visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Sexual Assault-harassment

Home / News/ Sexual Assault-harassment
Jayan K. Rajan (40) arrested by Thrissur police for sexually harassing a girl
Jayan K. Rajan (40) arrested by Thrissur police for sexually harassing a girlPhoto Credit : Thrissur City Police FB page

പോളിസിയിൽ ചേരാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചു വിളിച്ചുവരുത്തി മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ലൈംഗിക പീഢനം പ്രതി ജയൻ കെ.രാജൻ(40) തൃശൂർ പോലീസ് അറസ്റ്റ് ചെയ്തു

By - Siju Kuriyedam Sreekumar -- Saturday, March 05, 2022 , 04:30 PM

ഇൻഷുറൻസ് ഏജന്റായി ജോലിചെയ്യുന്ന യുവതിയെ പോളിസിയിൽ ചേരാമെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയും, പോളിസിയുടെ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന ഹോട്ടലിലേക്ക് വിളിച്ചുവരുത്തി, മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി മയക്കിക്കിടത്തി ലൈംഗിക പീഢനത്തിന് വിധേയയാക്കുകയും, തുടർന്ന് നഗ്ന ഫോട്ടോകൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തയാൾ തൃശൂർ ടൌൺ വെസ്റ്റ് പോലീസിന്റെ പിടിയിലായി. 

കോഴിക്കോട് കൊടുവള്ളി വാവാട് ദേശം കൊളങ്ങരകണ്ടിയിൽ ജയൻ കെ.രാജൻ(40) എന്നയാളെയാണ് വെസ്റ്റ് പോലീസ് സബ് ഇൻസ്പെക്ടർ കെ.സി ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്.
2021 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂർ നഗരത്തോടുചേർന്ന ഒരു ഹോട്ടലിലെ മുറിയിൽ വച്ച് സംസാരിക്കുന്നതിനിടയിൽ ഒരു പാനീയം നൽകി മയക്കികെടുത്തി ലൈംഗിക പീഢനം നടത്തുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോണിൽ പകർത്തിയ നഗ്ന ഫോട്ടോകൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും, നഗരത്തിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി അവിടെവെച്ചും യുവതിയെ ലൈഗികപീഢനത്തിന് ഇരയാക്കിയതായി പരാതിയിൽ പറയുന്നു. കോഴിക്കോട് കൊടുവള്ളി സ്റ്റേഷനിലെ പോക്സോ കേസിൽഉൾപ്പെട്ട പ്രതിയാണ് ഇയാൾ.

അന്വേഷണ സംഘാംഗങ്ങൾ.

സബ് ഇൻസ്പെക്ടർ കെ.സി. ബൈജു, സിവിൽ പോലീസ് ഓഫീസർമാരായ പ്രീത് ആർ.എസ്, അഭീഷ് ആൻറണി എം, അനിൽകുമാർ പി.സി, ജോസ് പോൾ എ.


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു


Jayan K. Rajan (40) arrested by Thrissur police for sexually harassing a girl

 



LEAVE A REPLY

Security code:

COMMENTS

Be the first to comment