visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Samastha leader speech
Samastha leader speech

ആരാടോ പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്, സമസ്തയുടെ തീരുമാനം അറിയില്ലേ’; പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളിരിക്കുന്ന വേദിയിൽ വിദ്യാർത്ഥിനിയെ അപമാനിച്ച് ഇ.കെ. സമസ്ത നേതാവ്

By - Siju Kuriyedam Sreekumar -- Monday, May 09, 2022 , 09:32 PM
കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പൊതു വേദിയിൽ അപമാനിച്ച സംഭവത്തിൽ ഇ.കെ. സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാർക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം കത്തുന്നു. ഒരു മദ്റസ കെട്ടിട ഉദ്ഘാടന വേദിയിൽ സർട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചതോടെ അബ്ദുള്ള മുസ്ലിയാർക്ക് കലിയിളകുകയായിരുന്നു.

ഈ സംഭവത്തി​ന്റെ വീഡിയോ പുറത്ത് വന്നതോടെ സ്ത്രീകൾ പൊതുവേദികളിൽ വരരുതെന്ന ചിന്ത്ഗതിയാണെന്നും ഇസ്ലാമിലെ ഫെമിനിസം ഇതാണെന്നും പറഞ്ഞു കൊണ്ടുള്ള രൂക്ഷ വിമർശനമാണ്   ഉയർന്നിരിക്കുന്നത്.

ആരാടോ പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? ഇനി മേലിൽ വിളിച്ചാൽ കാട്ടിത്തരാം. സമസ്തയുടെ തീരുമാനം അറിയില്ലേ?, പെൺകുട്ടിയാണെങ്കിൽ രക്ഷിതാവിനെയല്ലേ വിളിക്കേണ്ടത്,’ എന്നാണ് അബ്ദുള്ള മുസ്ലിയാർ പരസ്യമായി മൈക്കിലൂടെ വിളിച്ചുപറയുന്നത്. സംഭവത്തി​ന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചു പ്രതികരണങ്ങൾ വരുന്നുണ്ട്. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും ഈ സമയം വേദിയിലുണ്ടായിരുന്നു.

 ഏകദേശം 15 വയസ് പ്രായമുള്ള ഒരു പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി ഒരു സർട്ടിഫിക്കറ്റ് കൊടുത്തതിനാണ് ഒരു മൊല്ലാക്ക ഹാലിളകുന്നത്! ഇത് സമസ്തയുടെ നയത്തിനെതിരാണത്രേ.. ഏത്. ഒരു പെൺകുട്ടി സ്റ്റേജിൽ കയറി ഒരു സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നത്. എന്നാണ് ഒരാൾ വിഡിയോക്കു താഴെ കമന്റ് ഇട്ടിരിക്കുന്നത് 

കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം വിഭാഗമാണ് ഇ.കെ. സുന്നി വിഭാഗവും അവരുടെ സമസ്തയും. പെൺകുട്ടികൾ സ്റ്റേജിൽ കയറിയാലോ പൊതുരംഗത്ത് ഇറങ്ങിയാലോ ഒലിച്ചുപോകുന്നതാണ് ഇമ്മാതിരി മൊല്ലാക്കമാരുടെ വിശ്വാസം എങ്കിൽ അത് ഒലിച്ചു പോകുന്നതാണ് സമുദായത്തിനും സമൂഹത്തിനും നല്ലത് എന്നാണ് ഈ അവസരത്തിൽ പറയാനുള്ളത്,’ എന്നാണ് ഇതിന്റെ വീഡിയോ പങ്കുവെച്ച് വേറൊരാൾ  ഫേസ്‌ബുക്കിൽ എഴുതിയത്. സമാനമായ അഭിപ്രായം നിരവധി പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

News about samastha leader speech

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment