visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Two arrested in Kerala for snake smuggling
Two arrested in Kerala for snake smugglingPhoto Credit : Radhakrishnan Varenickal

അപൂർവ്വങ്ങളിൽ അപൂർവ്വമായ ഇരുതലമുരി സർപ്പവുമായി താഹയും കൂട്ടുപ്രതി ശ്രീനാതും അറസ്റ്റിൽ

By - Siju Kuriyedam Sreekumar -- Wednesday, August 31, 2022 , 02:56 PM
News ഇൻപുട് /  ഫോട്ടോസ് / വീഡിയോ : രാധാകൃഷ്ണൻ വരേണിക്കൽ

മാവേലിക്കര : ലക്ഷങ്ങൾ വിലയുള്ളതും  അപൂർവ്വങ്ങളിൽ അപൂർവ്വമായ ഇരുതലമുരി എന്ന് അറിയപ്പെടുന്ന  സർപ്പവുമായി രണ്ട് പ്രതികൾ കസ്റ്റടിയിൽ. തിരുവനന്തപുരം ഫോറെസ്റ്റ് ഇന്റലിജെൻസിന്റെ  രഹസ്യ വിവരത്തെ തുടർന്ന് റാന്നി ഫോറെസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മാവേലിക്കര താമരകുളം തെങ്ങുംതോട്ടിൽ നിവാസി അബ്‌ദുൾ കലാം മകൻ താഹ, ഗോപി സദനം ഗോപി മകൻ ശ്രീനാത്      എന്നിവരെയാണ് റാന്നി ഫോറെസ്റ്റ് വിജലെൻസ് ഓഫീസർ എം. പി പ്രസാദിന്റെ നേതൃത്വത്തിൽ പിടികൂടിയത്.  വരേണിക്കൽ ഷാപ്പ് ജംഗ്ഷനിൽ വെച്ച് അതി വികദ്ധമായി പിടികൂടിയ ഇവർ ഫോറെസ്റ്റ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ മുതിരുകയും ചെയ്തു. വന്യമൃഗങ്ങളെയും സർപ്പങ്ങളെയും കടത്തുന്ന സംഘത്തിലെ കണ്ണികൾ മാത്രമാണ് ഇവർ   ഇവരെ കൂടാതെ കൂടുതൽ പേർ ഇവരുടെ സംഘത്തിൽ ഉണ്ട്   എന്നാണ് അറിയാൻ കഴിഞ്ഞത്  . എന്നാൽ രണ്ട് പേരേ മാത്രമേ അറസ്റ്റിൽ ആയിട്ടുള്ളു . മറ്റുവിവരങ്ങൾ അറിവായിട്ടില്ല .

KL 31 F 2781  "അഫ്രാഫാത്തിമ" അസ്ബിൻ എഗ്ഗർ നഴ്സറി (ഗവ: അംഗീകൃതം, താമരകുളം ) എന്ന് ബോർഡ് വെച്ച ആപ്പ വാഹനത്തിൽ ആണ് പ്രതികൾ ഇടപാടിന് എത്തിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം . രാവിലെ മുതൽ ഇവർ പരിസരത്തും അടുത്തുപുറത്തുള്ള പ്രദേശങ്ങളിലും ചെടികൾ വിൽക്കാൻ എന്ന വ്യാജേന ചുറ്റി തിരിയുന്നുണ്ടായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു . വളരെ കുറച്ചു ചെടികൾ മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളു എന്ന് മാത്രം അല്ല  വിൽപ്പന കാര്യമായി നടത്തിട്ടില്ല എന്നതും നാട്ടുകാരിൽ  സംശയം ഉളവാക്കിയിരുന്നു . അപ്പേഴേക്കും ആണ് ഫോറെസ്റ് ഓഫീസർമാർ എത്തി ഇവരെ മൽപ്പിടിത്തത്തിലൂടെ കീഴടക്കിയത് . ആദ്യം കുതറി ഓടാനും ഫോറെസ്റ് ഓഫീസർമാരെ ആക്രമിക്കാനും ശ്രമം നടന്നു എങ്കിലും അതി വിദക്തമായി അവരെ കീഴ്പെടുത്തുകയായിരുന്നു എന്ന് ദൃസാക്ഷികളിൽ നിന്ന് അറിയാൻ കഴിഞ്ഞത് .   


Two arrested in Kerala for snake smuggling

 



LEAVE A REPLY

Security code:

COMMENTS

Be the first to comment