visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Heavy Rain in kerala
Heavy Rain in keralaPhoto Credit : Siju Kuriyedam Sreekumar

കലിതുള്ളി പേമാരി; കരുതിയിരിക്കാം ;ഈ മുന്നറിയിപ്പുകൾ പാലിച്ചാൽ മഴയത്തുള്ള പകുതി അപകടങ്ങൾ ഒഴിവാക്കാം

By - Siju Kuriyedam Sreekumar -- Wednesday, August 03, 2022 , 02:12 PM
Inpit From KERALA  MVD

കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേരളത്തില്‍ കനത്ത മഴയാണ്. തുടർച്ചയായ മഴ പലയിടത്തും വെള്ളക്കെട്ടുകൾക്ക് കാരണമായിട്ടുണ്ട്. ഈ സമയത്തെ യാത്രകളില്‍ ഏറെ ശ്രദ്ധിക്കേണ്ടതായുണ്ട്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ എത്തുമ്പോൾ തികഞ്ഞ ശ്രദ്ധ ഉണ്ടായില്ല എങ്കിൽ അപകടങ്ങൾ പറ്റാനും വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിക്കാനും സാധ്യത കൂടുതലാണ്. അത് ശാരീരികമായ പരിക്കുകൾക്കും വലിയ ധനനഷ്‍ടം വരുത്തുന്ന വാഹന റിപ്പയറിങ്ങിലേക്കുമൊക്കെ നയിച്ചേക്കും. കൊടുംമഴക്കാലം ജീവനെടുക്കുന്ന അപകടങ്ങളുടെ കൂടി കാലമായിരിക്കുകയാണ്. റോഡപകടങ്ങളും വൈദ്യുത ലൈൻ പെ‍ാട്ടിയുണ്ടാകുന്ന ദുരന്തങ്ങളും പഴക്കംചെന്ന കെട്ടിടങ്ങൾ ഇടിഞ്ഞുവീണുണ്ടാകുന്ന അപകടങ്ങളുമെ‍ാക്കെ ഈ മഴവേളയുടെ അനന്തര ഫലമാണ്. അങ്ങേയറ്റത്തെ ജാഗ്രത കെ‍ാണ്ടുവേണം ഈ അപകടഭീഷണികളെ കേരളം തരണംചെയ്യേണ്ടത്.

കണക്കുകൾ പ്രകാരം മഴക്കാലത്തു വാഹനാപകടങ്ങൾ ഇരട്ടിയോളമായി വർധിക്കുമെന്നാണു കണ്ടെത്തൽ. എന്നാൽ, ഇതനുസരിച്ചുള്ള ഇരട്ടി ശ്രദ്ധയും മുൻകരുതലും വാഹനമോടിക്കുന്നവരുടെ ഭാഗത്തുനിന്നു പലപ്പോഴുമുണ്ടാകുന്നില്ല എന്നതു നിർഭാഗ്യകരമാണ്. റോഡിന്റെ ശോച്യാവസ്ഥ, അധികൃതരുടെ അനാസ്ഥ, മഴ സൃഷ്‌ടിക്കുന്ന കെണികൾ എന്നിങ്ങനെ പല കാരണങ്ങൾ റോഡപകടങ്ങൾക്കു വഴിയൊരുക്കാമെങ്കിലും വാഹനം ഓടിക്കുന്നവരുടെ ഒരു നിമിഷത്തെ അശ്രദ്ധയും അലസതയുംകൊണ്ടും നിരവധി ദുരന്തങ്ങളാണു വന്നുചേരുന്നത്.

മഴക്കാലത്തു വാഹനം തെന്നുന്നതിനും നിയന്ത്രണം വിടുന്നതിനുമെല്ലാം സാധ്യതയേറെയാണ്. റോഡിന്റെ ഉപരിതലത്തിലെ ജലപാളി, വെള്ളം നിറഞ്ഞ കുഴികൾ തുടങ്ങിയവയെല്ലാം അപകടം വരുത്തിവയ്‌ക്കുന്നതിനാൽ വളരെ കരുതലോടെയേ സഞ്ചരിക്കാവൂ. വാഹനങ്ങളുടെ ടയർ, ബ്രേക്ക് എന്നിവ പരിശോധിച്ചു സുരക്ഷ പതിവായി ഉറപ്പുവരുത്താനും മറന്നുകൂടാ. രണ്ടുപേർക്കു മാത്രം യാത്ര ചെയ്യാനുള്ള വാഹനത്തിൽ കൂടുതൽ ഭാരം കയറ്റുന്നതും മൂന്നും നാലും പേർ യാത്രചെയ്യുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നു. ഇരുചക്രവാഹനക്കാർക്കു ഹെൽമറ്റ് നിർബന്ധമാണെങ്കിലും പലരും അതു ധരിക്കാത്തതു മറ്റൊരു നിർഭാഗ്യം.

കനത്ത മഴ കൂടിയാകുമ്പോൾ റോഡുപോലും വ്യക്‌തമായി കാണാനാവാതെ വരുന്ന സാഹചര്യങ്ങളിൽ വാഹനയാത്രക്കാർ അപകടത്തിൽപെടാൻ സാധ്യതയേറെയാണ്. വാഹനങ്ങൾ പെരുകുകയും നിലവിലുള്ള റോഡുകൾ അപകടക്കെണികൾ നിറഞ്ഞതാകുകയും ചെയ്യുമ്പോൾ റോഡിന്റെ ഉപയോഗം പരമാവധി കരുതലോടെയേ പാടുള്ളൂ; മഴക്കാലത്തു വിശേഷിച്ചും. കനത്തമഴയിൽ അപകടഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ അതീവശ്രദ്ധയോടെ വേണം വാഹനങ്ങളിൽ സഞ്ചരിക്കേണ്ടത്. മഴക്കാലത്തു റോഡുകളിൽ അപകടഭീഷണി വർധിക്കുന്ന ഇടങ്ങളിൽ മുന്നറിയിപ്പു ബോർഡുകൾ ഇല്ലാത്തതുകെ‍ാണ്ടുമാത്രം എണ്ണമറ്റ ദുരന്തങ്ങൾ ഇവിടെയുണ്ടായിട്ടുണ്ടെന്നതും ഒരു ദുരന്ത യാഥാർഥ്യമാണ്. റോഡിലെ സുരക്ഷാ മുൻകരുതൽ നടപടികൾക്കുള്ള പ്രോട്ടോക്കോൾ വിദേശരാജ്യങ്ങളിൽ കൃത്യമായി പാലിക്കപ്പെടാറുണ്ട്. ലംഘിക്കപ്പെട്ടാൽ മാതൃകാപരമായ നടപടികളെടുക്കാറുമുണ്ട്.

മഴക്കാല യാത്രക്ക് ഇറങ്ങുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം… 

1. മിനിമം അർപിഎം നിലനിർത്തുക : 
വെള്ളക്കെട്ടുകളിൽ കാറുകൾ നിന്നുപോകുന്നതും എഞ്ചിൻ കേടാകുന്നതും പ്രധാനമായും ഒരു കാരണത്താലാണ്. അവയുടെ എക്സോസ്റ്റ് പൈപ്പിലൂടെ വെള്ളം എഞ്ചിനിൽ കേറും. അതോടെ എഞ്ചിൻ നിലയ്ക്കും. അതൊഴിവാക്കാൻ ‘മിനിമം ആക്സിലറേഷൻ ‘ എപ്പോഴും നൽകണം. എങ്കിൽ എക്സോസ്റ്റിലൂടെ  പുറത്തേക്ക് ഇരച്ചു തള്ളിപ്പോവുന്ന ചുടുവായു ആ പൈപ്പിലൂടെ വെള്ളം അകത്തേക്ക് വരാതെ തടുക്കും. 
2. താഴ്ന്ന ഗിയറിൽ വാഹനം ഓടിക്കുക : 
കൂടിയ ഗിയറിൽ വാഹനം ഓടിച്ചാൽ വേണ്ടത്ര വേഗമില്ലെങ്കിൽ വാഹനം ഓഫാക്കാൻ സാധ്യതയുണ്ട്. വെള്ളക്കെട്ടിൽ വെച്ച് വാഹനം ഒരിക്കൽ ഓഫായാൽ അത് പിന്നെ സ്റ്റാർട്ടാകാൻ പ്രയാസമാകും. അതുകൊണ്ട് വെള്ളക്കെട്ട് അടുക്കുമ്പോൾ സെക്കൻഡ് ഗിയറിലേക്കെങ്കിലും മാറ്റി വളരെ സൂക്ഷിച്ച് മാത്രം വാഹനമോടിക്കുക. 
3. മുന്നിൽ പോകുന്ന വാഹനവുമായി അകലം പാലിക്കുക : 
വാഹനങ്ങൾക്കിടയിൽ അകലം പാലിക്കുന്നത് കൊണ്ട് പല ഗുണങ്ങളുണ്ട്. ഒന്ന്, മുന്നിലെ വാഹനം പോകുമ്പോൾ ഉണ്ടാകുന്ന ഓളത്തിൽ ഉയരുന്ന ജനനിരപ്പ് അടങ്ങാൻ അത് സഹായിക്കും. രണ്ട്, മുന്നിലെ വാഹനം ശ്രദ്ധിച്ചാൽ റോഡിൽ വെള്ളത്തിനടിയിൽ അദൃശ്യമായിരിക്കുന്ന കുഴികളെപ്പറ്റി കൃത്യമായ ധാരണയുണ്ടാകും.  
ബ്രേക്കിന്റെ പ്രവര്‍ത്തനം പരിശോധിക്കുക:
ടയര്‍ വെള്ളത്തില്‍ മുങ്ങുന്ന തരത്തില്‍ വാഹനമോടിയിട്ടുണ്ടെങ്കില്‍ ഇതിനുശേഷം ബ്രേക്ക് പ്രവര്‍ത്തന ക്ഷമമാണോയെന്ന് ഉറപ്പുവരുത്തണം. കാറുകളില്‍ കൂടുതലായ ഡിസ്‌ക് ബ്രേക്ക് ഉപയോഗിക്കുന്നത്. മഴയിലും വെള്ളക്കെട്ടിലും ഇതില്‍ ചെളിപിടിക്കാനുള്ള സാധ്യത എറെയാണ്. ഇത് വൃത്തിയാക്കാനും ശ്രദ്ധിക്കണം.
4. സഡന്‍ ബ്രേക്ക് ചെയ്യരുത് :
മഴക്കാല യാത്രകളില്‍ നനഞ്ഞുകിടക്കുന്ന റോഡില്‍ സഡന്‍ ബ്രേക്ക് പരമാവധി ഒഴിവാക്കുക. വെള്ളക്കെട്ടിലെ കുഴികളില്‍ ടയര്‍ വീണാലുടന്‍ ബ്രേക്ക് ചെയ്യുന്നതും ഒഴിവാക്കണം. ഇങ്ങനെ ചെയ്യുന്നത് പുകകുഴലില്‍ വെള്ളം കയറാനുള്ള സാധ്യത വര്‍ധിപ്പിക്കും. വെള്ളത്തില്‍ വാഹനം നിര്‍ത്തിയാല്‍ ചെറുതായി ആക്‌സിലറേറ്റര്‍ അമര്‍ത്തുന്നതും നല്ലതാണ്. 
5. മികച്ച ടയറുകള്‍ ഉറപ്പാക്കുക :
നനഞ്ഞ് കിടക്കുന്ന നിരത്തുകളില്‍ വാഹനവുമായി ഇറങ്ങുന്നവര്‍ ടയറുകളുടെ കാര്യക്ഷമത ഉറപ്പാക്കണം. വെള്ളം കെട്ടി നില്‍ക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന വഴുവഴുപ്പിനെ അതിജീവിക്കാനുള്ള ഗ്രിപ്പ് ടയറുകള്‍ക്കുണ്ടാവണം. തേയ്മാനം സംഭവിച്ച ടയറാണെങ്കില്‍ ബ്രേക്ക് ചെയ്യുന്ന സമയത്ത് വാഹനം തെന്നി മാറാനുള്ള സാധ്യത ഏറെയാണ്.
6. ഒന്നുമറിയാതെ വെള്ളക്കെട്ടിലേക്ക് വണ്ടി ഇറക്കരുത് : 
മുന്നിലെ വാഹനങ്ങൾ സുരക്ഷിതമായി വെള്ളക്കെട്ട് കടന്നു പോകുന്നുണ്ട് എന്നുറപ്പിച്ചു ശേഷം മാത്രമേ വാഹനവുമായി വെള്ളക്കെട്ട് ക്രോസ് ചെയ്യാൻ മുതിരാവൂ. മുന്നിലെ വെള്ളക്കെട്ടിന്റെ ആഴം ഒരിക്കലും നമുക്ക് പ്രവചിക്കാൻ സാധിക്കില്ല. അതുകൊണ്ട്, അത്ര ഉറപ്പില്ലാത്ത സ്ഥലമാണെങ്കിൽ വന്ന വഴി യു ടേൺ എടുത്ത് വേറെ വല്ല റൂട്ടിലും പോകുന്നതായിരിക്കും ഉത്തമം. അതാവും വാഹനത്തിന്റെ സുരക്ഷിതത്വത്തിനും നല്ലത്. 
7. പാര്‍ക്കിങ്ങിലും വേണം ശ്രദ്ധ :
ശക്തമായ മഴയുള്ളപ്പോള്‍ വാഹനം മരങ്ങളുടെ താഴെയും വലിയ ഭിത്തികളുടെയും മറ്റും സമീപത്തും പാര്‍ക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. മരത്തിന്റെ കൊമ്പുകളും മറ്റും ഒടിഞ്ഞ് വാഹനത്തില്‍ വീഴുന്നതില്‍നിന്നും മണ്ണിടിച്ചില്‍ പോലെയുള്ളവയില്‍നിന്നും വാഹനത്തെ ഇങ്ങനെ രക്ഷിക്കാം.
8. ഓഫായ വാഹനം സ്റ്റാര്‍ട്ട് ചെയ്യരുത്:
വെള്ളക്കെട്ടിനുള്ളില്‍ വാഹനം നിന്നു പോകുന്നതാണ് ഈ മഴക്കാലത്ത് പതിവായുണ്ടാകുന്ന വെല്ലുവിളി. ഈ സാഹചര്യത്തില്‍ പരിഭ്രാന്തരാകുന്ന ആളുകള്‍ പിന്നെയും വാഹനം സ്റ്റാര്‍ട്ട് ചെയ്യുകയാണ് പതിവ്. എന്നാല്‍, ഇത് തെറ്റായ കീഴ്വഴക്കമാണ്. വെള്ളത്തില്‍ നിന്നുപോയാല്‍ വാഹനം വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാതെ സര്‍വീസ് സ്റ്റേഷന്റെ സഹായം തേടണം.
കനത്ത മഴയില്‍ അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലുകൾക്കും റോഡിലെ വെള്ളക്കെട്ടുകൾക്കും  സാധ്യത കൂടുതലാണ്. പ്രത്യേകിച്ചും മലമ്പ്രദേശങ്ങളിൽ. അതുകൊണ്ട്, വളരെ അത്യാവശ്യമാണ് എങ്കിൽ മാത്രം വാഹനങ്ങളുമായി യാത്രകൾക്ക് പുറപ്പെടുക. മഴ കുറച്ചു ദിവസങ്ങൾക്കകം കുറയും. എല്ലാം വീണ്ടും സാധാരണസ്ഥിതിയിലാവും.  വാഹനത്തിന്റെയും അവനവന്‍റെയും സുരക്ഷയ്ക്ക് ആദ്യ പരിഗണന കൊടുത്തുകൊണ്ടുമാത്രം സഞ്ചരിക്കുക.

        റോഡപകടങ്ങൾ പോലെ വൈദ്യുതി അപകടങ്ങളും മഴക്കാലത്താണ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ അവസരത്തിൽ വൈദ്യുതിയുടെ കാര്യത്തിൽ ഇരട്ടി സുരക്ഷയാണ് അധികൃതരുടെയും ഉപയോക്‌താക്കളുടെയും ഭാഗത്തുനിന്നുണ്ടാകേണ്ടത്.
പൊട്ടിവീഴുന്ന വൈദ്യുതക്കമ്പിയിൽനിന്നു ഷോക്കേറ്റുള്ള ദാരുണ മരണങ്ങൾ നമ്മുടെ നാട്ടിൽ ഇപ്പോഴും തുടർക്കഥയാണ്. വൈദ്യുത ലൈനിൽ പണിയെടുക്കുന്നവരുടെ ജീവൻ നഷ്‌ടപ്പെടുന്ന സംഭവങ്ങളും നിരവധിയാണ്. വേണ്ടത്ര സുരക്ഷാസംവിധാനങ്ങളും ചട്ടങ്ങളുടെ പാലനവും ജീവൻ കാത്തുസൂക്ഷിക്കുന്നതിൽ വേണ്ട കേവലശ്രദ്ധയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരുന്നെങ്കിൽ ഒഴിവാക്കാവുന്നതാണു ഇത്തരത്തിലുള്ള പല മരണങ്ങളും.

If these warnings are followed, half of the accidents in the rain can be avoided



 



LEAVE A REPLY

Security code:

COMMENTS

Be the first to comment