visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Sexual Assault-harassment

Home / News/ Sexual Assault-harassment
Bikki Ali
Bikki AliPhoto Credit : Siju Kuriyedam Sreekumar

അസമിൽ ബാലികയെ ക്രൂരമായി രണ്ടു തവണ ബലാത്സഗം ചെയ്ത പ്രതി കളിൽ ഒരാളായ അലിയെ എൻകൗണ്ടറിൽ കൊന്ന് പൊലീസ്

By - Siju Kuriyedam Sreekumar -- Wednesday, March 16, 2022 , 06:32 PM

ഗുവാഹത്തി∙ അസമിൽ കൂട്ടബലാത്സംഗ കേസ് പ്രതി അലിയെ പൊലീസ് എൻകൗണ്ടറിൽ കൊലപ്പെടുത്തി. വനിതാ പൊലീസ് ഉദ്യോഗസ്ഥ ട്വിങ്കിൾ ഗോസ്വാമി ഉൾപ്പെടെയുള്ളവരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നുവെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിക്കി അലി(20) യാണ് കൊല്ലപ്പെട്ടത്.

ഫെബ്രുവരി 16നു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ ബിക്കി അലിയ്ക്കും മറ്റു നാലുപേർക്കുമെതിരെ ഒരാഴ്ച മുൻപ് കേസ് റജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും ചൊവാഴ്ചയാണ് ഇയാൾ പിടിയിലായത്. ആൾക്കൂട്ട ആക്രമണം ഭയ‌ന്നു ചൊവ്വാഴ്ച  രാത്രിയാണു പ്രതിയെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചത്. 

പ്രതിയുടെ ശരീരത്തിൽ  നാലിടത്തു വെടിയേറ്റിരുന്നതായി ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രി സുപ്രണ്ട് അഭിജിത്ത് ശർമ മാധ്യമങ്ങളോടു പറഞ്ഞു. നെഞ്ചിൽ ഒരിടത്തും മുതുകിൽ മൂന്നിടത്തുമായാണു വെടിയേറ്റത്. ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെ ബിക്കി അലിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ബിക്കി അലിയും പ്രതികളും പെൺകുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കിയതിനു ശേഷം ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു. സംഭവത്തിനു ശേഷം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി ഫെബ്രുവരി 19 നു ഗുവാഹത്തിയിലെ ഹോട്ടലിൽ വിളിച്ചുവരുത്തി അവിടെ വച്ച് വീണ്ടും കൂട്ട ബലാത്സംഗം ചെയ്തു. ഇതോടെ വിഷാദരോഗം ബാധിച്ച പെൺകുട്ടി സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണു ദുരനുഭവം വെളിപ്പെടുത്തിയത്. തുടർന്നു പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുക്കുകയായിരുന്നു. 
Bikki Ali's Friends who involved in Rape
Bikki Ali's Friends who involved in Rape

ആരെങ്കിലും കുറ്റകൃത്യം ചെയ്താല്‍, അവരെ വകവരുത്തിയിരിക്കുമെന്നു പരസ്യമായി പ്രഖ്യാപിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പാതയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും പിന്തുടരുന്നതെന്നു പ്രതിപക്ഷം ആരോപണം ഉയർത്തുന്നതിനിടെയാണ് ഏറ്റുമുട്ടലിൽ ബിക്കി അലി കൊല്ലപ്പെടുന്നത്. അസമിൽ 2021 മേയിൽ ബിജെപി  സർക്കാർ അധികാരത്തിൽ വന്നതു മുതൽ ജനുവരി 28 വരെ 80 എൻകൗണ്ടറുകളിലായി 28 പേർ കൊല്ലപ്പെടുകയും 73 പേർക്കു പരുക്കേൽക്കുകയും ചെയ്തതായി സംസ്ഥാന സർക്കാർ ഗുവാഹത്തി ഹൈക്കോടതിയിൽ അടുത്തിടെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.  

2021 മേയ് മുതൽ സംസ്ഥാനത്തു 80 വ്യാജ ഏറ്റുമുട്ടലുകൾ നടന്നതായും 28 പേർ കൊല്ലപ്പെട്ടതായും ആരോപിച്ചു ഗുവാഹത്തി ഹൈക്കോടതിയിൽ അഭിഭാഷകനായ ആരിഫ് ജ്വാദർ സമർപ്പിച്ച ഹർജിയിലായിരുന്നു സർക്കാരിന്റെ വിശദീകരണം. സംസ്ഥാനത്തു നടന്ന ഏറ്റുമുട്ടലുകളിൽ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും ഇരകളുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം നൽകണമെന്നുമുള്ള കേസിൽ ഗുവാഹത്തി ഹൈക്കോടതിയിൽ വാദം തുടരുമ്പോഴാണ് സമാനമായ ഒരു കേസും കൂടി റിപ്പോർട്ട് ചെയ്യുന്നത്.

സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെയാണു പ്രതികൾ കൊല്ലപ്പെടുന്നതെന്നാണ് എല്ലാ കേസുകളിലും പൊലീസ് ഉയർത്തുന്ന വാദം. കൊല്ലപ്പെടുന്ന എല്ലാ പ്രതികളും പൊലീസ് ഉദ്യോഗസ്ഥരുടെ സർവീസ് റിവോൾവറുകൾ തട്ടിയെടുക്കാൻ ശ്രമിക്കുമ്പോഴാണ് ഇത്തരത്തിൽ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്യുന്നത്. പരിശീലനം ലഭിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനിൽനിന്ന് എല്ലാ പ്രതികൾക്കും റിവോൾവർ തട്ടിയെടുക്കാനുള്ള സാഹചര്യം ഉണ്ടാകില്ലെന്നും ആരിഫ് ജ്വാദർ സമർപ്പിച്ച ഹർജിയിൽ പറയുന്നു. എന്നാൽ ആരിഫ് ജ്വാദറിന്റെ വാദങ്ങൾ അസം സർക്കാർ തള്ളി. 

Assam Gang rape accused killed in police encounter

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    
 



LEAVE A REPLY

Security code:

COMMENTS

Be the first to comment