visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
K S sabarinath
K S sabarinathPhoto Credit : Siju Kuriyedam Sreekumar

മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകുംവരെ കെ.എസ്. ശബരീനാഥന്‍റെ അറസ്റ്റ് രേഖപ്പെടുത്തരുതെന്ന് കോടതി പറയുമ്പോഴേക്കും തിടുക്കത്തിൽ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് . ഒരു പ്രതിഷേധത്തെ വരെ പേടിക്കുന്ന മുഖ്യമന്ത്

By - Siju Kuriyedam Sreekumar -- Tuesday, July 19, 2022 , 04:49 PM
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.എസ്. ശബരീനാഥൻറെ അറസ്റ്റിൽ വിവാദം കനക്കുന്നു. ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പറഞ്ഞ് ഗവൺമെന്റ് പ്ലീഡർ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് കോൺ​ഗ്രസ് നേതൃത്വം ആരോപിക്കുന്നത്. ഇതിനായി അറസ്റ്റ് രേഖപ്പെടുത്തുന്ന രേഖകകൾ വ്യാജമായി നിർമ്മിക്കുകയായിരുന്നു എന്നും കോൺ​ഗ്രസ് ആരോപിക്കുന്നു. വിമാനത്തിൽ മുഖ്യമന്ത്രിക്കുനേരെയുണ്ടായ പ്രതിഷേധത്തിന് പ്രവർത്തകരെ പ്രേരിപ്പിക്കുന്ന വിധത്തിൽ ശബരിനാഥിന്റെ പേരിലുള്ള ചില വാട്സാപ്പ് സന്ദേശങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ശബരീനാഥനെ ചോദ്യം ചെയ്യാൻ പോലീസ് ഇന്ന് വിളിപ്പിച്ചിരുന്നു. ശംഖുമുഖം അസിസ്റ്റർ കമ്മീഷണർക്ക് മുമ്പിൽ ഹാജരാകുന്നതിന് പിന്നാലെ കോടതിയിൽ ശബരീനാഥന്റെ മുൻകൂർ ജാമ്യാപേക്ഷയും എത്തിയിരുന്നു. ഇത് പരിഗണിച്ച തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷയിൽ തീരുമാനമാകുന്നതുവരെ അറസ്റ്റ് രേഖപ്പെടുത്തരുതെന്ന് സർക്കാർ അഭിഭാഷകനോട് വാക്കാൻ നിർദേശിച്ചിരുന്നു.

എന്നാൽ, ശബരിനാഥന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി കഴിഞ്ഞു എന്നാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്. തുടർന്ന് എപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്‌ എന്നാണ് കോടതി അഭിഭാഷകനോട് ചോദിച്ചത്. അറസ്റ്റ് തൽക്കാലം വേണ്ടെന്ന് പറഞ്ഞിരുന്നതാണല്ലോയെന്നും കോടതി ചോദിച്ചു. തുടർന്ന്, അറസ്റ്റ് ചെയ്ത കൃത്യം സമയം ബോധിപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. ഇതിന്റെ രേഖ ഉടൻ കോടതിയിൽ ഹാജരാക്കാനും കോടതി നിർദേശിച്ചു. 11.15നാണ് സർക്കാർ അഭിഭാഷകൻ ശബരിനാഥിന്റെ അറസ്റ്റ് 10.45ന് രേഖപ്പെടുത്തിയെന്ന് കോടതിയിൽ അറിയിച്ചത്.

ശബരീനാഥന്റേതെന്ന് സംശയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റിന്റെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ശബരിനാഥന് പോലീസ് നോട്ടീസ് നൽകിയത്. മുഖ്യമന്ത്രി കണ്ണൂരിൽ നിന്ന് വിമാനത്തിൽ വരുന്നുണ്ടെന്ന് യൂത്ത് കോൺഗ്രസിന്റെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ശബരിനാഥന്റെ പേരിലുള്ള സന്ദേശം വന്നത്. വിമാനത്തിനുള്ളിൽവെച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാമെന്ന ആശയം ഇതിൽ പങ്കുവെച്ചിരുന്നു.

ഇതിന് പിന്നാലെ വിഷയത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പിന്നാലെ ശംഖുമുഖം എ.സി ശബരിനാഥന് നോട്ടീസ് നൽകിയതിനെത്തുടർന്ന് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച സംഭവത്തിലെ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടാണ് പോലീസ് ചോദ്യംചെയ്യൽ.

വിമാനത്തിലെ പ്രതിഷേധത്തിൽ കേസെടുത്തത് സർക്കാരിൻറെ ഭീരുത്വമാണെന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകും മുമ്പ് ശബരിനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരു ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും സമാധാനപരമായിട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ചതെന്നും ശബരിനാഥ് പറഞ്ഞു. സംഘടന ആലോചിച്ചാണ് സമരം നടത്തിയത്. ഊരിപിടിച്ച വാളുപോയിട്ട് ഒരു പേന പോലുമില്ലാതെയാണ് പ്രതിഷേധിച്ചത്. ജനാധിപത്യ മര്യാദ പാലിച്ചായിരുന്നു സമരമെന്നും മുഖ്യമന്ത്രിയെ വധിക്കാൻ കേസെടുത്ത് ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് സ്വതന്ത്ര സംഘടനയാണ്. യൂത്ത് കോൺഗ്രസ് എടുക്കുന്ന തീരുമാനം സംഘടനയുടേതാണ്. പാർട്ടി നിർദ്ദേശപ്രകാരമല്ല യൂത്ത് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞ ശബരിനാഥ്, പ്രചരിച്ച സ്ക്രീൻ ഷോട്ടിലുള്ളത് തൻറെ സന്ദേശമാണോയെന്ന് പൊലീസിനോട് പറയുമെന്നും പ്രതികരിച്ചു.

K S Sabarinathan Arrest news update 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment