visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
DYFI Flag

സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അടിച്ചു തകർത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകർ; അക്രമത്തിൽ കലാശിച്ചത് സോഷ്യൽ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ട തർക്കം; ശ്രീമതി ടീച്ചറും ജയരാജനും തീവ്രത അളക്കാൻ വരുമോ എന്ന് ജനങ്ങൾ

By - Siju Kuriyedam Sreekumar -- Monday, July 25, 2022 , 04:45 PM
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്‌ഐ പ്രവർത്തകർ അടിച്ചു തകർത്തു. വട്ടിയൂർക്കാവ് ലോക്കൽ കമ്മിറ്റിയിലെ മേലത്തുമേൽ ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് തകർത്തത്.

ഡിവൈഎഫ്‌ഐ പാളയം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി രാജീവ്, പാളയം ബ്ലോക്ക് വൈസ് പ്രസിഡന്റ് നിയാസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. സോഷ്യൽ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.അതേസമയം സംഭവത്തിൽ കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. തമ്മിൽ സംസാരിച്ച് പരിഹരിക്കാമെന്ന് അറിയിച്ചതായാണ് പൊലീസ് നൽകുന്ന വിശദീകരണം. 

എ കെ ജി സെന്ററിൽ ഓലപ്പടക്കം എറിഞ്ഞപ്പോൾ ഞെട്ടിയ ശ്രീമതി ടീച്ചറും ജയരാജനും തീവ്രത അളക്കാൻ വരുമോ എന്ന് സോഷ്യൽ മീഡിയയിൽ ആളുകൾ പരിഹസിക്കുന്നുണ്ട് . 

DYFI activists vandalized the CPM branch committee office in Vattiyoorkavu

 



LEAVE A REPLY

Security code:

COMMENTS

Be the first to comment