visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Jeeva

വീട്ടുകാർക്കും നാട്ടുകാർക്കും നല്ല മതിപ്പുള്ള കുട്ടി ജീവയുടെ മരണത്തിന് കാരണമായത് ‘ബിടിഎസ്’ ബാൻഡ് സംഘം

By - Siju Kuriyedam Sreekumar -- Sunday, June 05, 2022 , 07:57 PM
തിരുവനന്തപുരം: കല്ലമ്പലത്തെ പെൺകുട്ടിയുടെ മരണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മരണം അമിതമായ ഫോൺ ഉപയോഗത്തെ തുടർന്നാണെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടി കൊറിയൻ ബാൻഡുകളുടെ യൂട്യൂബ് വിഡിയോകൾ സ്ഥിരമായി കാണുമായിരുന്നു. ഇതോടെ പെൺകുട്ടി മൊബൈലിന് അടിമപ്പെടുകയായിരുന്നു.

നാവായിക്കുളം സ്വദേശി ജീവ മോഹനെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോണിന് അടിമപ്പെട്ടെന്നും പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നുമുള്ള പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. കൊറിയൻ ബാൻഡുകളുടെ യൂട്യൂബ് വിഡിയോകൾ ജീവ സ്ഥിരമായി കാണുമായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു.‌ പഠനത്തിൽ മിടുക്കിയായിരുന്ന ജീവയ്ക്കു പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നു. എന്നാൽ പ്ലസ് വണ്ണിൽ എത്തിയപ്പോൾ പഠനത്തിൽ പിന്നാക്കം പോയി. അടുത്തിടെ നടന്ന ക്ലാസ് പരീക്ഷയിൽ ജീവയ്ക്കു മാർക്ക് കുറഞ്ഞിരുന്നു.

ഇതിനു കാരണം തന്റെ മൊബൈൽ അഡിക്‌ഷനാണെന്ന് തിരിച്ചറിഞ്ഞ് ആത്മഹത്യ ചെയ്യുന്നെന്നാണ് ആത്മഹത്യാകുറിപ്പിൽ ജീവ പറയുന്നത്. ജീവയുടെ സമൂഹമാധ്യമങ്ങളുടെ ഉപയോഗം, ഗെയിമുകളിലെ ആസക്തി എന്നിവയും പൊലീസ് പരിശോധിച്ചു വരികയാണ്. കൊറിയൻ ബാൻഡുകളുടെ വിഡിയോയാണ് കുട്ടിയെ മൊബൈലിൻറെ അമിത ഉപയോഗത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്.

പ്ലസ് വൺ വിദ്യാർത്ഥിനിയായ ജീവാ മോഹൻ ആത്മഹത്യയിൽ നടുങ്ങിയിരിക്കുകയാണ് നാട്. വീട്ടുകാരും നാട്ടുകാരും പരസ്പരം ചോദിക്കുന്നത് ഒന്നു മാത്രമാണ് അവൾ എന്തിന് ഇത് ചെയ്തു. അച്ഛനില്ലാത്ത ജീവയുടെ മരണത്തിൽ മുത്തച്ഛനോ അമ്മയ്ക്കോ അനിയത്തിക്കോ സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.

മൊബൈൽ ഫോണിനടിമയായെന്ന വിഷമം ആത്മഹത്യാക്കുറിപ്പിലെഴുതി വച്ചാണ് ജീവ ആത്മഹത്യ ചെയ്യുന്നത്. ആറ് താളുകൾ നീണ്ട ആത്മഹത്യ കുറിപ്പിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സമൂഹമാധ്യമങ്ങലിൽ ചർച്ചയാകുന്നുണ്ട്. കൃത്യസമയത്ത് കൗൺസിലിംഗോ, ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യവിദഗ്ധരുടെ സഹായമോ കിട്ടിയിരുന്നെങ്കിൽ ജീവ ഇന്ന് കുടുംബത്തോടൊപ്പം ഉണ്ടാകുമായിരുന്നു.

ജീവയെ കുറിച്ച്:

പഠിക്കാൻ മിടിക്കിയായിരുന്നു ജീവ. പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി പാസ്സായ താരം. പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള കുട്ടിയെ വീട്ടു കാർക്ക് മാത്രമല്ല നാട്ടുകാർക്കും ഇഷ്ടമായിരുന്നു. ജീവയുടെ അച്ഛൻ നേരത്തേ മരിച്ചു. അതിൻറെ വേദനകളുണ്ടായിരുന്നെങ്കിലും അമ്മയും അനിയത്തിയും മുത്തശ്ശനും മുത്തശ്ശിയും ഏറെ സ്നേഹത്തോടെ കഴിയുന്ന കുടുംബമായിരുന്നു അത്. എന്നാൽ ജീവയുട ആത്മഹത്യ കുടുംബത്തെ ആകെ തളർത്തിയിരിക്കുകയാണ്. ഇന്നലെ രാവിലെ പഠിക്കാൻ മുറിയിൽ കയറിയ പതിനാറുകാരി ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ എത്തി ജനൽ ചില്ല് പൊളിച്ചപ്പോൾ കണ്ടത് മുകളിലെ നിലയിലെ കിടപ്പുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ.

ജീവയുടെ ബന്ധുക്കൾ പറയുന്നത്:

”വീട്ടുകാർക്കും നാട്ടുകാർക്കും നല്ല മതിപ്പുള്ള കുട്ടിയായിരുന്നു. എല്ലാം മനസ്സിലാക്കി പഠിക്കുന്ന, മികച്ച ഒരു വിദ്യാർത്ഥിനിയായിരുന്നു. എല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു ജീവയെ”, ബന്ധുവായ അനിൽകുമാർ പറയുന്നു.

ആറ് താളുകളിലായി വലിയൊരു കുറിപ്പെഴുതി വച്ചാണ് ഈ പതിനാറുകാരി ജീവനൊടുക്കിയത്. മൊബൈൽ ഫോണിന് അടിമയായിപ്പോയി. പഠനത്തിൽ ശ്രദ്ധ കിട്ടുന്നില്ല. ഉറ്റ കൂട്ടുകാരില്ല… ആറ് താളുകളിലായി മനസ്സിനെ ഉലച്ച, വേദനയിലാഴ്ത്തിയ വിഷമങ്ങളെക്കുറിച്ചെല്ലാം നീണ്ട കുറിപ്പെഴുതി വച്ച് യാത്ര പറഞ്ഞു ജീവ. ടെൻഷൻ വരുമ്പോൾ ബിടിഎസ് അടക്കമുള്ള കൊറിയൻ സംഗീതബാൻഡുകളിൽ അഭയം തേടുമായിരുന്നു ജീവ. വേറെ വഴിയില്ല. കൂട്ടുകാരില്ല. ഒറ്റപ്പെട്ടുപോയെന്ന ദുഃഖമാണ് ജീവ എഴുതിയ കുറിപ്പുകളിൽ നിറയെ…

”പഠനത്തിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല. പാട്ടുകൾ കേൾക്കാൻ മാത്രമേ തോന്നുന്നുള്ളൂ. എനിക്കെന്തായാലും ഇങ്ങനെ സംഭവിച്ചു, തൻറെ അനിയത്തിക്ക് മൊബൈൽ കൊടുക്കരുത്. അവൾക്കിങ്ങനെ സംഭവിക്കരുതെന്നെല്ലാം അവളാ കത്തിൽ എഴുതിവച്ചിട്ടുണ്ട്”, എന്ന് ബന്ധുവായ ബിനുകുമാർ പറയുന്നു.

സാധാരണ കാണും പോലെ ഓൺലൈൻ സൗഹൃദങ്ങളോ ഓൺലൈൻ ഗെയിം അഡിക്ഷനോ പരിധിവിട്ട സാമൂഹിക മാധ്യമ ഉപയോഗമോ പെൺകുട്ടിക്കില്ലെന്നാണ് മൊബൈൽ ഫോൺ പ്രാഥമികമായി പരിശോധിച്ച ശേഷം പൊലീസ് പറഞ്ഞത്. . കൂടുതൽ വ്യക്തത വരുത്താൻ മൊബൈൽ ഫോൺ വിശദമായി പരിശോധിക്കും. മൊബൈൽ ഫോൺ അഡിക്ഷനോടൊപ്പം പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്നുണ്ടായ വിഷാദവുമാകാം മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ കല്ലമ്പലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Mobile use and BTS band was responsible for Jeeva's death

 



LEAVE A REPLY

Security code:

COMMENTS

Be the first to comment