visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
River
RiverPhoto Credit : Siju Kuriyedam Sreekumar

4 മണിക്കൂറിനുള്ളിൽ ചാലക്കുടി മുങ്ങും; അടിയന്തരമായി ആളുകളെ മാറ്റി പാർപ്പിക്കുന്നു , സർക്കാരിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക

By - Siju Kuriyedam Sreekumar -- Thursday, August 04, 2022 , 01:59 PM
തൃശൂർ: 4 മണിക്കൂറിനുള്ളിൽ ചാലക്കുടി മുങ്ങും. പറമ്പിക്കുളം ഡാമിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കി വിടുകയും ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തതോടെ ചാലക്കുടി പുഴയിൽ വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവർ സുരക്ഷിതസ്ഥാനങ്ങളിലേക്ക് എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്നും എറണാകുളം ജില്ലാ കലക്ടർ അറിയി. ആളുകളെ മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

പെരിങ്ങൽക്കുത്ത് ഡാമിൻ്റെ മൂന്ന് സ്ലൂയിസ് ഗേറ്റുകൾ രാവിലെ 7.30 ന് തുറന്നിരുന്നു. പറമ്പിക്കുളത്തു നിന്നുള്ള വെള്ളത്തിന്റെ അളവ് കൂടിയ സാഹചര്യത്തിലാണിത്.

പീച്ചി ഡാമിലും ജലനിരപ്പ് ഉയർന്നതിനാൽ ഷട്ടറുകൾ രാവിലെ 9 മണിയോടെ 2.5 സെ.മീ കൂടി ഉയർത്തി. മണലി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ​ണമെന്നും അധികൃതർ അറിയിച്ചു. പുഴയിൽ 5 മുതൽ 10 സെ.മീ വരെ വെള്ളം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡാം കൂടുതല്‍ തുറക്കുന്നതോടെ ചാലക്കുടി പുഴയില്‍ ഒന്നര മീറ്ററോളം വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. അതോടൊപ്പം വേലിയേറ്റ സമയം ആവുന്ന പക്ഷം കടലിലേക്ക് വെള്ളം ഒഴുകിപ്പോവാതിരിക്കാനും സാധ്യതയുണ്ട്. ആയതിനാല്‍ പുഴക്കരയില്‍ താമസിക്കുന്നവരെ എത്രയും വേഗം വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പുഴയിലെ ജലം ഏത് സമയത്തും അപകടകരമായ സ്ഥിതിയിലേക്ക് ഉയരാമെന്ന സാഹചര്യമായതിനാല്‍ പുഴയുടെ ഇരു വശങ്ങളിലും താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശം അനുസരിച്ച് എത്രയും വേഗം മാറിത്താമസിക്കണം. വെള്ളം ഉയര്‍ന്ന് ഒഴിപ്പിക്കല്‍ പ്രയാസകരമാവുന്ന സാഹചര്യം സൃഷ്ടിക്കരുത്. എല്ലാവരും മാറിത്താമസിക്കുന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

അതേസമയം പീച്ചി ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പീച്ചി ഡാമിന്റെ ഷട്ടറുകൾ ആവശ്യമായ മുന്നറിയിപ്പുകൾ നൽകി. രാവിലെ 9 മണിയോടെ 2.5 സെ.മീ കൂടി ഉയർത്തും. മണലി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നാണ് നിർദ്ദേശം. പുഴയിൽ 5 മുതൽ 10 സെ.മീ വരെ വെള്ള ഉയരും.

കാലാവസ്ഥ മോശമായതിനെ തുടർന്ന് കരിപ്പൂരിലിറങ്ങാനാവാതെ ആറ് വിമാനങ്ങൾ നെടുമ്പാശേരിയിലറക്കേണ്ടി വന്നു. ഗൾഫ് എയറിന്റെ ഷാർജയിൽ നിന്നുള്ള വിമാനവും ബഹ്റൈനിൽ നിന്നുള്ള വിമാനവും ഖത്തർ എയർവേയ്സിന്റെ ദോഹയിൽ നിന്നുള്ള വിമാനവും എയർ ഇന്ത്യാ എക്സ്പ്രസിന്റെ അബുദാബിയിൽ നിന്നുള്ള വിമാനവും എയർ അറേബ്യയുടെ ഷാർജയിൽ നിന്നുള്ള വിമാനവുമാണ് നെടുമ്പാശേരിയിലിറങ്ങിയത്.


High alert in Chalakkudy River, chance for flood 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment