ജോസഫിന് വോട്ട് അഭ്യർഥിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് ; മണ്ഡലത്തിന്റെ വികസനത്തിന് എൽഡിഎഫിന് വോട്ട് ചെയ്യണമെന്നും അഭ്യർത്ഥന

By - Siju Kuriyedam Sreekumar -- Monday, May 23, 2022 , 03:57 PM
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ജോ ജോസഫിനായി വീടുകയറി വോട്ടുചോദിച്ച് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. ചുള്ളിക്കാടിന്റെ നേതൃത്വത്തിലുള്ള സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയാണ് എളമക്കര മേനോൻപറമ്പ് മേഖലയിൽ വീടുതോറും കയറി ഇറങ്ങി പ്രചാരണത്തിന് കൊഴുപ്പ് കൂട്ടിയത്. മാധ്യമപ്രവർത്തകൻ എൻ മാധവൻകുട്ടി, അസി. പ്രൊഫസർ വി ആർ പ്രമോദി, പൊന്നാനി എംഎൽഎ നന്ദകുമാർ എന്നിവരും പ്രചാരണത്തിൽ അണി ചേർന്നു. വീടുകൾ കയറിയായിരുന്നു പ്രചാരണം. തൃക്കാക്കര മണ്ഡലത്തിന്റെ വികസനത്തിന് എൽഡിഎഫിന് വോട്ട് ചെയ്യണമെന്ന് ചുള്ളിക്കാട് വോട്ടർമാരോട് അഭ്യർഥിച്ചു.

മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിന്റെ പൊതുവായ ആവശ്യം നടപ്പാകണമെങ്കിൽ എൽഡിഎഫ് ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടർ എന്ന നിലയിലും അനുഭാവി എന്ന നിലയിലുമാണ് പ്രചാരണത്തിൽ പങ്കെടുത്തതെന്നും എല്ലാ തെര‍ഞ്ഞെടുപ്പിലും എൽഡിഎഫിനായി പ്രവർത്തിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ (Thrikkakara Byelection) എല്‍ഡിഎഫ് (LDF) സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഡോ. ജോ ജോസഫിനെതിരെ കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ (Padmaja Venugopal). ഹൃദയം തന്നെ ഏൽപ്പിച്ച രോഗികളെ എല്ലാം വഴിയാധാരമാക്കിയിട്ടാണ് ജോ ജോസഫ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോയതെന്നാണ് പത്മജ പറയുന്നത്. തൃക്കാക്കരയുടെ ഹൃദയം ഏൽപ്പിച്ചാൽ ഹൃദ്രോഗികളെ സംരക്ഷിക്കുന്നതുപോലെ സംരക്ഷിക്കും എന്നു പറയുന്ന ഡോക്ടറാണ് ഇങ്ങനെ ചെയ്തതെന്നും പത്മജ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, കോൺഗ്രസിന്റെ ചിന്തൻ ശിബിരം കേരളത്തിലെ കോൺഗ്രസുകാർക്ക് പാരയായി മാറിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. നേതാക്കളുടെ അനുഭവസമ്പത്തില്ലാത്ത ബന്ധുക്കളെ സ്ഥാനാർത്ഥിയാക്കാൻ പാടില്ലെന്ന നിർദ്ദേശം ചിന്തൻ ശിബിരത്തിൽ അവതരിപ്പിച്ചപ്പോൾ കേരളത്തിലെ കോൺഗ്രസുകാർക്ക് എതിർക്കുകയല്ലാതെ മറ്റു മാർഗമുണ്ടായിരുന്നില്ല.

യാതൊരു രാഷ്ട്രീയ പരിചയവും ഇല്ലാത്തയാളെയാണ് തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാക്കിയത്. പി ടി തോമസ് ജീവിച്ചിരുന്ന കാലത്ത് കുടുംബവാഴ്ചയെയും ഇതുപോലെയുള്ള ബന്ധുത്വ സ്ഥാനാർത്ഥി നിർണയത്തെയും എതിർത്തതാണ്. കെ വി തോമസ് ഉയർത്തിവിട്ട ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കെ പി സി സി ക്ക് ആവുന്നില്ലെന്നും എം വി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ തോമസിനോടൊപ്പം കോൺഗ്രസ് വിട്ടു, ഇടതുപക്ഷവുമായി സഹകരിക്കുകയും ചെയ്യുന്നു.

ഇപ്പോൾ നിർത്തിയിരിക്കുന്ന സ്ഥാനാർത്ഥിക്ക് എന്ത് യോഗ്യതയാണ് എന്ന ചോദ്യമാണ് ഇവരെല്ലാം ഉയർത്തുന്നത്. ആ ചോദ്യം തന്നെയല്ലെ ചിന്തൻ ശിബിരത്തിലെ ബന്ധുക്കൾക്ക് സ്ഥാനാർത്ഥിത്വം നൽകരുതെന്ന നിർദ്ദേശത്തിലും അടങ്ങിയിരിക്കുന്നത്. കെപിസിസി നേതൃത്വം കരുതിയിരുന്നത് സഹതാപതരംഗം ഉണ്ടാകുമെന്നാണ്. തൃക്കാക്കരയിലെ ജനങ്ങൾ അത് തള്ളിക്കളഞ്ഞു. അവർ വികസനത്തോടൊപ്പമാണെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തെളിഞ്ഞു കൊണ്ടിരിക്കയാണ്.

തൃക്കാക്കരയിലെ വോട്ടർമാർ തള്ളിക്കളഞ്ഞ കാര്യം, ഇപ്പോൾ എഐസിസിയും അതേ നിലപാട് സ്വീകരിക്കുക വഴി കെപിസിസി നേതൃത്വത്തെയാണ് വെട്ടിലാക്കിയത്. ചിന്തന്‍ ശിബിരത്തിലെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പിന്‍വലിക്കുമോയെന്നും ജയരാജന്‍ ചോദിച്ചു.

Balachandran Chullikkadu asking vote for LDF candidate Dr Jo Joseph 

 Tag 
Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  https://twitter.com/VisumExpresso 



LEAVE A REPLY

Security code:

COMMENTS

Be the first to comment