visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Vizhinjam International Port strike , High Court
Vizhinjam International Port strike , High CourtPhoto Credit : Siju Kuriyedah Sreekumar

വിഴിഞ്ഞം തുറമുഖ സമര പന്തൽ ഉടൻ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി ; ആര് പറഞ്ഞാലും പന്തൽ പൊളിക്കില്ലെന്ന് സമരസമിതി

By - Siju Kuriyedah Sreekumar -- Saturday, October 08, 2022 , 11:59 AM
കൊച്ചി; വിഴിഞ്ഞം പദ്ധതി ഏറ്റെടുത്ത് കേരള വികസനത്തിന് ആക്കം കൂട്ടാന്‍ അദാനി ഗ്രൂപ്പ് മലയാളക്കരയില്‍ കാലുകുത്തുന്ന മുറയ്ക്ക് കേരള രാഷ്ട്രീയ പരിസരത്ത് അദാനി കോര്‍പറേറ്റ് ബിസിനസ് ശൃംഖല സജീവ ചര്‍ച്ചയായിരിക്കുകയാണ്. ഇന്ത്യയിലെ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ തുറമുഖമായ മുന്ദ്രയുടെ നടത്തിപ്പുകാരെന്ന അനുഭവപരിചയവുമായാണ് അദാനി ഗ്രൂപ്പ് വിഴിഞ്ഞത്തെത്തുന്നത്.

വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന്റെ പന്തൽ പൊളിക്കണമെന്ന് ഹൈക്കോടതി ഇന്നലെ പറയുകയുണ്ടായി . അദാനി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ആണ് സിംഗിൾ ബെഞ്ച് നിർദ്ദേശം. ഇതു സംബന്ധിച്ച് സമരക്കാർക്ക് നേരത്തേ നോട്ടിസ് നൽകിയതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

പന്തൽ പൊളിക്കാതെ തുറമുഖ നിർമാണ സ്ഥലത്തേക്ക് വാഹനം പോകില്ലെന്ന് അദാനിയും കരാർ കമ്പനിയും അറിയിച്ചിരുന്നു. പോലീസ് നിസ്സഹായാരെന്നു അദാനിയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.വിഴിഞ്ഞം തുറമുഖ നിർമാണത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികളുടെ സമരം. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

പന്തൽ പൊളിക്കില്ലെന്ന് സമരസമിതി

 വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന്റെ പന്തൽ ഉടൻ പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി നിർദ്ദേശം തളളി സമരസമിതി. സമരക്കാർ പൊതുവഴി കയ്യേറിയിട്ടില്ലെന്നും യാതൊരു കാരണവശാലും സമരപ്പന്തൽ പൊളിക്കില്ലെന്ന് ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച്. പെരേര. വിഴിഞ്ഞത്ത് തുറമുഖം നിർമിക്കുന്ന അദാനി ഗ്രൂപ്പാണ് പൊതുവഴി കയ്യേറിയതെന്നും അദ്ദേഹം ആരോപിച്ചു.

ഹൈക്കോടതി വിധി പരിശോധിക്കട്ടെ എന്നും മോൺ. യൂജിൻ എച്ച്. പെരേര പറഞ്ഞു. ഇക്കാര്യത്തിൽ നിയമവഴികൾ തേടും. വിധി പരിശോധിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖ നിർമാണത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികളുടെ സമരം.

വിഴിഞ്ഞം തുറമുഖ നിർമാണത്തിനു പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിർമാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിങ് പ്രോജക്ട്സ് എന്നിവ നൽകിയ ഹർജി പരിഗണിക്കവെയാണ് സമരപ്പന്തൽ പൊളിച്ചുനീക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.

Vizhinjam International Port strike , High Court
Vizhinjam International Port strike , High CourtPhoto Credit : Siju Kuriyedah Sreekumar

Vizhinjam International Port strike , High Court
Vizhinjam International Port strike , High CourtPhoto Credit : Siju Kuriyedah Sreekumar

High Court to immediately demolish the pandal of Vizhinjam port strike; Samara Samiti will not demolish pandal no matter who says


 



LEAVE A REPLY

Security code:

COMMENTS

Be the first to comment