visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Fire , House fire

സിപിഎം അംഗത്തിന്റെ വീടിന് തീവെച്ചു;തൃക്കാക്കരയിൽ ആണ് സംഭവം ; വീട് പൂർണമായും കത്തിനശിച്ചു

By - Siju Kuriyedam Sreekumar -- Sunday, May 08, 2022 , 12:59 PM
കൊച്ചി: തൃക്കാക്കരയിൽ സിപിഎം അംഗത്തിന്റെ വീടിന് തീയിട്ടു. അത്താണി സ്വദേശിനി മഞ്ജുവിന്റെ വീടിനാണ് തീയിട്ടത്. വീട് പൂർണമായും കത്തിനശിച്ചു. ഇന്നലെ രാത്രി ഒരുമണിക്കാണ് സംഭവം.

സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ ആളുമായുണ്ടായ തർക്കമാണ് വീടിന് തീയിടാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വീട്ടിൽ ആരും ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. വീട് പൂർണമായി കത്തിനശിച്ചു. സംഭവത്തിന് പിന്നാലെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ, സിപിഐ ജില്ലാ സെക്രട്ടറി പി രാജു എന്നിവർ സ്ഥലത്തെത്തി. കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.


CPM member's house set on fire in Thrikkakara

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment