visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Punjab

Home / News/ Punjab
Navjot Singh Sidhu
Navjot Singh SidhuPhoto Credit : Siju Kuriyedam Sreekumar

റോഡിലെ തർക്കത്തിനിടയിൽ ഒരാള്‍ മരിച്ച കേസില്‍ നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വർഷം തടവ് വിധിച്ച് സുപ്രീം കോടതി

By - Siju Kuriyedam Sreekumar -- Thursday, May 19, 2022 , 02:39 PM
ന്യൂഡല്‍ഹി: റോഡിൽ കാര്‍ പാര്‍ക്ക് ചെയ്തതതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിനും അടിപിടിക്കുമൊടുവില്‍ ഒരാൾ മരിച്ച കേസിൽ മുന്‍ ക്രിക്കറ്റ് താരവും, പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വർഷം തടവ് വിധിച്ച് സുപ്രീം കോടതി. 32 വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് ശിക്ഷ.വാക്കേറ്റത്തിനും അടിപിടിക്കുമൊടുവില്‍ 65 കാരനായ ഗുര്‍ണാം സിങ് മരിച്ച കേസിലാണ് സിദ്ദുവിനെ സുപ്രീംകോടതി ശിക്ഷിച്ചത്. വാക്കേറ്റത്തിനൊടുവില്‍ ഗുര്‍നാം സിങ്ങിന്റെ തലയില്‍ സിദ്ദു അടിച്ചെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കേസ്‌. ജസ്റ്റിസ് മാരായ എ എം ഖാന്‍വില്‍ക്കര്‍, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

പട്യാലയില്‍ 1988 ഡിംസബര്‍ 27ന് ഉച്ചയ്ക്കു വാഹനം നടുറോഡില്‍ പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍ണാം സിങ് ചോദ്യം ചെയ്യുകയും തുടര്‍ന്ന് അടിപിടിയുണ്ടാവുകയും ചെയ്തു. പരുക്കേറ്റ ഗുര്‍ണാം സിങ് ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തിരുന്നു.തന്റെ അടിയിലാണ് മരണം സംഭവിച്ചതെന്നതിനു തെളിവില്ലെന്നു സിദ്ദു വാദിച്ചു. പക്ഷെ പഞ്ചാബ് ഹരിയാന ഹൈക്കോടതി മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു 3 വര്‍ഷം തടവിനു വിധിച്ചു . പിന്നീട് സുപ്രീം കോടതിയിൽ എത്തിയ കേസിൽ   1000 രൂപ പിഴ ചുമഴ്ത്തി സുപ്രീം കോടതി ഒത്തു തീര്‍പ്പാക്കി. അതെ തുടർന്ന്  മരിച്ചയാളുടെ ബന്ധുക്കള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് സുപ്രീം കോടതി ഒരു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്

Navjot Singh Sidhu sentenced to 1 year imprisonment in 3-decade-old road rage case

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment