visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

World

Home / News/ World
Vladimir Putin
Vladimir Putin

റഷ്യൻ പ്രസിഡന്റിന് ക്യാൻസർ ബാധ; രാജ്യത്തിന്റെ പരമാധികാരം വ്ലാഡ്മിർ പുടിൻ കൈമാറുന്നുവെന്ന് റിപ്പോർട്ട്

By - Siju KUriyedam Sreekumar -- Tuesday, May 03, 2022 , 06:29 PM
Input From NyTimes
മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അർബുദ ശസ്ത്രക്രിയക്ക് വിധേയനാകുന്നുവെന്ന് റിപ്പോർട്ട്. അമേരിക്കൻ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്. റഷ്യന്‍ വിദേശ രഹസ്യാന്വേഷണ സേന മുന്‍ ലഫ്റ്റനന്റ് നടത്തുന്ന ടെലഗ്രാം ചാനലിനെ ഉദ്ധരിച്ചാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുടിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

ശസ്ത്രക്രിയയുടെ കാലയളവിൽ പ്രസിഡന്റ് അധികാരം സുരക്ഷാ കൗൺസിൽ സെക്രട്ടറിയായ നിക്കോള പട്രുഷേവിന് കൈമാറുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ശസ്ത്രക്രിയയും വിശ്രമവും കണക്കിലെടുത്താൽ പുട്ടിന് ആരോഗ്യജീവിതത്തിൽ മടങ്ങിയെത്താൻ സമയമേറെ വേണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നേരത്തെ, പുടിന്റെ രൂപത്തില്‍ വന്ന മാറ്റങ്ങളും പൊതു സ്ഥലത്തെ പെരുമാറ്റവും ചൂണ്ടിക്കാണിച്ച്, അമേരിക്കന്‍ മാധ്യമങ്ങള്‍ അദ്ദേഹം രോഗബാധിതനാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, പെന്റഗണ്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. വാര്‍ത്ത സ്ഥിരീകരിക്കാന്‍ തക്കതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

പുടിന് ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതാണ് യുക്രെയ്ൻ യുദ്ധത്തിലടക്കം ധ്രുതഗതിയിലുള്ള നീക്കങ്ങൾ ഉണ്ടാവാൻ കാരണമെന്നും മാധ്യമറിപ്പോർട്ടുകൾ ഉയർന്നിരുന്നു. പുടിന് പാർക്കിൻസൺസ് അടക്കമുള്ള രോഗങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. തന്റെ ആരോഗ്യത്തിന് കാര്യമായ വ്യതിയാനം സംഭവിച്ചാൽ രാജ്യത്തിന്റെ പരമാധികാരം സുഹൃത്തും വിശ്വസ്‌തനുമായ നിക്കോള പട്രുഷേവിന് നൽകുമെന്നാണ് പുടിൻ തീരുമാനിച്ചത്. കഴിഞ്ഞ മാസം പ്രതിരോധ മന്ത്രി സെർജി ഷോയിഗുവുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്കിടെ പുടിന്റെ ആരോഗ്യം സംബന്ധിച്ച ആശങ്കകൾ ഉയർന്നുവന്നിരുന്നു.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് പട്രുഷേവുമായി രണ്ടു മണിക്കൂർ നീണ്ടുനിന്ന സംഭാഷണത്തിനിടെ പുടിന്അസുഖവിവരം തുറന്നുപറഞ്ഞതായാണ് റിപ്പോർട്ടുകൾ. തന്റെ പിൻഗാമിയായി പുടിൻ മനസ്സിൽ കാണുന്ന പട്രുഷേവിന് അധികാരം കൈമാറും മുൻപ് ആവശ്യമായ തയ്യാറെടുപ്പ് നടത്താൻ സമയം ആവശ്യമാണെന്ന് പുടിൻ പറഞ്ഞതായാണ് വിവരം. എന്നാൽ പ്രസിഡന്റ് പദവി സ്ഥിരമായി കൈമാറുന്നതിന് സംബന്ധിച്ച് പുടിൻ കാര്യമായൊന്നും പറഞ്ഞില്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

അതേസമയം പട്രുഷേവ് പുടിനെക്കാള്‍ അപകടകാരിയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ‘പട്രുഷേവ് പുടിനെക്കാള്‍ അപകടകാരിയാണ്. കൂടുതല്‍ തന്ത്രശാലിയാണ്. പുടിനെക്കാള്‍ കൂടുതല്‍ വഞ്ചനകള്‍ കാണിക്കുന്നയാളാണ്.’-ടെലഗ്രാം ചാനലിലൂടെ റഷ്യന്‍ വിദേശ രഹസ്യാന്വേഷണ സേന മുന്‍ ലഫ്റ്റനന്റ് വെളിപ്പെടുത്തിയയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ പട്രുഷേവിന്റെ കൈകളിലേക്ക് റഷ്യയുടെ നിയന്ത്രണം എത്തുമെന്നാണ് ടെലഗ്രാം ചാനല്‍ സൂപിപ്പിക്കുന്നത്.

പുടിനെപ്പോലെ തന്നെ, പട്രുഷേവും സോവിയറ്റ് രഹസ്യാന്വേഷണ വിഭാഗമായിരുന്ന കെജിബിയില്‍ നിന്ന് എത്തിയ ആളാണ്. പട്രുഷേവ് പതിവില്ലാതെ ഇന്റര്‍വ്യു നല്‍കിയും അമേരിക്കയെയും യുക്രൈനിനെയും കടന്നാക്രമിച്ചതും ഈ സ്ഥാനമാറ്റത്തിന്റെ സൂചനയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്ലാഡ്മിര്‍ പുടിന്റെ ജീവിതം

1952 ഒക്ടോബർ 7ന് സോവിയറ്റ് യൂണിയനിലെ ലെനിൻ ഗ്രാഡിൽ സാധാരണ ഒരു തൊഴിലാളി കുടുംബത്തിലാണ് വ്ലാദിമിർ പുടിൻ ജനിച്ചത്. പിതാവിന്റെ പിതാവ് സ്പിരിഡൻ പുടിൻ, സോവിയറ്റ് ഭരണാധികാരികളും വിപ്ലവ നേതാക്കളുമായ ലെനിന്റെയും സ്റ്റാലിന്റെയും പാചകക്കാരനായിരുന്നു. സ്കൂൾ വിദ്യാഭ്യാസ കാലത്ത് ജൂഡോ എന്ന കായിക ഇനത്തിൽ പുടിൻ വൈദഗ്ദ്യം നേടി. 1975ൽ ബിരുദം കരസ്ഥമാക്കിയ പുടിൻ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. കുറ്റാന്വേഷണം ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം തന്റെ 23 ആം വയസ്സിൽ സോവിയറ്റ് യൂണിയന്റെ ചാരസംഘടനയായ കെജിബി യുടെ ഏജന്റായി ജർമ്മനിയിൽ നിയമിക്കപ്പെട്ടു.

എന്നാൽ കിഴക്കൻ യൂറോപ്പിൽ കമ്യൂണിസത്തിനുണ്ടായ തളർച്ചയോടെ ബെർലിൻ മതിൽ തകർന്നു. 1989 ഡിസംബർ 5 -ന് ബെർലിൻ മതിൽ തകർത്തു കൊണ്ട് ഒരു വലിയ ജനക്കൂട്ടം കിഴക്കൻ ജർമ്മൻ രഹസ്യപോലീസായ സ്റ്റാസിയുടെ ഡ്രെസ്ഡൻ ആസ്ഥാനത്തേക്ക് ഇരച്ചു കയറി. ഒരു സംഘം പ്രകടനക്കാർ സോവിയറ്റ് രഹസ്യ സംഘടന കെജിബി യുടെ പ്രാദേശിക ആസ്ഥാനത്തിലേക്ക് തീയിടാനും നീങ്ങി. ഈ സംഭവമാണ് വ്ലാദിമിർ പുടിൻ എന്ന നേതാവിന്റെ ജനനത്തിലേയ്ക്ക് നയിച്ചത്. കെജിബി ഓഫീസിൽ പുടിൻ എന്ന യുവാവ് തനിച്ചായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന പുടിൻ ഒരു റെഡ് ആർമി ടാങ്ക് യൂണിറ്റിന്റെ ആസ്ഥാനവുമായി ബന്ധപ്പെട്ടു. എന്നാൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട ആ യുവാവിന് ലഭിച്ച ഉത്തരം അയാളിൽ ഞെട്ടൽ സൃഷ്ടിക്കുകയും ജീവിതം മാറ്റി മറിക്കുകയും ചെയ്യുകയായിരുന്നു.


‘മോസ്കോയിൽ നിന്നുള്ള ഉത്തരവുകളില്ലാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല’ എന്നായിരുന്നു ആദ്യ മറുപടി. തുടർന്ന് ‘മോസ്കോ നിശബ്ദമാണ്’ എന്ന ഉത്തരവും. ഈ വാക്കുകൾ പുടിന് ഞെട്ടൽ സമ്മാനിച്ചു. രണ്ടും കൽപ്പിച്ച് ആ യുവാവ് ഇരച്ചു കയറി വരുന്ന ജനക്കൂട്ടത്തിന്റെ മുന്നിലേക്ക് ഇറങ്ങി ചെന്നു. അയാൾ ജനക്കൂട്ടത്തോട് പറഞ്ഞു, ‘ഇവിടേയ്ക്ക് ഇരച്ചു കയറരുത്. ഉള്ളിൽ ആയുധധാരികളായ റഷ്യൻ പട്ടാളമുണ്ട്. അവർക്ക് ആയുധമെടുക്കേണ്ടി വരും’. വ്ലാദിമിർ പുടിൻ ജനക്കൂട്ടത്തെ സധൈര്യം നേരിട്ടുകൊണ്ട് ഭീഷണിപ്പെടുത്തി. ഒറ്റയ്ക്ക് ഇറങ്ങിവന്ന് തെല്ലും പതറാതെയുള്ള ആ യുവാവിന്റെ ഭീഷണിപ്പെടുത്തലിൽ ജനക്കൂട്ടം വിരണ്ടു. അവസാനം അവർക്ക് അതിൽ നിന്നും പിന്മാറേണ്ടി വന്നു.

ജനക്കൂട്ടം പിന്മാറിയതോടെ അവിടെ നിന്നും രക്ഷപ്പെടുന്നതിന് മുമ്പ് കെജിബി യുടെ രഹസ്യ രേഖകളെല്ലാം അഗ്നിക്കിരയാക്കി തെളിവ് നശിപ്പിച്ചു വ്ലാദിമിർ പുടിൻ എന്ന വിശ്വസ്തനായ ആ കമ്മ്യൂണിസ്റ്റ് പോരാളി. എന്നാൽ ആ സംഭവത്തോടെ ‘മോസ്കോ നിശബ്ദമാണ്’ എന്ന വാക്ക് ആ യുവാവിനെ വേട്ടയാടാൻ തുടങ്ങി. അന്നു മുതൽ ഇന്നുവരെ പ്രകോപിതരായ ജനക്കൂട്ടത്തെ പുടിൻ ഭീഷണികൾകൊണ്ട് നേരിടുന്നു. ഇന്ന് വ്ലാദിമിർ പുടിൻ സ്വയം ഒരു ‘മോസ്കോ’ ആയി മാറി. എന്ത് തീരുമാനവും കൈക്കൊള്ളാൻ സാധ്യമായ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു റഷ്യയുടെ പ്രസിഡന്റ് വ്ലാദിമിർ പുടിൻ.


ജനങ്ങൾക്ക് മുന്നിൽ ഒരു ഹീറോ പരിവേഷത്തിലാണ് വ്ലാദിമിർ പുടിൻ പല സന്ദർഭങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഹോളിവുഡ് ചിത്രം കാണുന്നപോലെ ആരാധകർ പുടിന്റെ രീതികളെ നോക്കി കാണുന്നു. 2000 ൽ ചൈനയിലേയ്ക്ക് യുദ്ധവിമാനം പറത്തുന്നതും 2011ൽ റഷ്യൻ ബൈക്കേഴ്സ് ഫെസ്റ്റിവലിൽ ബൈക്ക് യാത്രികർക്കൊപ്പം സ്റ്റൈലിൽ ബൈക്കോടിച്ചതും ആരാധകർ ഏറ്റെടുത്ത് ആഘോഷിച്ചു. അർദ്ധ നഗ്നനായുള്ള കുതിര സഫാരിയും ജിമ്മിലെ വർക്കൗട്ട് പരിശീലനങ്ങളുമെല്ലാം തരംഗം സൃഷ്ടിച്ചു. ഹോളിവുഡ് സിനിമകളിലെ ആക്ഷൻ ഹീറോയെ പോലെ മാത്രമല്ല, തന്റെ മൃദുവായ വശങ്ങൾ കാണിക്കാൻ നായക്കുട്ടികളെ കെട്ടിപിടിക്കുന്നതും വംശനാശഭീഷണി നേരിടുന്ന അമുർ കടുവകളെ പരിപാലിക്കുന്നതും കുട്ടികളെ ജൂഡോ പഠിപ്പിക്കുന്നതുമെല്ലാം ജനങ്ങൾക്കിടയിൽ അദ്ദേഹം അവതരിപ്പിച്ചു.


രണ്ട് പതിറ്റാണ്ടിലേറെയായി അധികാരത്തിൽ ഇരുപ്പുറപ്പിച്ചിട്ടുള്ള വ്ലാദിമിർ പുടിൻ സോവിയറ്റ് ഏകാധിപതിയായ ജോസഫ് സ്റ്റാലിന് ശേഷം മറ്റേത് ക്രെംലിൻ നേതാവിനേക്കാളും കൂടുതൽ കാലം ഭരണം കൈപിടിയിലൊതുക്കിയ നേതാവാണ്. തന്റെ എതിരാളികളെ എങ്ങനെ നേരിടണമെന്നും അധികാരം തന്ത്രപൂർവം എങ്ങനെ നിലനിർത്താമെന്നും ബോധ്യമുള്ള ഈ 68 കാരൻ പഴയ കെജിബി ഏജന്റായ യുവാവിനെക്കാൾ ചുറുചുറുക്കോടെ പ്രവർത്തിക്കുകയാണ്.

Vladimir putin going for cancer treatment

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment