visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Imam Bashir Saqafi
Imam Bashir Saqafi

മദ്രസയിൽ പതിനാലുകാരനെ പലതവണ പ്രകൃതി വിരുദ്ധപീഡനത്തിനിരയാക്കി; പള്ളി ഇമാമിനെതിരെ പോക്‌സോ ചുമത്തി പോലീസ്; പ്രതി ഒളിവിൽ

By - Siju Kuriyedam Sreekumar -- Thursday, May 19, 2022 , 08:54 PM
തൃശൂർ: മദ്രസ്സയിൽ മതപഠനത്തിനെത്തിയ 14 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പള്ളി ഇമാമിനെതിരെ പോക്‌സോ ചുമത്തി പോലീസ് കേസെടുത്തു. അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ ഇമാമും, മദ്രസ്സ അദ്ധ്യാപകനുമായ ഇരിങ്ങാലക്കുട കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തിൽ ബഷീർ സഖാഫി ( 52 ) ക്കെതിരെയാണ് നടപടി.

20 വർഷമായി ഇയാൾ പള്ളിയുടെ അധികാര സ്ഥാനം നിർവഹിക്കുന്നുണ്ട്. പീഡനത്തിനിരയായ കുട്ടിയെ മുൻപും പലതവണ ഇയാൾ പീഡിപ്പിക്കാൻ ശ്രമം നടത്തിയതായും, മറ്റു ചില കുട്ടികൾക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിലും മാനഹാനി ഭയന്ന് ആരും സംഭവം പുറത്ത് പറയുന്നില്ലെന്നും പോലീസ് പറയുന്നു.

അതിക്രമം അറിഞ്ഞിട്ടും കുട്ടിയെ സഹായിക്കാൻ പള്ളിക്കമ്മിറ്റി തയ്യാറായില്ലെന്ന് ആരോപണമുണ്ട്. പീഡന വിവരം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാതിരുന്ന പള്ളി കമ്മിറ്റിക്കെതിരെ പ്രതിഷേധം ശക്തമാണ്. നിലവിലെ പള്ളിക്കമ്മറ്റിയെ പുറത്താക്കണമെന്ന ആവശ്യവുമായി മഹല്ല് നിവാസികൾ ചേർന്ന് മഹല്ല് സംരക്ഷണ സമിതിയും രൂപീകരിച്ചിട്ടുണ്ടെന്നാണ് വിവരം. ഒളിവിൽ പോയ ബഷീർ സഖാഫിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി അന്തിക്കാട് എസ്എച്ച് ഒ അനീഷ് കരീം വ്യക്തമാക്കി.

Pocso case against madrasa imam Bashir Saqafi

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment