visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Cochin Airport
Cochin Airport

ദുബായിൽനിന്നു വന്ന സറീന അബ്ദു ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 3250 ഗ്രാം സ്വർണം പിടിച്ചു, നെടുമ്പാശ്ശേരിയില്‍ വൻ സ്വർണവേട്ട, ആകെ അഞ്ചര കിലോ സ്വർണം പിടിച്ചു

By - Siju Kuriyedam Sreekumar -- Thursday, October 14, 2021 , 10:25 PM

കൊച്ചി: മൂന്നു വ്യത്യസ്ത കേസുകളിലായി അഞ്ചു യാത്രക്കാരിൽനിന്നായി  നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. കസ്റ്റംസും ഡിആർഐയും ചേർന്ന് അഞ്ച് യാത്രക്കാരിൽ നിന്നായി അഞ്ചര കിലോഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. ചെന്നൈയിൽ നിന്ന് കയറി സ്വർണം കടത്തിയ 4 പേരും ദുബായിൽ നിന്ന് സ്വർണവുമായെത്തിയ യുവതിയുമാണ് പിടിയിലായത്.

രാജ്യാന്തര വിമാനങ്ങളിൽ ആഭ്യന്തര യാത്രക്കാരായി കയറി സ്വർണം കടത്തുന്ന സംഘത്തിലെ 4 പേരാണ് ആദ്യം പിടിയിലായത്. വിദേശത്ത് നിന്ന് സ്വർണവുമായെത്തിയ യാത്രക്കാരൻ ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് പിടിയിലായ നാലുപേർ സ്വർണം ഏറ്റുവാങ്ങുകയായിരുന്നുവെന്നാണ് വിവരം. പിടിക്കാതിരിക്കാൻ ഇന്റർനാഷണൽ ഫ്ലൈറ്റ് ൽ ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങി അവിടെ നിന്ന് എയർപോർട്ടിൽ വച്ച് കൈയിലുള്ള സ്വർണ്ണം ചെന്നൈ വിമാനത്താവളത്തിൽ  നിന്ന് കയറിയ ആളുകൾക്ക്  വിമാനത്തിന്റെ  ഉള്ളിൽ വച്ച് തന്നെ കൈമാറി . സാധാരണ നിലക്ക് ചെന്നൈ വിമാനത്താവളത്തിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവരെ കസ്റ്റംസ് ചെക്ക് ചെയ്യാറില്ല സംശയം തോന്നിയകരണം ചോക്ക് ചെയ്തതാണ് എന്നാണ് അറിയാനായത്  ഇത്തരത്തിൽ സ്വർണം കൊണ്ടുവന്ന മൂന്നുപേരിൽ നിന്നായി 335ഗ്രാം സ്വർണവും ഒരാളിൽ നിന്ന് 1100ഗ്രാം സ്വർണവുമാണ് ഡിആർഐ പിടികൂടിയത്. 

വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം നടത്തിയ സ്വർണവേട്ടയിലാണ് കാസർകോഡ് സ്വദേശിയായ സറീന അബ്ദു പിടിയിലായത്. 3250 ഗ്രാം സ്വർണമാണ് ഇവരുടെ പക്കൽ നിന്ന് കസ്റ്റംസ് പിടികൂടിയത്. ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഇവർ ദുബായിൽ നിന്നാണ് എത്തിയത്. 

ഇത് കൂടാതെ ദുബായ് - കൊച്ചി വിമാനത്തിൽ നിന്ന് ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ 573 ഗ്രാം സ്വർണം കണ്ടെടുത്തിട്ടുണ്ട്. വിമാനത്തിനകത്ത് നിന്നാണ് സ്വർണം കണ്ടെടുത്തത്. സ്വർണം പുറത്തേക്ക് കൊണ്ട് വരാൻ കഴിയാത്തത് കൊണ്ടോ, അതല്ലെങ്കിൽ പിടിക്കപ്പെട്ടേക്കുമെന്ന സൂചന കിട്ടിയതോ മൂലം ഉപേക്ഷിച്ചതാകാം എന്നാണ് കരുതുന്നത്.

ഇങ്ങനെ വ്യത്യസ്തങ്ങളായ മൂന്ന് സംഭവങ്ങളിലായാണ് 5500 ഗ്രാമിലധികം സ്വർണം ഡിആർഐയും കസ്റ്റംസും ചേർന്ന് പിടികൂടിയത്.



LEAVE A REPLY

Security code:

COMMENTS

Be the first to comment