visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Traffic Jam in Kottayam
Traffic Jam in KottayamPhoto Credit : Siju Kuriyedam Sreekumar

ഊരിപ്പിടിച്ച വാളുകളുടെ ഇടയിൽ കൂടി നടന്നിരുന്ന ആൾക്ക് മടിയിൽ കനം കൂടിയപ്പോൾ പേടി കൂടി അതിനാൽ കൊടുത്ത സെക്യൂരിറ്റിയിൽ കോട്ടയത്ത് ട്രാഫിക് ജാമിൽ വലഞ്ഞ് ജനങ്ങൾ; പൊലീസും യാത്രക്കാരും തമ്മിൽ വാക്കേറ്റം

By - Siju Kuriyedam Sreekumar -- Saturday, June 11, 2022 , 02:30 PM
കോട്ടയം:സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന സമരങ്ങളും മറ്റും നടക്കുന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻറെ സെക്യൂരിറ്റി രണ്ടുമടങ്ങു   വർധിപ്പിച്ചു . അതിനാൽ കോട്ടയത്ത് ഇന്ന് പിണറായിയുടെ വരവിനെ തുടർന്ന് അതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു . വാഹനങ്ങള്‍ കെ.കെ.റോഡില്‍ ജനറല്‍ ആശുപത്രിക്കു മുന്നില്‍ തടഞ്ഞിട്ടതിനെ തുടർന്ന് പൊലീസും നാട്ടുകാരുമായി വാക്കുതർക്കമായി. കെ.ജി.ഒ.എ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി ജില്ലയിൽ എത്തുന്നതിനെ തുടർന്നാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പതിവിൽ നിന്ന് വ്യത്യസ്തമായി നിലവിലുള്ള സുരക്ഷയ്ക്ക് പുറമേ അധിക സുരക്ഷയ്ക്കായി നാൽപതംഗ സംഘം മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.  ഇനിമുതൽ മുഖ്യമന്ത്രിയുടെ യാത്രകളിൽ നാൽപതംഗസംഘമാകും മുഖ്യമന്ത്രിയെ അനുഗമിക്കുക. ഒരു പൈലറ്റ് വാഹനത്തിൽ അഞ്ച് പേർ, രണ്ടു കമാൻഡോ വാഹനത്തിൽ 10 പേർ, ദ്രുതപരിശോധനാസംഘത്തിൽ എട്ടുപേർ എന്നിങ്ങനെയുണ്ടാകും. ഇതിനു പുറമെ ഒരു പൈലറ്റും എസ്കോർട്ടും ജില്ലകളിൽ അധികമായെത്തും. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾക്കുള്ള സുരക്ഷയ്ക്കു പുറമെയാണ് ഇത്.

ഊരിപ്പിടിച്ച വാളുകളുടെ ഇടയിൽ കൂടി നടന്നിരുന്ന ആൾക്ക് എന്തിനു ഇത്ര പേടി ഇന്ന്  കേന്ദ്ര മന്ത്രി വി മുരളീധരൻ ചോദിച്ചു .  ഇന്ന് കോട്ടയത്തു മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിയിൽ പ്രവേശിക്കുന്നതിനു കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു . കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ (കെജിഒഎ) സമ്മേളനത്തിൽ പങ്കെടുക്കുന്നവർ ഒരു മണിക്കൂർ മുൻപു ഹാളിൽ കയറണമെന്നു നിർദേശമുണ്ടായിരുന്നു . 

പരിപാടിക്ക് എത്തുന്ന മാധ്യമപ്രവർത്തകർക്ക് പാസ് വേണമെന്നും നിഷ്കർഷിച്ചിട്ടുണ്ടായിരുന്നു. കോട്ടയം നഗരത്തിൽ കടുത്ത ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. മടിയിൽ കനമുള്ളതു കൊണ്ടാണോ വഴിയിൽ സുരക്ഷാ കൂട്ടിയത് എന്ന് ജനങ്ങൾ . അതോ ഇനിയും ബിരിയാണി ചെമ്പുകൾ തുറക്കാനുണ്ടോ പുതിയതായി എന്നും സോഷ്യൽ മീഡിയയിൽ ട്രോളന്മാർ . 

പ്രതിഷേധ സമരങ്ങൾ ശക്തമായതോടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷ വർധിപ്പിച്ചിരുന്നു. മുഖ്യമന്ത്രി കഴിവതും പൊതുപരിപാടികൾ ഒഴിവാക്കണമെന്ന അഭ്യർഥനയും ഇന്റലിജൻസ് വിഭാഗം മുന്നോട്ടുവച്ചു. ബോംബ് സ്ക്വാഡ് അടക്കമുള്ള സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

Pinarayi vijayan in kottayam and huge traffic jam due to security 

 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment