visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Lilly Thomas Ernakulam , Suicide Spot
Lilly Thomas Ernakulam , Suicide SpotPhoto Credit : SMP

എഴുത്തെഴുതി വച്ച് വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തത് വഴിയേ ചൊല്ലിയുള്ള തർക്കം മൂലം എന്ന ആരോപണം നിഷേധിച്ച് പഞ്ചായത്ത് അധികൃതർ

By - Visum Expresso -- Sunday, June 05, 2022 , 07:15 PM
കൊച്ചി: വഴിയേ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ എറണാകുളത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തു. എറണാകുളം മുളവുകാട് സ്വദേശി ലില്ലി തോമസാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഹൈക്കോടതി ഉത്തരവ് മറികടന്ന് പഞ്ചായത്ത് അധികൃതർ ഭൂമി കയ്യേറുന്നുവെന്ന് ആരോപിച്ച് കുറിപ്പ് എഴുതി വച്ചായിരുന്നു വീട്ടമ്മയുടെ ആത്മഹത്യ. എന്നാൽ പഞ്ചായത്ത് അധികൃതർ ആരോപണം നിഷേധിച്ചു.

ലില്ലിയുടെ വീടിനോട് ചേർന്ന് കിടക്കുന്ന സ്ഥലത്തെച്ചൊല്ലി പഞ്ചായത്തുമായി തർക്കമുണ്ടായിരുന്നു. റീ സർവ്വേയിൽ 28 സെൻറുണ്ടായിരുന്ന ഭൂമി 20 സെൻറായി ചുരുങ്ങിയെന്നാണ് വീട്ടുകാരുടെ പരാതി. ഇതേത്തുടർന്ന് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ഡിസംബറിൽ മൂന്ന് മാസത്തിനുള്ളിൽ സ്ഥലം അളന്ന് തിരിച്ച് തിട്ടപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ ആറ് മാസം കഴിഞ്ഞിട്ടും സ്ഥലം അളന്നില്ല. ഇതിനിടെ തർക്കഭൂമിയിൽ റോഡ് വീതികൂട്ടാനായി പഞ്ചായത്ത് പണി നടത്തി. ഇതിൽ മനംനൊന്ത് ലില്ലി ആത്മഹത്യ ചെയ്തെന്നാണ് വീട്ടുകാരുടെ ആരോപണം. എന്നാൽ ദളിത് കുടുംബങ്ങൾക്കടക്കം സഞ്ചരിക്കാൻ വേണ്ടിയാണ് തർക്കഭൂമിയിലെ വഴി വീതി കൂട്ടിയതെന്നാണ് അധികൃതരുടെ പ്രതികരണം.

ആരോപണം മുളവുകാട് പഞ്ചായത്ത് അധികൃതർ നിഷേധിച്ചു. താലൂക്ക് സർവേയർ സ്ഥലം അളന്ന് നൽകാത്തതിൽ പഞ്ചായത്തിന് ബന്ധമില്ല. ലില്ലിയുടെ വീടിൻറെ ചുറ്റുമതിലിന് പുറത്താണ് തർക്കഭൂമി. ദളിത് കുടുംബങ്ങളടക്കം അമ്പതോളം വീട്ടുകാർക്ക് വേണ്ടിയാണ് ഓട്ടോറിക്ഷ കടന്ന് പോകുന്ന വിധത്തിൽ വഴി താത്കാലികമായി വീതി കൂട്ടിയതെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. വഴിയെച്ചൊല്ലിയുള്ള തർക്കത്തിൽ ഏഴ് വർഷമായി പഞ്ചായത്ത് അധികൃതർ പീഡിപ്പിക്കുകയാണെന്നും മരണത്തിന് ശേഷവും ഇതിൽ മാറ്റമില്ലെന്നും കുടുംബം ആരോപിച്ചു.

Dispute over the way; After writing the note, the housewife set herself on fire and committed suicide



LEAVE A REPLY

Security code:

COMMENTS

Be the first to comment