visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
DYFI Flag
DYFI FlagPhoto Credit : DYFI FB post

യൂത്ത് കോൺഗ്രസുകാരെ മുഴുവൻ വീട്ടിൽ കയറി തല്ലുമെന്ന് ഡിവൈഎഫ്ഐ നേതാവ്

By - Siju Kuriyedam Sreekumar -- Wednesday, June 15, 2022 , 04:42 PM
തൊടുപുഴ: യൂത്ത് കോൺഗ്രസുകാരെ മുഴുവൻ വീട്ടിൽ കയറി തല്ലുമെന്ന് ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണി. ഡിവൈഎഫ്ഐ നേതാവ് ബി അനൂപാണ് ഭീഷണി മുഴക്കിയത്. ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ ട്രഷററാണ് ബി.അനൂബ്.

ഏലപ്പാറയിൽ സിപിഎം-ഡിവൈഎഫ്ഐ പ്രതിഷേധത്തിന് പിന്നാലെയാണ് അനൂബിൻറെ പ്രസംഗം. അനൂബിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ഡിസിസി സെക്രട്ടറി ബിജോ മാണി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

അതേസമയം, യുഡിഎഫ് കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത് മര്യാദകേടാണെന്ന് മുൻ മന്ത്രി എംഎം മണി പറഞ്ഞു. മുഖ്യമന്ത്രിയെയും സിപിഎം നേതാക്കളെയും ആക്രമിക്കുവാൻ ശ്രമിച്ചാൽ കൈയ്യും കെട്ടി നോക്കി നിൽക്കില്ല. പ്രതിരോധിക്കാൻ കെൽപ്പും ആർജ്ജവവുമുള്ള പാർട്ടിയാണ് സിപിഎമ്മെന്നും എം എം മണി പറഞ്ഞു. കള്ളക്കടത്തുകാരിയായ സ്വപ്നയുടെ കള്ളപ്രചാര വേല മാധ്യമങ്ങൾ ഏറ്റെടുക്കാൻ ശ്രമിക്കുന്നത് അപമാനകരമാണെന്നും അദ്ദേഹം നെടുങ്കണ്ടത്ത് പറഞ്ഞു.

DYFI leader says Youth Congressmen will be beaten up 


 



LEAVE A REPLY

Security code:

COMMENTS

Be the first to comment