visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
A N  Radhakrishnan
A N Radhakrishnan

ബിജെപി തൃക്കാക്കരയിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു ; എ എൻ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർഥി

By - Siju Kuriyedam Sreekumar -- Sunday, May 08, 2022 , 10:48 AM
ബിജെപി തൃക്കാക്കരയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. തൃക്കാക്കരയിൽ എ എൻ രാധാകൃഷ്ണൻ ആണ് ബി ജെപി സ്ഥാനാർഥി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആണ് അദ്ദേഹം. എഎൻ രാധാകൃഷ്ണൻ തന്നെയായിരിക്കും തൃക്കാക്കരയിൽ സ്ഥാനാര്‍ഥിയെന്ന് മുൻപു തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പി സി ജോർജിന്റെ പേരുകൾ വന്നിരുന്നു എങ്കിലും ജനസമ്മതി ഇല്ലാത്തതാണ് മാറ്റാൻ കാരണം എന്ന് അറിഞ്ഞു . എ എൻ രാധാകൃഷ്ണനെ ബി ജെ പി രംഗത്ത് ഇറക്കിയതോടെ  മത്സരത്തിന് ചൂടേറി . സംസ്ഥാന നേതാക്കളിൽ ആരെങ്കിലും ആകും മത്സരിക്കുക എന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു  . തൃക്കാക്കരയിൽ എല്ലാ പാർട്ടികൾക്കും ജീവൽ മരണ പോരാട്ടമാണ് എന്ന് ഇതിൽ നിന്ന് മനസിലാകുന്നത് . എൽഡിഫ് നു കെ റെയിൽ ജനവികാരം  അറിയുന്നതിനും , യുഡിഫ് നു തങ്ങളുടെ സീറ്റ് നിലനിർത്തുക എന്നതും , ബിജെപി ക്കു മുൻപുള്ള വോട്ടുകൾ കുറയാതെ കൂട്ടുകയും വേണം . അതിനാൽ എല്ലാ പാർട്ടികളും അവരുടെ ശക്തരെ തന്നെ ആണ് സ്ഥാനാർഥി ആയി നിർത്തിയിരിക്കുന്നത് .   


തൃക്കാക്കരയിൽ   

 ലിസി ആശുപത്രിയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഒരുപാട് വിവാദങ്ങൾക്ക് വഴിവെച്ചത് നാം കണ്ടതാണ്. തൃക്കാക്കരയിലെ ഓരോ വോട്ടും ഉറപ്പിക്കാനുള്ള സിപിഎംന്റെ കരുനീക്കങ്ങളുടെ ഭാഗമായിരുന്നോ അതിനു പിന്നിലും ? ഡോ ജോസഫ് സഭാ സ്ഥാനാർഥി ആണെന്ന യുഡിഎഫ് ചർച്ചകൾ അവർക്ക് തന്നെ വിനയാവുകയാണ്. ഇത് കോൺഗ്രസ് തിരിച്ചറിയുകയാണ്. അതുകൊണ്ട് തന്നെ ഡോ ജോ ജോസഫിനെ ഇനി സഭാ സ്ഥാനാർത്ഥിയായി അവർ ചർച്ചയാക്കില്ല. സഭയ്ക്ക് സ്ഥാനാർത്ഥി നിർണ്ണായത്തിൽ പങ്കില്ലെന്നും സഭയെ സിപിഎം ദുരുപയോഗപ്പെടുത്തിയെന്നുമുള്ള നിലപാടിലേക്ക് അവർ കാലം മാറ്റി ചവിട്ടും. കർദിനാൾ ആലഞ്ചേരിയെ അടക്കം വിമർശിക്കുന്നത് ഒഴിവാക്കും.

ക്രൈസ്തവർക്ക് നിർണ്ണായക സ്വാധീനം തൃക്കാക്കരയിലുണ്ട്. എന്നാൽ ക്രൈസ്തവ സഭ തന്നെ രണ്ടു തട്ടിലാണ്. ഇതിന്റെ സാധ്യതകളാണ് ഇടതുപക്ഷം പരീക്ഷിക്കാൻ ശ്രമിച്ചത്. ഔദ്യോഗിക പക്ഷം എന്നും യുഡിഎഫ് അനുലൂകലരാണ്. അത് മാറിയെന്ന് സ്ഥാപിക്കാനായിരുന്നു സിപിഎം ശ്രമം. തൃക്കാക്കരയിൽ ക്രൈസ്തവർക്കപ്പുറത്തുള്ള വോട്ട് ബാങ്കിൽ കോൺഗ്രസും കണ്ണുവച്ചു. എന്നാൽ മധ്യകേരളത്തിൽ കോൺഗ്രസിന് ത് ഗുണം ചെയ്യില്ല. ഈ സാഹചര്യത്തിലാണ് സഭയിലെ കരുതലോടെ നീങ്ങാനുള്ള കോൺഗ്രസ് തീരുമാനം. ജോ ജോസഫ് സഭാ സ്ഥാനാർത്ഥിയാണെന്ന വാദം കോൺഗ്രസ് ഒരിടത്തും ഇനി ഉയർത്തില്ല.

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച വിവാദങ്ങൾ കൊഴുക്കുന്നതിനിടെ കത്തോലിക്കാ സഭയെ വിവാദത്തിലേക്കു വലിച്ചിഴയ്ക്കരുതെന്ന അഭിപ്രായവുമായി മുതിർന്ന കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും ഡൊമിനിക് പ്രസന്റേഷനും രംഗത്ത് വന്നിരുന്നു. രമേശിന്റെ അഭിപ്രായം കോൺഗ്രസ് നേതൃത്വം പെട്ടെന്ന് ഉൾക്കൊണ്ടു. തിരുത്തലുകളും വരുത്തി. അതിനിടെ എൽഡിഎഫ് ചെലവിൽ സഭാ നേതൃത്വത്തെ അപമാനിക്കാനാണു പ്രതിപക്ഷം ശ്രമിക്കുന്നതെന്നു മന്ത്രി പി.രാജീവ് ആരോപിച്ചിരുന്നു. അതേസമയം, മന്ത്രി പി.രാജീവാണ് എൽഡിഎഫ് സ്ഥാനാർത്ഥി സഭയുടെ സ്ഥാനാർത്ഥിയാണെന്നു വരുത്തിത്തീർക്കാൻ സഭയുടെ വേദി ദുരുപയോഗിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.

രമേശ് ചെന്നിത്തലയാണ് ഇതിൽ നിർണ്ണായക ഇടപെടൽ നടത്തിയത്. സഭയെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുത്. സഭ എൽഡിഎഫ് സ്ഥാനാർത്ഥിയെ നിശ്ചയിക്കുമെന്നു കരുതുന്നില്ല. നിക്ഷിപ്ത താൽപര്യക്കാരുടെ വെറും പ്രചാരണം മാത്രമാണത്. കത്തോലിക്കാ സഭ ജനാധിപത്യവും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കുന്ന വിശാല ചിന്താഗതിയുള്ള സഭയാണ്. അവർ ഒരിക്കലും ഒരു സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ഇടപെടുമെന്ന വിശ്വാസം ഞങ്ങൾക്കില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു. പിന്നാലെ കെപിസിസിയും രംഗത്തു വന്നു. ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥി ആണെന്ന് കോൺഗ്രസ് പറഞ്ഞിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു കഴിഞ്ഞു. കത്തോലിക്കാ സഭയുടെ സ്ഥാനാർത്ഥിയാണെന്ന് വരുത്തിത്തീർക്കാൻ സിപിഎം ശ്രമിക്കുകയാണ്. ഇക്കാര്യത്തിൽ രമേശ് ചെന്നിത്തലയും ഞാനും പറഞ്ഞത് ഒരേ കാര്യമാണെ്ന്ന് സുധാകരൻ വിശദീകരിച്ചു.

തൃക്കാക്കരയിൽ രാഷ്ടീയ പോരാട്ടത്തിനാണു ഞങ്ങൾ തയാറായത്. പക്ഷേ, സിപിഎം രാഷ്ടീയ പോരാട്ടത്തിനു തയാറല്ല. രാഷ്ട്രീയ മത്സരത്തിനു ഞാൻ സിപിഎമ്മിനെ വെല്ലുവിളിക്കുകയാണ്. അവർക്ക് അതിനു കഴിയുമായിരുന്നെങ്കിൽ നേരത്തെ നിശ്ചയിച്ച കെ.എസ്.അരുൺ കുമാറിനെയാണു സ്ഥാനാർത്ഥിയാക്കേണ്ടിയിരുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം ‘കൊല’ റെയിലിനുള്ള താക്കീതാകുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ബ്രൂവറി അഴിമതി അടക്കം ഇനി തൃക്കാക്കരയിൽ യുഡിഎഫ് ചർച്ചയാക്കും.

അതിനിടെ ലിസി ആശുപത്രിയിലെ പത്ര സമ്മേളനത്തെ സിപിഎം ന്യായീകരിക്കുന്നുണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതു ലെനിൻ സെന്ററിലാണ്. തീരുമാനം പ്രഖ്യാപിച്ചശേഷം ഞങ്ങൾ ആശുപത്രിയിൽ ഡോക്ടറെ അറിയിക്കാൻ ചെന്നപ്പോൾ അവരാണ് ഞങ്ങളോട് ഇരിക്കാൻ പറഞ്ഞത്. സ്വന്തം സ്ഥാപനത്തിലെ ഡോക്ടർക്കു ലഭിച്ച അംഗീകാരത്തിൽ സന്തോഷം തോന്നി ആശുപത്രി ഡയറക്ടറായ ഫാ. പോൾ കരേടൻ ഡോക്ടർക്കു പൂച്ചെണ്ടു നൽകി സംസാരിച്ചതിൽ എന്താണു തെറ്റ്? വൈദികൻ എന്ന നിലയിലല്ല, ആശുപത്രി ഡയറക്ടർ എന്ന നിലയിലാണ് അദ്ദേഹം ഡോ.ജോയെക്കുറിച്ചു സംസാരിച്ചതെന്ന് മന്ത്രി രാജീവ് പറയുന്നു.

സിപിഎം ജില്ലാ സെക്രട്ടറിയും മന്ത്രി രാജീവും തമ്മിലുള്ള തർക്കമാണ് ഈ അവസ്ഥയിൽ സിപിഎമ്മിനെ എത്തിച്ചത് എന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. സഭയിൽ ഒരു വിഭാഗം സഭയുടെ സ്ഥാനാർത്ഥിയല്ല എന്നു പറഞ്ഞു രംഗത്തു വന്നു. ഞങ്ങൾ അതിൽ കക്ഷി പിടിച്ചില്ല. വാ തുറന്നാൽ വിഷം മാത്രം തുപ്പുന്ന പി.സി.ജോർജിനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചിട്ടു വന്നയാളെയാണോ സിപിഎം സ്ഥാനാർത്ഥിയാക്കേണ്ടത്? ബിജെപി പ്രസിഡന്റ് ജെ.പി.നഡ്ഡയെ സന്ദർശിച്ചു തിരിച്ചെത്തിയ ജോർജ് പറഞ്ഞതു തൃക്കാക്കരയിൽ ബിജെപിക്കു കാര്യമായ വോട്ടു കിട്ടില്ലെന്നാണ്. എന്നിട്ട് എൽഡിഎഫ് സ്ഥാനാർത്ഥി സ്വന്തം പയ്യനാണെന്നു പറയുന്നു. അതിന്റെ അർഥമെന്താണ് എന്നും സതീശൻ ചോദിക്കുന്നു.

സഭയുടെ പേരിൽ രാഷ്ട്രീയക്കളി നടത്താനുള്ള ശ്രമത്തിലാണ് മുന്നണികൾ. സഭയിൽത്തന്നെയുള്ള ഉൾപ്പിരിവുകൾ പോലും രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കാനാണ് ശ്രമം. ഇടതുസ്ഥാനാർത്ഥിയായി ഒരാളുടെ പേര് ഉയർന്നുവരുകയും ചുവരെഴുത്തുകൾക്കിടെ അദ്ദേഹത്തെ മാറ്റുകയും ചെയ്തപ്പോൾമുതൽ വരാൻപോകുന്ന സ്ഥാനാർത്ഥി സഭയുടെ ആളായിരിക്കുമെന്ന പ്രചാരണം ശക്തമായി. സഭയുടെ ആളെന്ന് മറ്റുള്ളവർ പറയുന്നതിൽ ഗൂഢമായി സന്തോഷിച്ച ഇടതുപക്ഷം പിന്നെയാണ് അതിലെ കുരുക്ക് മനസ്സിലാക്കിയത്. സഭയുടെ ആളായി മുദ്രകുത്തപ്പെട്ടാൽ അത് മറ്റു വോട്ടുകൾ നഷ്ടപ്പെടുന്നതിന് ഇടയാക്കുമോ എന്ന ചിന്തയുണ്ടായി. സഭയിലെ ഒരുവിഭാഗം ആദ്യം എതിർപ്പുമായി വന്നതും പിന്നാലെ സഭാനേതൃത്വംതന്നെ പ്രസ്താവനയുമായി വന്നതും ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കി.

ഇടതുസ്ഥാനാർത്ഥിയെ വിവാദത്തിൽനിർത്തി വോട്ടുകളുടെ ഏകീകരണം യു.ഡി.എഫും ആദ്യം ലക്ഷ്യംവെച്ചിരുന്നു. അതിന് ഉപകരിക്കുംവിധമുള്ള വാക്പ്രയോഗമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനിൽനിന്ന് ആദ്യം ഉണ്ടായത്. എന്നാൽ, രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിലുള്ള പ്രതിഷേധം വ്യക്തമാക്കി സഭതന്നെ വന്നതോടെ യു.ഡി.എഫിനും കളംമാറ്റിച്ചവിട്ടേണ്ടിവന്നു.

A N Radhakrishnan BJP thrikkakara candidate 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment