visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Tamilnadu

Home / News/ Tamilnadu
Prasad , Thejswini
Prasad , Thejswini

മാലപൊട്ടിച്ചൂ ആഢംബര ജീവിതം നയിച്ചിരുന്ന കമിതാക്കൾ അറസ്റ്റിൽ; എഞ്ചിനീയറിം​ഗ് വിദ്യാർത്ഥികളായ പ്രസാദും തേജസ്വിനിയും ഉയർന്ന ബിസിനസ് കാരുടെ മക്കൾ

By - Siju Kuriyedam Sreekumar -- Wednesday, May 04, 2022 , 11:25 AM
വയോധികയുടെ സ്വർണമാല കവർന്ന സംഭവത്തിൽ കമിതാക്കളായ എഞ്ചിനീയറിം​ഗ് വിദ്യാർത്ഥികൾ അറസ്റ്റിൽ. പേരൂർ പച്ചപാളയത്തെ സ്വകാര്യ കോളജിൽ മൂന്നാം വർഷ ബി.ടെക് വിദ്യാർഥികളായ പ്രസാദ്, തേജസ്വിനി എന്നിവരാണ് പോലീസ് പിടിയിലായത്. ആഢംബര ജീവിതത്തിന് വേണ്ടിയായിരുന്നു ഇരുവരും കവർച്ച നടത്തിയത്. തൊണ്ടാമുത്തൂർ സ്വദേശി കാളിഅമ്മാളിന്റെ അഞ്ചര പവൻ വരുന്ന സ്വർണമാലയാണ് പ്രസാദും കാമുകിയും ചേർന്ന് കവർന്നത്. പ്രദേശത്ത് ആടുകളെ മേയ്ക്കുകയായിരുന്നു വയോധിക. 

കഴിഞ്ഞ ഏപ്രിൽ 28നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്‌കൂട്ടറിലെത്തിയ പ്രതികൾ വിലാസം ചോദിക്കാനെന്ന വ്യാജേന കാളിഅമ്മാളിന്റെ അടുത്തെത്തി. ഈ സമയം തേജസ്വിനി ആണ് സ്‌കൂട്ടർ ഓടിച്ചിരുന്നത്. മേൽവിലാസം ചോദിക്കുന്നതിനിടെ പുറകിലിരുന്ന പ്രസാദ് മാല പൊട്ടിച്ചു. ഇരുവരും സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടുകയും ചെയ്തു. കാളിഅമ്മാൾ പരാതി നൽകി. തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ വാഹനത്തിന്റെ നമ്പർ കിട്ടി. ഇതുവഴി പ്രതികളെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മൂന്ന് വർഷമായി പ്രസാദും തേജസ്വിനിയും പ്രണയത്തിലാണ്. ഇരുവരുടെയും മാതാപിതാക്കൾ വ്യവസായികളാണ്. ഓൺലൈൻ വാതുവയ്പ്പ് വഴി പ്രസാദിന് അടുത്തിടെ വൻതുക നഷ്ടമായിട്ടുണ്ട്. ഇതേതുടർന്നാണ് മോഷണ പദ്ധതിയിട്ടത്. ഏതാനും മാസം മുൻപ് വീട്ടിൽ സൂക്ഷിച്ചിരുന്ന 30 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടുവെന്ന് പ്രസാദിന്റെ അച്ഛൻ പൊലീസിൽ പരാതി നൽകിയിരുന്നു.പ്രസാദാണ് സ്വർണാഭരണങ്ങൾ മോഷ്ടിച്ചതെന്ന് മനസിലായതിനെ തുടർന്ന് പരാതി പിൻവലിക്കുകയും ചെയ്തിരുന്നു. ചെലവിനുള്ള പണം കണ്ടെത്തുന്നതിനും പ്രസാദിന്റെ കടബാധ്യതകൾ തീർക്കുന്നതിനുമാണ് പ്രതികൾ മാല മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതികളിൽ നിന്നും പൊലീസ് സ്വർണമാല കണ്ടെടുത്തു.

Chain snatching engineering students prasad thejaswini arrested 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment