visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Ukraine

Home / News/ Ukraine
Missile attack
Missile attackPhoto Credit : Twitter

എല്ലാവിധ യുദ്ധ മര്യാദകളും കാറ്റിൽ പറത്തി റഷ്യ കീവ് പിടിക്കാൻ ഉള്ള പോരാട്ടത്തിൽ , ജനവാസ കേന്ദ്രത്തിൽ മിസൈൽ ആക്രമണം തുടരുന്നു Video

By - Siju Kuriyedam Sreekumar -- Tuesday, March 15, 2022 , 05:09 PM


കീവ്∙ യുക്രെയ്ൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള റഷ്യയുടെ ആക്രമണം തുടരുകയാണ്. കീവിലെ ഒരു പാർക്കിനു സമീപം റഷ്യൻ മിസൈൽ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. പാർക്കിലൂടെ നടന്നു പോകുന്ന ഒരാളുടെ അടുത്ത് മിസൈൽ വീഴുന്നതും, സ്ഫോടനമുണ്ടാകുന്നതുമായ ദൃശ്യങ്ങൾ ഇതിനകം വൈറലായി. സ്ഫോടനം കണ്ട ഇയാൾ ഭയന്ന് പിറകിലേക്ക് ഓടുന്നതും ദൃശ്യങ്ങളിലുണ്ട്.

മുപ്പതു ലക്ഷത്തോളം പേർ താമസിച്ചിരുന്ന കീവിൽനിന്ന് പകുതിയിലേറെ പേരും പലായനം ചെയ്തു. റഷ്യ ഏറ്റവും ഒടുവിൽ നടത്തിയ ആക്രമണത്തിൽ രണ്ടു പേർകൂടി കൊല്ലപ്പെട്ടു. കിറിലിവ്സ്ക എന്ന സ്ഥലത്തെ പാർക്കിനു സമീപമാണു സ്ഫോടനമുണ്ടായത്. കീവിൽ ആയുധധാരികളായ വളണ്ടിയർമാർ വാഹനങ്ങൾ പരിശോധിച്ച ശേഷമാണു നഗരത്തിലേക്കു കടത്തിവിടുന്നത്.

കീവിന്റെ പല ഭാഗങ്ങളിൽനിന്നും സ്ഫോടന ശബ്ദങ്ങൾ കേൾക്കാമെന്നാണു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതേസമയം യുക്രെയ്നെതിരെ റഷ്യ കൂടുതൽ ശക്തമായ ആക്രമണങ്ങൾക്കൊരുങ്ങുകയാണെന്ന് യുഎസ് പ്രതികരിച്ചു. റഷ്യ രാസായുധം പ്രയോഗിക്കാൻ സാധ്യതയുണ്ടെന്നു യുഎസ് മുന്നറിയിപ്പു നൽകി.
  Russian  missile explodes in house many die 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment