visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
CPI Flag
CPI Flag

സ്വർണവും പണവും വാങ്ങി വഞ്ചിച്ചത് സിപിഐ മണ്ഡലം സെക്രട്ടറി; വിഷയത്തില്‍ ഇടപെടാതെ പാർട്ടിയുടെ വക ഭീഷണിയും; പരാതിയുമായി യുവാവ്

By - Siju Kuriyedam Sreekumar -- Monday, May 23, 2022 , 04:39 PM
പാലക്കാട്: സിപിഐ നേതാവ് വഞ്ചിച്ചെന്ന പരാതിയുമായി യുവാവ്. ഒറ്റപ്പാലം മണ്ഡലം സെക്രട്ടറി ആർ. അഭിലാഷിനെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സി.പി.ഐ ഒറ്റപ്പാലം മണ്ഡലം കമ്മറ്റി അംഗം മുകേഷാണ് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്.

തൊടുപുഴയില്‍ ഭൂമി വാങ്ങാനെന്ന പേരിൽ എട്ട് ലക്ഷം രൂപയും പതിനാറര പവന്‍ സ്വര്‍ണവും അഭിലാഷ് കൈപ്പറ്റിയെന്നാണ് മുകേഷിന്‍റെ പരാതിയിൽ പറഞ്ഞിരിക്കുന്നത്. 2014ല്‍ പണവും സ്വര്‍ണവും അഭിലാഷ് കൈപ്പറ്റി. ഭൂമി വിറ്റ് അറുപത് ലക്ഷം തിരിച്ച് നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, ഭൂമി വാങ്ങുകയോ പണം തിരിച്ച് നല്‍കുകയോ ചെയ്യാതെ അഭിലാഷ് വഞ്ചിച്ചെന്നാണ് ആരോപണം.

അഭിലാഷിന് നല്‍കാനായി എടുത്ത ബാങ്ക് വായ്പ തിരിച്ചടക്കാത്തതിനാല്‍ മുകേഷിന്റെ കുടുംബം ജപ്തി ഭീഷണിയിലാണ്. സി.പി.ഐ നേതൃത്വം വിഷയത്തില്‍ ഇടപെട്ടില്ലെന്ന് മാത്രമല്ല, തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും മുകേഷ് ആരോപിക്കുന്നു. അതേസമയം, മുകേഷിനെതിരെ കോടതിയില്‍ അപകീര്‍ത്തിക്കേസ് നടക്കുന്നതിനാല്‍ പ്രതികരിക്കാനാകില്ലെന്നാണ് സി.പി.ഐ ഒറ്റപ്പാലം മണ്ഡലം സെക്രട്ടറിയായ ആര്‍. അഭിലാഷിന്റെ പ്രതികരണം. രണ്ട് പേര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടാണെന്നും പാര്‍ട്ടി ഇടപെടില്ലെന്നും കാംകോ ചെയർമാനും, സി.പി.ഐ സംസ്ഥാന കമ്മറ്റി അംഗവുമായ കെ.പി സുരേഷ് രാജ് പറഞ്ഞു.

CPI secretary cheated and  Taken gold and cash 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment