visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Sexual Assault-harassment

Home / News/ Sexual Assault-harassment
പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ Ramesh
പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ RameshPhoto Credit : Thrissur City Police

പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ രമേശിന് ജീവപര്യന്തം തടവ് ശിക്ഷ

By - Siju Kuriyedam Sreekumar -- Wednesday, March 16, 2022 , 02:35 PM

ബാലികയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു കൊണ്ട് തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ഉത്തരവായി. തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരണത്തിനു ശേഷം ആദ്യമായാണ് ഒരു കേസിൽ ജീവപര്യന്തം ശിക്ഷവിധിക്കുന്നത്. ചെറുതുരുത്തി സ്റ്റേഷൻ പരിധിയിലെ വരവൂർ  നഗടിക്കുന്നത്ത് വീട്ടിൽ കമ്മുലിമുക്ക് രമേഷ് (37) നെയാണ്  വിവിധ വകുപ്പുകളിലായി ജീവപര്യന്തം ശിക്ഷിച്ചു കൊണ്ടും ഒരു ലക്ഷം രൂപ പിഴ യടക്കാൻ വിധിച്ചും തൃശൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ  കോടതി ജഡ്ജ് ബിന്ദു സുധാകരൻ ശിക്ഷിച്ചത്. പോക്സോ നിയമം 5, 6 വകുപ്പുകൾ പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടക്കാത്ത പക്ഷം ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കേണ്ടി വരും. ഇന്ത്യൻ ശിക്ഷാ നിയമം 376 വകുപ്പ് പ്രകാരവും പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുണ്ട്.

2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അനാഥാലയത്തിൽ താമസിക്കുന്ന കുട്ടിയുടെ അമ്മയുടെ കാമുകൻ പീഡിപ്പിച്ചു എന്നതാണ് കേസ്സ്. പ്രതി, കേസിലെ അതിജീവിതയുടെ അനുജത്തിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പത്തുവർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ജീവപര്യന്തം തടവും പിഴയും ശിക്ഷവിധിച്ചിട്ടുള്ളത്. മൈനർ കുട്ടികളുടെ അനാഥത്വത്തെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പ്രവൃത്തി യാതൊരു വിധ കാരുണ്യവും അർഹിക്കുന്നില്ലെന്നും അത്തരം കുറ്റകൃത്യങ്ങൾക്ക് പരമാവധി ശിക്ഷ നൽകണമെന്നുമുള്ള പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് വിധി.

പ്രോസിക്യൂഷനു വേണ്ടി ഫാസ്റ്റ് ട്രാക് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: കെ. പി . അജയ് കുമാർ ഹാജരായി.സർക്കിൾ ഇൻസ്പെക്ടർമാരായിരുന്ന വിപിൻദാസ് എ., എ.കെ സുരേഷ്കുമാർ, എന്നിവരാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സബ് ഇൻസ്പെക്ടർ ആനന്ദ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ രാജഗോപാൽ എന്നിവരാണ് അന്വേഷണ 

സംഘത്തിൽ ഉണ്ടായിരുന്നത്.സിവിൽ പോലീസ് ഓഫീസർമാരായ ഗീത, ബിബിൻമോൻ എന്നിവർ പ്രോസിക്യൂഷൻ സഹായികളായിരുന്നു.

Ramesh sentencwas sentencede imprisonment for raping a girl and making her pregnant

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    
 



LEAVE A REPLY

Security code:

COMMENTS

Be the first to comment