visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Madrassa teacher Muhammad Aashiq
Madrassa teacher Muhammad AashiqPhoto Credit : SMP

പരീക്ഷയ്ക്ക് പഠിക്കാൻ വീട്ടിൽ താമസിച്ച പത്ത് വയസുകാരിയെ മദ്രസ അധ്യാപകൻ ലൈം​ഗികമായി പീഡിപ്പിച്ചത് പല തവണ; പെൺകുട്ടിയുടെ സഹോദരിയെയും പീഡനത്തിന് ഇരയാക്കിയതായി പരാതി; മലപ്പുറത്ത് മദ്രസ അധ്യാപകൻ പിടിയിൽ

By - Siju Kuriyedam Sreekumar -- Saturday, May 21, 2022 , 10:08 PM
മലപ്പുറം: പീഡന കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മദ്രസ അധ്യാപകൻറെ വീട്ടിൽ പരീക്ഷയ്ക്കുവേണ്ടി പഠിക്കുവാൻ താമസിച്ചിരുന്ന പത്തുവയസ്സുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിലാണ് മദ്രസ അധ്യാപകൻ അറസ്റ്റിലായിരിക്കുന്നത്. 38 കാരനായ താഴേക്കാട് കാപ്പുപറമ്പ് കോടമ്പി മുഹമ്മദ് ആഷിഖ് എന്ന മദ്രസ അധ്യാപകനാണ് അറസ്റ്റിലായത്. പത്തുവയസ്സുകാരിയുടെ സഹോദരിയെയും ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്.

2018 ലായിരുന്നു പത്തുവയസുകാരിയെ മദ്രസ അധ്യാപകൻ പീഡിപ്പിച്ചത്. പരീക്ഷയ്ക്ക് പഠിക്കുവാൻ വേണ്ടിയായിരുന്നു പത്ത് വയസ്സുകാരിയായ പെൺകുട്ടി മദ്രസ അധ്യാപകന്റെ വീട്ടിൽ താമസിച്ചത്. പെൺകുട്ടി വീട്ടിൽ താമസിച്ചിരുന്ന സമയത്ത് പലതവണയായി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പീഡന പരാതിയെ തുടർന്ന് മണ്ണാർകാട് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങിയിട്ടുള്ളത്. എന്നാൽ മണ്ണാർക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് അടുത്തിടെ പെരിന്തൽമണ്ണയിലേക്ക് മാറ്റിയിരുന്നു. പരാതിയെ തുടർന്ന് അന്വേഷണത്തിനൊടുവിൽ പ്രതിയായ മദ്രസ അധ്യാപകനെ കാപ്പുപറമ്പിലെ വീട്ടിൽ വച്ച് അറസ്റ്റ് ചെയ്തു.

പ്രതിയുടെ അറസ്റ്റ് പെരിന്തൽമണ്ണ എസ് ഇ സി കെ നൗഷാദിന്റെ നേതൃത്വത്തിലായിരുന്നു .അധ്യാപകനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേരളത്തിൽ ഇപ്പോൾ ഉയർന്നു കേൾക്കുന്ന നിരവധി കേസുകളിൽ ഒന്നുമാത്രമാണ് ഇത്. പെൺകുട്ടികൾക്കെതിരെ മാത്രമല്ല ആൺകുട്ടികൾക്ക് എതിരെയും ഇപ്പോൾ ലൈംഗിക ആക്രമണം കൂടിവരികയാണ്. കേരളത്തിലെ പല സ്ഥലങ്ങളിൽ നിന്നും നിരവധി കേസുകളാണ് പുറംലോകത്തേക്ക് പുറത്തേക്ക് വരുന്നത്. എന്നാൽ പുറംലോകം അറിയാത്ത നിരവധി ഇതുപോലുള്ള കേസുകൾ ഉണ്ട്. പുറത്തു പറയാൻ പല കുട്ടികൾക്കും പേടിയാണ്. ഒറ്റ പെട്ട സംഭവം മാത്രമാണ് പുറത്തു വരുന്നത്.

പെരിന്തൽമണ്ണയിൽ ഇരയായ പെൺകുട്ടിയുടെ സഹോദരിയേയും മദ്രസ അധ്യാപകൻ പീ ഡിപ്പിച്ചിട്ടുണ്ട്. എന്നാൽ പത്തുവയസ്സുകാരിയുടെ പീഡനവിവരം അറിഞ്ഞതിനുശേഷമാണ് ഈ പെൺകുട്ടിയുടെ വിവരവും പുറത്തുവരുന്നത്. കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പോലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു അന്വേഷിച്ചുവരികയാണ്.

A 10-year-old girl was repeatedly raped by a Madrassa teacher Muhammad Aashiq

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment