visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Idukki Dam , Pettimudi Landslide
Idukki Dam , Pettimudi LandslidePhoto Credit : Siju Kuriyedam Sreekumar

ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; പെരിയാര്‍ തീരത്ത് കനത്ത ജാ​ഗ്രത , എഴുപത് ജീവൻ പൊലിഞ്ഞ ഇടുക്കി പെട്ടിമുടി ദുരന്തത്തിന് ഇന്ന് രണ്ടു വയസ്

By - Siju Kuriyedam Sreekumar -- Saturday, August 06, 2022 , 10:49 AM
ഇടുക്കി: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തിയതോടെ ഡാമിലെ ജലനിരപ്പ് 2382.53 അടിയിലെത്തി. പെരിയാര്‍ തീരങ്ങളിലുള്ളവർ കനത്ത ജാ​ഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

വയനാട് ബാണാസുര സാഗറിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 773 മീറ്റര്‍ എത്തിയ സാഹചര്യത്തിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 774 മീറ്ററാണ് ഇന്നത്തെ അപ്പർ റൂൾ ലെവൽ. ഇന്നലെ ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിരുന്നു.

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 138 അടിയിലെത്തി. ജലനിരപ്പ് റൂൾ കർവ് പരിധി പിന്നിട്ടതോടെ ഡാമിന്റെ ഷട്ടറുകൾ ഇന്നലെ തുറന്നിരുന്നു. സെക്കൻറിൽ 2,219 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. 2,166 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. ഡാമിലേക്കുള്ള നീരാഴുക്ക് കുറയാത്ത പശ്ചാത്തലത്തിൽ കൂടുതൽ വെള്ളം തുറന്നു വിടാനും സാധ്യതയുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. കേരള- തമിഴ്നാട് പശ്ചിമഘട്ടത്തില്‍ ഇന്നും മഴയുണ്ടാകും. അതിനാല്‍ ഡാമുകളിലും മലയോര മേഖലകളിലും ജാഗ്രത തുടരണമെന്നാണ് നിർദേശം. നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് കാലവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

പെട്ടിമുടി ദുരന്തത്തിന് ഇന്ന് രണ്ടു വയസ്

ഇടുക്കി: നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തത്തിന് രണ്ടു വയസ്സ്. 2020 ആഗസ്റ്റ് ആറിനുണ്ടായ ഉരുൾപൊട്ടലിൽ പൊലിഞ്ഞത് എഴുപത് ജീവനുകളാണ്. ദുരന്തത്തിൽ 12 പേർ രക്ഷപ്പെട്ടു, നാല് പേർ ഇന്നും കാണാമറയത്താണ്.

മൂന്നാറിൽ നിന്ന് 25 കിലോമീറ്റർ ദൂരെ കണ്ണൻ ദേവൻ കമ്പനിയുടെ പെട്ടിമുടി തേയില എസ്റ്റേറ്റിലേക്ക് 2020 ആഗസ്ത് ആറാം തീയതി രാത്രി 10.45ന് ഒഴുകിയെത്തിയ ഉരുൾ നാല് ലയങ്ങളാണ് തകർത്തത്. 22 തൊഴിലാളി കുടുംബങ്ങളെയും അവർ ഒരു ജീവിതകാലം കൊണ്ട് സ്വരുക്കൂട്ടിയ സർവ്വതിനെയും ഉരുൾ തുടച്ച് നീക്കി. പിറ്റേ ദിവസം പുലർച്ചെ മാത്രമാണ് ദുരന്തം പുറംലോകം അറിഞ്ഞത്.

തകർന്ന പെരിയവരൈ പാലം വഴിമുടക്കിയതോടെ രക്ഷാപ്രവർത്തനവും പ്രതിസന്ധിയിലായി. എൻ.ഡി.ആർ.എഫ് ഉൾപ്പടെയുള്ള സേനകൾ സ്ഥലത്തെത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. അപകടത്തിൽപ്പെട്ട 82 പേരിൽ പന്ത്രണ്ട് പേരെ മാത്രമാണ് രക്ഷിക്കാനായത്. തെരച്ചിൽ ആഴ്ചകൾ നീണ്ടു. 66 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയപ്പോൾ നാല് പേർ ഇന്നും മണ്ണിനടിയിൽ എവിടെയോ ഉണ്ട്.
Idukki Dam
Idukki DamPhoto Credit : Siju Kuriyedam Sreekumar

Pettimudi Landslide
Pettimudi LandslidePhoto Credit : Siju Kuriydam Sreekumar

Pettimudi Landslide
Pettimudi LandslidePhoto Credit : Siju Kuriydam Sreekumar

Pettimudi Landslide
Pettimudi LandslidePhoto Credit : Siju Kuriydam Sreekumar

Idukki dam red alert; Today two year for pettimudi landslide 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment