visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Article

Home / Health/ Article
Oncolytic viruses Graphic Image
Oncolytic viruses Graphic Image

അര്‍ബുദകോശങ്ങളെ നശിപ്പിക്കുന്ന ഓങ്കോളിറ്റിക് വൈറസ്; മനുഷ്യരില്‍ കുത്തിവച്ച് പരീക്ഷണം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

By - Siju Kuriyedam Sreekumar -- Tuesday, May 24, 2022 , 06:03 PM
ആഗോളതലത്തിൽ മരണകാരണമായി ക്യാൻസർ മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ വർഷവും 18 ദശലക്ഷം പുതിയ ക്യാൻസർ  കേസുകൾ  റിപ്പോർട്ട് ചെയുന്നുണ്ട് എന്നും അതിൽ 10 ദശലക്ഷം പേര് മരിക്കുന്നുണ്ട് എന്നും ആണ് ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ (IARC), 2019 ( International Agency for Research on Cancer (IARC), 2019 ) ന്റെ റിപ്പോർട്ട് പറയുന്നത് . 

കാൻസർ തടയുന്നതിലും രോഗനിർണയത്തിലും കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്, എന്നാൽ സംഭവങ്ങളും മരണനിരക്കും ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് . ശസ്ത്രക്രിയ, കീമോതെറാപ്പി, ഹോർമോൺ തെറാപ്പി, ടാർഗെറ്റുചെയ്‌ത ചികിത്സകൾ അല്ലെങ്കിൽ റേഡിയേഷൻ തെറാപ്പി തുടങ്ങിയ പരമ്പരാഗത ചികിത്സകൾ, വിപുലമായ അർബുദമുള്ള മിക്ക രോഗികളിലും പരിമിതമായ ദീർഘകാല പ്രതികരണങ്ങൾ നൽകുന്നു. എങ്കിലും ശാശ്വതമായ ഒരു പരിഹാരം ഇപ്പോളും നിലവിൽ ഇല്ല . ഈ സാഹചര്യത്തിലാണ് അര്‍ബുദകോശങ്ങളെ നശിപ്പിക്കുന്ന ഓങ്കോളിറ്റിക് വൈറസ്നു   പ്രാധാന്യം ഏറുന്നത് . 

ഇതിനൊരാശ്വാസമായാണ് അര്‍ബുദകോശങ്ങളെ നശിപ്പിക്കാന്‍ ശേഷിയുള്ള ഓങ്കോളിറ്റിക് വൈറസുകള്‍ പരീക്ഷണാര്‍ഥം മനുഷ്യരില്‍ കുത്തിവച്ചു എന്ന വാർത്ത .  അമേരിക്കയിലെ സിറ്റി ഓഫ് ഹോപ് അര്‍ബുദ ഗവേഷണ സ്ഥാപനത്തിലാണ് പരീക്ഷണം. വാക്സീനിയ( CF33-hNIS ) എന്ന വൈറസാണ് അര്‍ബുദ രോഗികളില്‍ പരീക്ഷിച്ചത്. 

2018 ൽ ആണ് ഇതു ലാബ് ടെസ്റ്റ് പൂർത്തിയാക്കിയത് അതിനു ശേഷം 2020  ൽ മൃഗങ്ങളിൽ പരീക്ഷണം തുടങ്ങിയിരുന്നു . മൃഗങ്ങളിലെ പരീക്ഷണം വിജയമായപ്പോൾ ആണ് മനുഷ്യരിൽ പരീക്ഷിക്കാൻ തിരുമാനമായതും അതിനായുള്ള നിയമ നടപടികൾ തുടങ്ങിയത് . ഇപ്പോൾ അതിനു അനുമതി കിട്ടുകയും അതിനായി അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള നൂറോളം അര്‍ബുദ രോഗികള്‍ പങ്കെടുക്കും എന്നും അറിയിച്ചു . 

മൃഗങ്ങളില്‍ ഈ വൈറസ് മുന്‍പ് പരീക്ഷിച്ച് വിജയം കണ്ടതിനെ തുടര്‍ന്നാണ് മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. ശ്വാസകോശാര്‍ബുദം, സ്തനാര്‍ബുദം, അണ്ഡാശയാര്‍ബുദം, പാന്‍ക്രിയാറ്റിക് അര്‍ബുദം, കോളന്‍ അര്‍ബുദം എന്നിവയുമായി ബന്ധപ്പെട്ട അര്‍ബുദ മുഴകളെ ചുരുക്കാന്‍ ഈ വൈറസുകള്‍ക്ക് ലാബ് പരീക്ഷണത്തിലും മൃഗങ്ങളിലെ പരീക്ഷണത്തിലും സാധിച്ചതായി സിറ്റി ഓഫ് ഹോപ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഓങ്കോളിറ്റിക് വൈറസുകള്‍ അര്‍ബുദ കോശങ്ങള്‍ക്കെതിരെ പ്രതികരിക്കാനും അവയെ നശിപ്പിക്കാനും ശരീരത്തിന്‍റെ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുമെന്ന് സിറ്റി ഓഫ് ഹോപ്പിലെ മെഡിക്കല്‍ ഓങ്കോളജി ആന്‍ഡ് തെറാപ്യൂട്ടിക്സ് റിസര്‍ച്ച് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡാനെങ് ലി പറയുന്നു. മറ്റ് ഇമ്മ്യൂണോതെറാപ്പികളോട് മെച്ചപ്പെട്ട രീതിയില്‍ പ്രതികരിക്കാന്‍ ഇവ ശരീരത്തെ സജ്ജമാക്കുമെന്നും ലി കൂട്ടിച്ചേര്‍ത്തു.

ചെറിയ ഡോസിലുള്ള വൈറസ് നേരിട്ട് അര്‍ബുദ മുഴകളില്‍ കുത്തിവയ്ക്കുകയോ ഞരമ്പുകള്‍ വഴി കടത്തി വിടുകയോ ആണ് ചെയ്യുന്നത്. രണ്ട് വര്‍ഷക്കാലയളവില്‍ നടക്കുന്ന പരീക്ഷണത്തില്‍ 

Oncolytic viruses for cancer treatment 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment